പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും നീണ്ടുപോയതാണ് എല്ലായിടത്തും ഇലക്ഷൻ കഴിഞ്ഞ് മാത്രം ഇവിടെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം വരുന്നത്.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ 'മട്ടന്നൂർ' (mattannoor) ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുന്നത് എന്ന് പറയാറുണ്ട്, പലരും ശ്രദ്ധിച്ചിട്ടുണ്ടാവും എന്താണ് അതിനു കാരണം. പലർക്കും കാര്യം എന്താണ് എന്ന് അറിയുകയും ചെയ്യാം എന്നാലും ചിലർക്കെങ്കിലും?.
സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199ഉം തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകുമ്പോൾ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ (kannur mattannur municipality) ഇലക്ഷൻ നടക്കുന്നത് രണ്ടുവർഷം കൂടി കഴിഞ്ഞാണ്. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പെരുമാറ്റച്ചാട്ടം മട്ടന്നൂരിനും ബാധകമാണ്.
മൂന്നു പതിറ്റാണ്ട് മുൻപ് അതായത് 1990 മുതൽ വർഷങ്ങളോളം നീണ്ടുനിന്ന നിയമപ്രശ്നമാണ് മട്ടന്നൂരിനെ വേറിട്ടുനിർത്തിയത്. അങ്ങനെ വരുമ്പോൾ കേരളത്തിൽ എവിടെയും തെരഞ്ഞെടുപ്പില്ലാത്ത സമയത്താണ് മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.1990ൽ മട്ടന്നൂരിനെ നഗരസഭയാക്കിയെങ്കിലും, പിന്നീട് മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും നീണ്ടുപോയതാണ് വൈകാൻ കാരണം. 1997ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത് (mattannur municipality election).
മട്ടന്നൂർ പഞ്ചായത്തിനെ 1990-ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ (ldf government) ഒരു നഗരസഭയായി ഉയർത്തിയത് യുഡിഎഫ് (udf) ശക്തമായി എതിർത്തു. സാധാരണ ജനങ്ങൾക്ക് അധിക നികുതിഭാരം അടിച്ചേൽപ്പിക്കുമെന്നായിരുന്നു അവരുടെ പ്രധാന ആരോപണം. 1991-ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം വന്ന യുഡിഎഫ് സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി. ഈ നടപടിക്കെതിരെ എൽഡിഎഫ് കോടതിയെ സമീപിക്കുകയും അതിനെ തുടർന്ന് 1994-ൽ മട്ടന്നൂരിനെ പഞ്ചായത്താക്കി മാറ്റിയ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥക്ഷാമം പോലുള്ള കാരണങ്ങളാൽ പൂർണ്ണമായ നഗരസഭയുടെ സ്വഭാവം കൈവരിക്കാനായില്ല. ഇതോടെ നഗരസഭയുമല്ലാ പഞ്ചായത്തുമല്ലാത്ത ഒരു അനിശ്ചിതാവസ്ഥ (Uncertainty) അഞ്ച് വർഷത്തോളം തുടർന്നു, ഈ കാലയളവിൽ സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം.
