പേടകത്തിനുള്ളിലെ പരിമിതമായ സാഹചര്യങ്ങളിലും രുചികരമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെനു.
Image credit : NASA
അപ്പോളോ ദൗത്യം കഴിഞ്ഞ് അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചു 10 ദിവസങ്ങൾക്ക് ശേഷം തിരികെ എത്തി. ഏപ്രിൽ ഒന്നിന് പുറപ്പെട്ട ആർട്ടെമിസ് 2 (ArtemisII) സംഘം പത്താം തീയതി തിരികെ പസഫിക് സമുദ്രത്തിൽ പാരച്ചൂട്ടുകളുടെ സഹായത്തോടെ പതിച്ചു. ആ യാത്ര അങ്ങനെ അരൂറ്റാണ്ടുകൾക്കപ്പുറം വീണ്ടും ചരിത്രത്തിൻറെ ഭാഗമായി, ചന്ദ്രനിൽ ഇറങ്ങിയില്ല പക്ഷേ ചന്ദ്രൻറെ മറുവശം കാണാനും ധാരാളം ചിത്രം പകർത്താനും ആ നാൽവർ സംഘത്തിന് കഴിഞ്ഞു.
സാങ്കേതികവിദ്യയിലുള്ള വിശ്വാസവും ധൈര്യവും മുറുകെ പിടിച്ചുള്ള യാത്രയിൽ ബഹിരാകാശ യാത്രികർ എന്ത് ഭക്ഷണം കഴിക്കുകയെന്ന സംശയം നമ്മിൽ പലരും സ്വയം ചോദിച്ചിട്ടുണ്ടാകാം(What Do Artemis-2 Astronauts Eat in Space? ). നാസ പുറത്തുവിട്ട ആർട്ടെമിസ് 2 പേടകത്തിലെ യാത്രികരുടെ ഭക്ഷണ മെനുവാണ് (Artemis II mission food menu) ഇപ്പോൾ സമൂഹമാധ്യമലോകത്തെ ചർച്ച. ദൗത്യത്തിലെ നാല് അംഗങ്ങൾക്ക് 10 ദിവസത്തെ യാത്രയിൽ കഴിക്കാനായി 189 വൈവിധ്യമാർന്ന വിഭവങ്ങളാണ് തയാറാക്കിയിരുന്നത്. ബഹിരാകാശത്തെ, സഞ്ചരിക്കുന്ന പേടകത്തിനുള്ളിലെ പരിമിതമായ സാഹചര്യങ്ങളിലും രുചികരമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെനു നാസ തയ്യാറാക്കിയത്. ഭക്ഷണത്തിന്റെ ഭാരം, വ്യാപ്തി, പേടകത്തിനുള്ളിലെ ഊർജ ഉപയോഗം എന്നിവ കൃത്യമായി കണക്കാക്കിയാണ് ഈ മെനു നാസ തയാറാക്കിയിരുന്നത്.(NASA releases Artemis-2 astronauts' menu of 189 different dishes to eat for 10 days)
ടോർട്ടിയകൾ: 58 എണ്ണം (മൈക്രോഗ്രാവിറ്റിയിൽ ക്രംബ്സ് ഉണ്ടാകാത്തതിനാൽ ബ്രെഡിന് പകരം ഏറ്റവും പ്രചാരമുള്ളത്).
കാപ്പി: മൊത്തം 43 കപ്പ് (ഓരോ യാത്രികനും ഏകദേശം 10-ലധികം കപ്പ്).
ഫ്രീസ് ഡ്രൈഡ് ഭക്ഷണങ്ങൾ:
ആർട്ടെമിസ് പേടകത്തിലുള്ള വെള്ളം ഉപയോഗിച്ച് ആവശ്യമായ ജലാംശം നടത്തി കഴിക്കാവുന്ന ഭക്ഷണങ്ങളാണിവ.
