ഇന്ത്യയിലെ വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക്, ഇനി വാട്സാപ്പിൽ തന്നെ മൊബൈൽ റീചാർജ് ചെയ്യാനുള്ള ഫീച്ചർ ലഭ്യമാകും. പ്രമുഖ പേയ്മെന്റ് ഗേറ്റ്വേയായ പേയു (PayU) വുമായി സഹകരിച്ചാണ് വാട്സ്ആപ്പ് ഈ സേവനം അവതരിപ്പിക്കുന്നത്. വരും ആഴ്ചകളിൽ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ഘട്ടംഘട്ടമായി ഈ ഫീച്ചർ എത്തിത്തുടങ്ങും. ജിയോ, എയർടെൽ, വി (Vi) തുടങ്ങിയ പ്രമുഖ ടെലികോം സേവനദാതാക്കളുടെ വരിക്കാർക്ക് തങ്ങളുടെ സ്വന്തം നമ്പറോ അല്ലെങ്കിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പറുകളോ ഇത്തരത്തിൽ എളുപ്പത്തിൽ റീചാർജ് ചെയ്യാൻ സാധിക്കും.
വാട്സ്ആപ്പിലെ പേയ്മെന്റ് ഓപ്ഷനുകൾ എളുപ്പത്തിൽ കണ്ടെത്താനായി ഹോം സ്ക്രീനിലും ചാറ്റ് വിൻഡോയിലും പ്രത്യേകമായി രൂപ (₹) ഐക്കൺ നൽകിയിട്ടുണ്ട്. പണമയക്കുന്നതിനും മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുമുള്ള നിലവിലെ സൗകര്യങ്ങൾക്കൊപ്പം പുതിയ റീചാർജ് ഓപ്ഷനും ഇതിലൂടെ വേഗത്തിൽ ആക്സസ് ചെയ്യാം. പ്ലാനുകൾ തിരഞ്ഞെടുക്കാനും യുപിഐ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എന്നിവ വഴി പണമടയ്ക്കാനും വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കും (WhatsApp direct mobile recharge feature).
റീചാർജ് ചെയ്യാനുള്ള ഘട്ടങ്ങൾ:
വാട്സ്ആപ്പിലെ ₹ (രൂപ) ഐക്കണിൽ ക്ലിക്ക് ചെയ്യുക.
'പ്രീപെയ്ഡ് റീചാർജ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
റീചാർജ് ചെയ്യേണ്ട മൊബൈൽ നമ്പർ സെലക്ട് ചെയ്യുക.
ടെലികോം ഓപ്പറേറ്ററെ സ്ഥിരീകരിക്കുക.(മുകളിൽ പറഞ്ഞിരിക്കുന്ന മൊബൈൽ കമ്പനികളിൽ നിങ്ങൾ കണക്ഷൻ എടുത്തിട്ടുള്ളത്)
ആവശ്യമായ റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക.
സൗകര്യപ്രദമായ പേയ്മെന്റ് മാർഗ്ഗം (യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡുകൾ) നിശ്ചയിക്കുക.
പേയ്മെന്റ് ചെയ്തു റീചാർജ് പൂർത്തിയാക്കുക.
More read WhatsApp Status Ads : വാട്സാപ്പിൽ പരസ്യവും; മെസേജ്, കോൾ സൗകര്യങ്ങളിൽ മാറ്റമില്ല
