സ്റ്റാറ്റസുകൾ നോക്കുമ്പോൾ അവയ്ക്കിടയിൽ ചെറിയ വീഡിയോകളായോ ചിത്രങ്ങളായോ പരസ്യം വരാം.
ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്സാപ്പിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചു. ഇനി മുതൽ വാട്സാപ്പ് സ്റ്റാറ്റസുകൾക്കിടയിൽ പരസ്യങ്ങളും (WhatsApp Status Ads ), പ്രൊമോട്ടഡ് ചാനലുകളും (Promoted Channels) ദൃശ്യമാകും. നേരത്തെ ചില രാജ്യങ്ങളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്ന ഈ സേവനം ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാണെന്ന് മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഔദ്യോഗികമായി അറിയിച്ചു.
വാട്സാപ്പിലെ 'Updates' ടാബിലാകും ഈ പുതിയ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഉപയോക്താക്കൾ സ്റ്റാറ്റസുകൾ ബ്രൗസ് ചെയ്യുന്നതിനിടയിൽ വ്യക്തമായ ലേബലുകളോടെ ഈ സ്പോൺസർ ചെയ്ത ഉള്ളടക്കങ്ങൾ കാണാൻ സാധിക്കും. എന്നാൽ ഇത് നിർബന്ധിതമായി കാണേണ്ടതില്ല; സാധാരണ സ്റ്റാറ്റസു പോസ്റ്റുകളിലൂടെ നാവിഗേറ്റ് ചെയ്യുന്നതുപോലെ ഒഴിവാക്കുന്നതുപോലെ തന്നെ ഒരു Swipe ലൂടെ ഉപയോക്താക്കൾക്ക് ഇവ മാറ്റാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ബ്രാൻഡുകൾക്കും ബിസിനസ് സംരംഭങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കാനും ഇതിലൂടെ (WhatsAppAds) സാധിക്കും.
പരസ്യങ്ങൾ വരുമ്പോഴും ഉപയോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വാട്സാപ്പ് ഉറപ്പുനൽകുന്നു. വ്യക്തിഗത ചാറ്റുകളും കോളുകളും സ്റ്റാറ്റസുകളും നിലവിലുള്ളതുപോലെ തന്നെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് (End-to-End Encrypted) ആയി തുടരും. പരസ്യങ്ങൾ അലോസരമായി തോന്നുന്നവർക്ക് അവ Block ചെയ്യാനുള്ള സൗകര്യവും ആപ്പിലുണ്ടാകും. കൂടാതെ, പരസ്യരഹിത സേവനം ആഗ്രഹിക്കുന്നവർക്കായി Subscription Plans അവതരിപ്പിക്കാനും വാട്സാപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടം യൂറോപ്പിലെ ചില ഭാഗങ്ങളിൽ ഉടൻ ലഭ്യമാകും.
1. വാട്സാപ്പ് സ്റ്റാറ്റസുകൾക്കിടയിൽ (Status Ads)
ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ സ്റ്റോറികൾ കാണുമ്പോൾ ഇടയ്ക്ക് പരസ്യങ്ങൾ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ, നിങ്ങളുടെ സുഹൃത്തുക്കളുടെ സ്റ്റാറ്റസുകൾ നോക്കുമ്പോൾ അവയ്ക്കിടയിൽ ചെറിയ വീഡിയോകളായോ ചിത്രങ്ങളായോ പരസ്യങ്ങൾ വരാം. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം.
2. ചാനലുകൾക്കുള്ളിൽ (Channels)
വാട്സാപ്പിലെ ഫീച്ചറായ 'ചാനലുകളിൽ' പരസ്യങ്ങൾ വരാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ഒരു സ്പോർട്സ് ചാനലോ ന്യൂസ് ചാനലോ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ, ആ ചാനലിലെ പോസ്റ്റുകൾക്കിടയിൽ പ്രമോഷണൽ മെസേജുകൾ വന്നേക്കാം. ഇത് ചാനൽ ഉടമകൾക്ക് വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം കൂടിയായിരിക്കും.
3. 'ക്ലിക്ക് ടു വാട്സാപ്പ്' പരസ്യങ്ങൾ (Click-to-WhatsApp Ads)
ഇത് നിങ്ങൾ ഇപ്പോൾ തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കാണുന്നുണ്ടാകും. ഒരു കമ്പനിയുടെ പരസ്യം ഫേസ്ബുക്കിൽ കാണുമ്പോൾ അതിൽ 'Message' എന്ന ബട്ടൺ ഉണ്ടാകും. അതിൽ ഞെക്കിയാൽ നേരിട്ട് അവരുടെ വാട്സാപ്പ് ചാറ്റിലേക്ക് എത്തും. ഇത് ബിസിനസ്സുകാരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു.