തെർമോസ്റ്റെബിലൈസ്ഡ് ഭക്ഷണങ്ങൾ : ദീർഘകാലം കേടുകൂടാതെ ഇരിക്കാനായി പ്രത്യേക താപപ്രക്രിയയിലൂടെ സംസ്കരിച്ചവ.
റീഹൈഡ്രൈറ്റബിൾ : വെള്ളം ചേർത്ത് പുനർജലീകരണം ചെയ്തു കഴിക്കാവുന്ന.
റെഡി ടു ഈറ്റ് : പാക്കറ്റ് തുറന്നാലുടൻ പാകം ചെയ്യാതെ നേരിട്ട് കഴിക്കാവുന്ന ലഘുഭക്ഷണങ്ങൾ.
ചൂടാക്കാൻ: ബ്രീഫ്കേസ് സ്റ്റൈൽ compact food warmer ഉപയോഗിക്കാം.
ദിവസവും: 3 ഭക്ഷണം + 2 ഫ്ലേവേർഡ് ഡ്രിങ്കുകൾ (കാപ്പി ഉൾപ്പെടെ).
സാധാരണ ബ്രെഡിന് പകരം ടോർട്ടിയകളാണ് കരുതിയിരിക്കുന്നത്. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ സാധാരണ ബ്രെഡ് പൊടിഞ്ഞ് പാറി നടക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ടോർട്ടിയകളാണ് കൂടുതൽ സുരക്ഷിതമെന്ന് നാസ പറയുന്നു. ബഹിരാകാശ സഞ്ചാരികളുടെ മാനസികോല്ലാസത്തിനായി, ആർട്ടെമിസ് സഞ്ചാരികളുടെ താല്പര്യത്തിന് അനുസരിച്ചുള്ള മധുര കടികളായ ചോക്ലേറ്റ്, കേക്ക്, കുക്കീസ്, പുഡിങ് എന്നിവയും മെനുവിലുണ്ടെന്നതാണ് ഇതിലെ പ്രത്യേകത. സസ്യാഹാരങ്ങളും മാംസാഹാരങ്ങളും ഉൾപ്പെടെ പോഷകസമൃദ്ധമായ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രഭാതഭക്ഷണം: ബ്രേക്ക്ഫാസ്റ്റ് സോസേജ്, വെജിറ്റബിൾ കിഷ്, ഗ്രനോള.
പ്രധാനഭക്ഷണം: ബാർബിക്യൂ ബീഫ് ബ്രിസ്ക്കറ്റ്, മക്രോണി ആൻഡ് ചീസ്
പച്ചക്കറികൾ: ബ്രൊക്കോളി, സ്പൈസി ഗ്രീൻ ബീൻസ്, കോളിഫ്ലവർ.
പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.:
ടോർട്ടിയ
ഗോതമ്പ് ഫ്ലാറ്റ് ബ്രെഡ്
വെജിറ്റബിൾ കിഷ്
ബ്രേക്ക്ഫാസ്റ്റ് സോസേജ്
കസ്കസ് (അണ്ടിപ്പരിപ്പുകൾ ചേർത്തത്)
മാമ്പഴ സാലഡ്, ബ്ലൂബെറി ഗ്രാനോള
അണ്ടിപ്പരിപ്പുകൾ (ബദാം, കശുവണ്ടി)
ബാർബിക്യൂ ബീഫ് ബ്രിസ്ക്കറ്റ്
മക്രോണി ആൻഡ് ചീസ്
പച്ചക്കറി വിഭവങ്ങൾ (ബ്രൊക്കോളി ഓ ഗ്രാറ്റിൻ, എരിവുള്ള ഗ്രീൻ ബീൻസ്, ബട്ടർനട്ട് സ്ക്വാഷ്, കോളിഫ്ലവർ)
ട്രോപ്പിക്കൽ ഫ്രൂട്ട് സാലഡ്
പാനീയങ്ങളുടെ ഇനത്തിൽ വൈവിധ്യമാർന്ന ഇനങ്ങളാണുള്ളത്. ബഹിരാകാശ സഞ്ചാരികളുടെ ശാരീരികക്ഷമത നിലനിർത്തുന്നതിനും അവർക്ക് മാനസികോല്ലാസം നൽകുന്നതിനുമായി പത്തിലധികം തരം പാനീയങ്ങളാണ് നാസ നൽകിയത്. കോഫി, ഗ്രീൻ ടീ, മാംഗോ-പീച്ച് സ്മൂത്തി, ബ്രേക്ക്ഫാസ്റ്റ് ഡ്രിങ്കുകൾ (ചോക്ലേറ്റ്, വനില, സ്ട്രോബെറി രുചികളോടുകൂടിയവ), നാരങ്ങാവെള്ളം, ആപ്പിൾ സൈഡർ, പൈനാപ്പിൾ ഡ്രിങ്ക്, കൊക്കോ എന്നിവയാണ് ആ രുചിയൂറും പാനീയങ്ങൾ.
