സൂര്യന്റെ ഗുരുത്വാകർഷണബലത്തിനപ്പുറം മറ്റൊരു ത്വരണം അഥവാ ആക്സിലറേഷൻ ഈ വസ്തുവിന് ലഭിക്കുന്നുണ്ട് എന്നാണ് പറയുന്നത്.
നിഗൂഢ സിദ്ധാന്തക്കാരുടെ എല്ലാക്കാലത്തും ചർച്ചാവിഷയമാണ് UFO, ഏലിയൻ എന്നീ വിഷയങ്ങൾ. അന്യഗ്രഹജീവികൾ അവരുടെ പേടകവുമായി ഭൂമിയിലേക്ക് എത്തുമോ എന്നതും ആകാംക്ഷയോടെ ആളുകൾ ചർച്ച ചെയ്യുന്ന വിഷയമാണ്. അങ്ങനെയിരിക്കുമ്പോഴാണ് പ്രത്യേക സ്വഭാവത്തോട് കൂടിയ ഒരു വാൽനക്ഷത്രം സൗരയൂഥത്തിന് പുറത്തുനിന്ന് (Interstellar comet) വരുന്നത്, കണ്ടെത്തിയിട്ട് കുറെ നാളായെങ്കിലും അതിൻറെ സഞ്ചാരം അടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രത്തിന് വ്യക്തമായ ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല.
കാരണം ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷവും 3I/ATLAS-ന്റെ നിഗൂഢ സ്വഭാവം സംബന്ധിച്ച വ്യക്തത ലഭിക്കാതെ ശാസ്ത്രലോകം. സൂര്യനോട് ഏറ്റവും അടുത്ത് എത്തിയതിന് ശേഷം വാലില്ലെന്ന് സമീപകാല നിരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
More read 3I/ATLAS ; നക്ഷത്രാന്തര വാൽനക്ഷത്രം ക്യാമറ കണ്ണിൽ
അമ്പരപ്പിക്കുന്ന വേഗതയിൽ ആ വസ്തു സൂര്യനിലേക്ക് സഞ്ചരിക്കുന്നുവെന്ന വാർത്ത ലോകമെമ്പാടുമുള്ള ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണിപ്പോൾ. 3I/ATLAS സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞർ, ഇപ്പോൾ ആ വസ്തുവിന്റെ വേഗത കൂടിയതും നിറത്തിൽ മാറ്റങ്ങളുണ്ടായതും ശ്രദ്ധയിൽ പെട്ടതും, അതിനുള്ള കാരണങ്ങൾ കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലുമാണ്.
ഒക്ടോബർ 29 ന്, ഒരു വാൽനക്ഷത്രം പോലെകാണപ്പെട്ട ഈ വസ്തു പെട്ടെന്ന് പ്രകാശിക്കുകയും സൂര്യനോട് (sun) അടുക്കുന്തോറും നിറം മാറുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തൽ.സൂര്യന് സമീപത്ത് എത്തിയതിനുശേഷം അതിന് അഞ്ചിരട്ടി തിളക്കമേറുകയും പച്ച നിറമാവുകയും ചെയ്തിട്ടുണ്ട്. ഇത് ഡൈഅറ്റോമിക് കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ സൂചനയായിരിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. അസാധാരണമായ ചലനവും അത് പ്രകടിപ്പിക്കുന്നുണ്ട്. പിണ്ഡം നഷ്ടപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നതാണത്.
വസ്തുവിന്റെ ചലനത്തിൽ വേഗത ഉണ്ടെന്ന് കണ്ടെത്തിയത് എങ്ങനെ ആണെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നുണ്ട്. സൂര്യന്റെ ഗുരുത്വാകർഷണബലത്തിനപ്പുറം മറ്റൊരു ത്വരണം അഥവാ ആക്സിലറേഷൻ ഈ വസ്തുവിന് ലഭിക്കുന്നുണ്ട് എന്നാണ് നാസ പറയുന്നത്. വാതകവും മറ്റു പൊടിപടലങ്ങളും ഈ വസ്തു ബഹിരാകാശത്തേക്ക് പുറം തള്ളുമ്പോൾ ഇങ്ങനെ സംഭവിച്ചേക്കാം.
വാല്‍നക്ഷത്രം (comet) തന്നെ ആയിരിക്കാം ഇതെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അതേസമയം, ഹാര്‍വാര്‍ഡ് ജ്യോതിശാസ്ത്രജ്ഞനായ ആവി ലോബ് അതിന്റെ അസാധാരണമായ പെരുമാറ്റം കാരണം അതൊരു അന്യഗ്രഹ പേടകമാകാം എന്ന് വാദിക്കുന്നുണ്ട്. 33 ബില്യണ്‍ (3300 കോടി) ടണ്‍ ഭാരമുള്ള ഈ വസ്തുവിന്റെ ന്യൂക്ലിയസിന്റെ ഏകദേശം 13 ശതമാനം ദൃശ്യമായി അതിനെ പിന്തുടരേണ്ടതായിരുന്നു വെങ്കിലും അങ്ങനെയല്ല സംഭവിച്ചത്. വാല് ദൃശ്യമല്ല - മീഡിയത്തില്‍ എഴുതിയ കുറിപ്പില്‍ ആവി ലോബ് ചൂണ്ടിക്കാട്ടി.
സൗരവികിരണ മര്‍ദ്ദവും സൗരവാതവും അതിനെ സൂര്യനില്‍ നിന്ന് വിപരീത ദിശയിലേക്ക് തള്ളിനീക്കി ഒരു സാധാരണ വാല്‍നക്ഷത്രത്തിന്റെ വാലുപോലെ രൂപപ്പെടുത്തേണ്ടതായിരുന്നു. നവംബര്‍ അഞ്ചിന് പകര്‍ത്തിയ പുതിയ ചിത്രങ്ങളില്‍ അങ്ങനെയൊരു വാല് കാണാനില്ലെന്നും അദ്ദേഹം പറയുന്നു.3I/ATLAS-ന്റെ സ്വഭാവം വരും ആഴ്ചകളില്‍ എന്താണെന്ന് വ്യക്തമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. 2026 മാര്‍ച്ച് 16-ന് 3I/ATLAS വ്യാഴത്തോട് അടുക്കുമ്പോള്‍ അതിനെ വ്യക്തമായി നിരീക്ഷിക്കാന്‍ കാത്തിരിക്കുകയാണ് നാസയും യൂറോപ്യന്‍ സ്പേസ് ഏജൻസിയും.
