ഫേസ്ബുക്കിന്റെ ഉടമസ്ഥയിൽ ഉള്ള മെസ്സഞ്ചറിൽ നിങ്ങൾ അയക്കുന്ന സന്ദേശം രഹസ്യമായി ഇരിക്കാനും അത് വായിക്കപ്പെടേണ്ട ആളിന് മാത്രം കാണാനുള്ള സംവിധാനം ഉണ്ട്.
ഫേസ്ബുക്ക് മെസഞ്ചറിൽ (Facebook Messenger) നിങ്ങൾ മറ്റൊരാൾക്ക് അയക്കുന്ന സന്ദേശം, അവരെ കൂടാതെ മറ്റാരെങ്കിലും വായിക്കുന്നുണ്ടോ എന്ന് പേടിയുണ്ടോ?. എങ്കിൽ ആ പേടിയില്ലാതെ രഹസ്യമായി ചാറ്റ് ചെയ്യാം, അതിന് ഒരു 'രഹസ്യ പൂട്ട്' ഉണ്ട്. ആ രഹസ്യ വഴി ഉപയോഗിച്ചാൽ അയക്കുന്ന നിങ്ങളും, വായിക്കപ്പെടേണ്ട വ്യക്തിയും അല്ലാതെ മറ്റാരും ആ സന്ദേശം കാണില്ല.
സമൂഹമാധ്യമമായ ഫേസ്ബുക്കിന്റെ ഉടമസ്ഥയിൽ ഉള്ള മെസ്സഞ്ചറിൽ നിങ്ങൾ അയക്കുന്ന സന്ദേശം തീർത്തും രഹസ്യമായിരിക്കാൻ സഹായിക്കുന്ന ഒരു രഹസ്യ സംഭാഷണ ഫീച്ചർ ഉണ്ട്.
'സീക്രട്ട് കോൺവർസേഷൻ' (Secret Conversation) അഥവാ രഹസ്യ സംഭാഷണം എന്ന ഫീച്ചർ ഉപയോഗിച്ചാൽ അതീവ സുരക്ഷയോടെ നിങ്ങൾക്ക് സുഹൃത്തുക്കളുമായി സംസാരിക്കാം. 'എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ' (End-to-End Encryption)എന്ന സുരക്ഷാ കവചമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. അതായത്, നിങ്ങൾ അയക്കുന്ന സന്ദേശം നിങ്ങളുടെ ഫോണിൽ വച്ചുതന്നെ ലോക്ക് ചെയ്താണ് അയക്കുന്നത്. അത് തുറക്കാനുള്ള താക്കോൽ (Key) സന്ദേശം ലഭിക്കുന്ന ആളുടെ ഫോണിൽ മാത്രമേ ഉണ്ടാകൂ എന്നതിനാൽ ഇടയ്ക്ക് വെച്ച് ഹാക്കർമാർക്കോ എന്തിന് ഫെയ്സ്ബുക്കിന് പോലുമോ ഇത് തുറന്നു വായിക്കാൻ സാധിക്കില്ല.
വളരെ ലളിതമായ വഴികളിലൂടെ ഈ സുരക്ഷാ ഫീച്ചർ ഓൺ ചെയ്യാം:
മെസഞ്ചർ ആപ്പ് തുറന്ന് വലതുവശത്ത് മുകളിലുള്ള പെൻസിൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക
ശേഷം സ്ക്രീനിന്റെ മുകളിൽ കാണുന്ന 'ലോക്ക്' (Lock) ഐക്കൺ ഓൺ ചെയ്യുക.
ഇനി ആരുമായാണോ ചാറ്റ് ചെയ്യേണ്ടത് ആ വ്യക്തിയെ സെലക്ട് സെലക്ട് ചെയ്യണം.
അപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ അയക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും സേഫ് ആയിരിക്കും.
ഇതുകൂടാതെ നിലവിൽ ചാറ്റ് ചെയ്യുന്ന വിൻഡോയിൽ, പ്രൊഫൈൽ പേജിൽ പോയി 'Go to Secret Conversation' എന്ന് നൽകിയാലും മതി.
അതോടൊപ്പം വാട്സാപ്പിലെ ഡിസപ്പിയറിങ് മെസേജ് പോലെ, നിശ്ചിത സമയത്തിനുള്ളിൽ സന്ദേശങ്ങൾ താനേ മാഞ്ഞുപോകാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിനായി 5 സെക്കൻഡ് മുതൽ ഒരു ദിവസം വരെ സമയം സെറ്റ് ചെയ്യാം.
എന്നാൽ കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഈ സീക്രട്ട് ചാറ്റുകൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണിൽ മാത്രമേ കാണാനാകൂ എന്ന കാര്യം പ്രത്യേകം ഓർക്കുക. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള മറ്റ് ഡിവൈസുകളിൽ മെസഞ്ചർ ലോഗിൻ ചെയ്താലും ഈ ചാറ്റുകൾ അവിടെ ലഭിക്കില്ല.
(ചിത്രം എ ഐ നിർമ്മിതം)