ബഹിരാകാശത്തെ പ്രത്യേക സാഹചര്യങ്ങളിൽ സഞ്ചാരികൾക്ക് ഗന്ധവും രുചിയും തിരിച്ചറിയാനുള്ള ശേഷിയിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇത് പരിഹരിക്കാനും ഭക്ഷണത്തിന് കൂടുതൽ രുചി നൽകാനുമായി വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജനങ്ങളും സോസുകളും നാസ ഉൾപ്പെടുത്തി.
ഹോട്ട് സോസുകൾ :
മേപ്പിൾ സിറപ്പ്, ചോക്ലേറ്റ് സ്പ്രെഡ്, സ്ട്രോബെറി ജാം, തേൻ,
പീനട്ട് ബട്ടർ, ആൽമണ്ട് ബട്ടർ.
എരിവുള്ള മസ്റ്റാർഡ്, കറുവപ്പട്ട.
യാത്രികരുടെ മുൻഗണനകൾ, പോഷകാഹാര ആവശ്യകതകൾ, ഭക്ഷണ സുരക്ഷ, ഷെൽഫ് ലൈഫ് എന്നിവ കണക്കിലെടുത്ത് തിരഞ്ഞെടുത്തതാണ്. യാത്രികർ തന്നെ പ്രീ-ഫ്ലൈറ്റ് ടെസ്റ്റിങ്ങിൽ ഭക്ഷണങ്ങൾ രുചി നോക്കി റേറ്റ് ചെയ്ത് മെനു ഫൈനലൈസ് ചെയ്തു.
കൂടാതെ, കനേഡിയൻ യാത്രികനായ Jeremy Hansen-ന് വേണ്ടി മേപ്പിൾ ബിസ്ക്കറ്റ്, വൈൽഡ് കെറ്റ സാൽമൺ വിഭവം (സാൽമൺ മത്സ്യം കൊണ്ട് ഉണ്ടാക്കുന്ന , ചെറിയ മധുരവും, എരിവും ഒക്കെയുള്ള ഒരു ഭക്ഷണം. വറുത്ത രൂപത്തിലോ, പുകയത്ത് ഉണക്കിയെടുത്ത രൂപത്തിലോ ഉപയോഗിക്കും), സ്ട്രോബെറി ലാവെൻഡർ സൂപ്പർസീഡ് ധാന്യങ്ങൾ തുടങ്ങിയ കനേഡിയൻ പ്രത്യേക ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
ചൊവ്വയിലേക്കു ഉൾപ്പെടെ പിന്നീടുള്ള കാലത്ത് നടത്തുന്ന ദീർഘദൂര ബഹിരാകാശ യാത്രകൾക്ക് ഈ ഭക്ഷണക്രമം വലിയൊരു മാതൃകയാകുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.
More readആർട്ടെമിസ് II അമ്പിളിയെ ചുറ്റി തിരിച്ചെത്തി ; പസഫിക്കിൽ 'സ്പ്ലാഷ് ഡൗൺ'