വാട്സാപ്പ് നിങ്ങളുടെ ചാറ്റുകൾ വായിക്കില്ല എന്ന് ഉറപ്പുതരുന്നുണ്ടെങ്കിലും, മെറ്റയുടെ മറ്റ് ആപ്പുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലെ നിങ്ങളുടെ താൽപ്പര്യങ്ങൾ വെച്ച് വാട്സാപ്പിൽ പരസ്യങ്ങൾ കാണിക്കാൻ സാധ്യതയുണ്ട്. ഇതിനെ 'മെറ്റാ ഇക്കോസിസ്റ്റം ഡാറ്റ' എന്നാണ് വിളിക്കുന്നത്.
ഓരോ സ്റ്റാറ്റസ് കഴിയുമ്പോഴോ, അല്ലെങ്കിൽ നിശ്ചിത എണ്ണം സ്റ്റാറ്റസുകൾ കണ്ടുതീരുമ്പോഴോ ആയിരിക്കും ഒരു പരസ്യം പ്രത്യക്ഷപ്പെടുക.ഇൻസ്റ്റാഗ്രാമിലെ പോലെ തന്നെ, താല്പര്യമില്ലാത്ത പരസ്യങ്ങൾ നമുക്ക് വേഗത്തിൽ സ്വൈപ്പ് ചെയ്ത് മാറ്റാൻ (Skip) സാധിക്കും.
ഫേസ്ബുക്ക് സെർച്ച് ഹിസ്റ്ററിയും മറ്റും ഉപയോഗിച്ച് നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ തന്നെയാകും വരാൻ സാധ്യത.
നിലവിൽ പരസ്യം ഒഴിവാക്കുന്നതിന് പ്രത്യേക സെറ്റിംഗ്സുകൾ ഒന്നും തന്നെ ഇല്ല. യൂട്യൂബിലും മറ്റും പരസ്യം കാണുന്നതുപോലെ, ഈ പരസ്യത്തിലൂടെയാണ് വാട്സാപ്പിന് വരുമാനം ഉണ്ടാകുകയും കൂടിയാണ് ലക്ഷ്യം. അതേസമയം മുകളിൽ സൂചിപ്പിച്ചതുപോലെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വഴി പരസ്യങ്ങൾ ഒഴിവാക്കാനുള്ള സാധ്യത പിന്നീട് നിലവിൽ വരുമെന്ന് കരുതുന്നു.
നിലവിൽ സാധാരണ ചെയ്യുന്നതുപോലെ സ്റ്റാറ്റസ് പോസ്റ്റുകൾക്കിടയിൽ പരസ്യം പ്രത്യക്ഷപ്പെടുമ്പോൾ സൈ്വപ്പ് ചെയ്താൽ അത് പെട്ടെന്ന് നീക്കം ചെയ്യപ്പെടും.
മറ്റൊന്ന് ഒരു പ്രത്യേക പരസ്യം നിങ്ങൾക്ക് താല്പര്യമില്ലാത്തതാണെങ്കിൽ അത് ബ്ലോക്ക് ചെയ്യാൻ സാധാരണയായി ഓപ്ഷനുകൾ ഉണ്ടാകും:
പരസ്യത്തിന് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ (Three Dots Menu) ക്ലിക്ക് ചെയ്യുക.
അവിടെ കാണുന്ന 'Hide Ad' അല്ലെങ്കിൽ 'Report Ad' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
ഇത് ചെയ്യുന്നതിലൂടെ ആ പ്രത്യേക പരസ്യം നിങ്ങളുടെ ഫീഡിൽ നിന്ന് അപ്രത്യക്ഷമാകും.(ഫേസ്ബുക്കിൽ കാണുന്നതുപോലെ)
പ്രൊമോട്ടഡ് ചാനലുകൾ ബ്ലോക്ക് ചെയ്യാൻ,ചാനലുകളുടെ ലിസ്റ്റിലാണ് സ്പോൺസേർഡ് ഉള്ളടക്കം വരുന്നതെങ്കിൽ:
ആ ചാനലിന് നേരെ കാണുന്ന 'Dismiss' (X) ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആ നിർദ്ദേശം (Suggestion) അവിടെ നിന്ന് നീക്കം ചെയ്യപ്പെടും.
നിങ്ങൾ അറിയാതെ ഏതെങ്കിലും ചാനൽ ഫോളോ ആകുന്നുണ്ടെങ്കിൽ അത് Unfollow ചെയ്യാനും സാധിക്കും.
കാര്യം ഇതൊക്കെയാണെങ്കിലും ഈ പരസ്യം കാണാലിന് മറ്റൊരു വശം കൂടിയുണ്ട് ഉപഭോക്താക്കളെ സംബന്ധിച്ച്.വെറുമൊരു പരസ്യം കാണുക എന്നതിലുപരി, ആ പരസ്യത്തിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് ആ ബിസിനസ് സ്ഥാപനവുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ഒരുക്കുന്നു. ഇത് കസ്റ്റമർ സർവീസും വിൽപ്പനയും എളുപ്പമാക്കും.