1996-ൽ നായനാർ സർക്കാർ (e.k. nayanar's government) വീണ്ടും അധികാരത്തിൽ വന്നതോടെ മട്ടന്നൂരിനെ മുൻകാല പ്രാബല്യത്തോടെ നഗരസഭയാക്കി വീണ്ടും പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി 1997-ൽ മട്ടന്നൂരിൽ ആദ്യമായി നഗരസഭാ തിരഞ്ഞെടുപ്പ് നടന്നു. അങ്ങനെ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 5 വർഷമാണെങ്കിലും, മട്ടന്നൂർ നഗരസഭയിലെ ആദ്യ ഭരണസമിതിയുടെ കാലാവധി മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന്റെ സമയത്ത് മൂന്ന് വർഷം മാത്രമായിരിക്കും പൂർത്തിയാക്കിയിട്ടുണ്ടാവുക. ഈ പ്രത്യേക സാഹചര്യമാണ് മട്ടന്നൂരിൽ മാത്രം പ്രത്യേക തിരഞ്ഞെടുപ്പിന് വഴിയൊരുക്കാൻ കാരണമായത്. നഗരസഭ രൂപം കൊണ്ടതു മുതൽ ഇടതുമുന്നണി (left front) ആണ് ഭരണം കൈയാളുന്നത് എന്ന പ്രത്യേകതയും മട്ടന്നൂരിനുണ്ട്. ചരിത്രം ഇങ്ങനെയായിരിക്കെ മട്ടന്നൂരിൽ ഇനി അടുത്ത തിരഞ്ഞെടുപ്പ് നടക്കുക 2027 സെപ്റ്റംബർ മാസത്തിലാണ്.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലയിലാണ് മട്ടന്നൂർ നഗരസഭ, കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മട്ടന്നൂർ, തലശ്ശേരി-കൂർഗ് അന്തർസംസ്ഥാന പാത (S.H 30) കടന്നുപോകുന്നു.54.32 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മട്ടന്നൂർ വടക്ക് ഇരിക്കൂർ പുഴയ്ക്കും തെക്ക് അഞ്ചരക്കണ്ടി പുഴയ്ക്കും ഇടയിലായിട്ടാണ് ഭൂമിശാസ്ത്രപരമായ സ്ഥാനം. അതേസമയം കേരളത്തിന്റെ പൊതുവായ ഇടനാടൻ ഭൂപ്രകൃതിയാണ് ഇവിടെ കാണുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) നഗരത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നതാണ്. പഴശ്ശി, കോളാരി, പൊറോറ എന്നീ വില്ലേജുകൾ ചേർത്ത് 1962-ൽ രൂപീകരിച്ച മട്ടന്നൂർ പഞ്ചായത്ത്,നഗരസഭ ആയപ്പോൾ നിലവിൽ 35 വാർഡുകൾ ഉണ്ട്.
പഴയ കാലത്തേക്ക് പോയാൽ മട്ടന്നൂരിന് ചരിത്രപരമായി 'വടക്കൻ കോട്ടയം'(northern kottayam swaroopam) രാജവംശത്തിന്റെ (കോട്ടയം സ്വരൂപം - historical centre of kottayam swaroopam) ) ഭരണവുമായി അടുത്ത ബന്ധം കാണാൻ കഴിയും. അതേസമയം ഈ പറയുന്ന കോട്ടയം രാജവംശം മധ്യകേരളത്തിലെ കോട്ടയം (kottayam district) ജില്ലയുമായി ബന്ധമുള്ളതല്ല, മറിച്ച് തലശ്ശേരിക്ക് സമീപം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ശക്തമായ ഒരു മലബാർ നാട്ടു രാജ്യമായിരുന്നു. ഈ രാജകുടുംബത്തിലെ പ്രമുഖനാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നടത്തിയ കേരളവർമ്മ പഴശ്ശിരാജ. പഴശ്ശിരാജയുടെ ജന്മദേശമായ പഴശ്ശിയോട് മട്ടന്നൂരിനുള്ള അടുപ്പം, ഈ പ്രദേശം കോട്ടയം രാജ്യത്തിന്റെ പ്രധാന ഭാഗമായിരുന്നു എന്ന് വ്യക്തമാക്കുന്നു. തന്നെ, മട്ടന്നൂരിന്റെ ചരിത്രം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായ ഈ വടക്കൻ കോട്ടയം രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്ഥലനാമം എങ്ങനെ വന്നു എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ട്. 'മൊട്ടക്കുന്നുകളുടെ ഊര്' എന്നർത്ഥത്തിൽ മൊട്ടന്നൂർ ലോപിച്ച് മട്ടന്നൂർ ആയതെന്നും, 'പട്ടിണിക്കാട്' പരിണമിച്ച് മട്ടന്നൂർ ആയതാണെന്നും, അല്ലെങ്കിൽ 'മൃഡൻ' എന്നതിൽ നിന്ന് 'മൃഡന്നൂർ' പിന്നീട് മട്ടന്നൂരായതാണെന്നും പറയപ്പെടുന്നു.
പ്രാദേശിക ചരിത്രവും പുരാതനമായ ഭരണകർത്താക്കളായ കോട്ടയം രാജകുടുംബ പാരമ്പര്യവും സമകാലിക വികസനത്തിന്റെ പ്രാധാന്യവും ഒത്തുചേരുന്ന തെരഞ്ഞെടുപ്പിലും വ്യത്യാസമുള്ള ഒരു മുൻനിര നഗരകേന്ദ്രമാണ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ.
