മാവേലിക്കര ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. സി എ അരുൺകുമാർ പത്രിക സമർപ്പിച്ചു.വരണാധികാരിയും ചെങ്ങന്നൂർ ആർ ഡി ഒയുമായ ജി . നിർമ്മൽ കുമാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.4 സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, കൃഷി മന്ത്രി പി. പ്രസാദ്, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവരും കൂടെ ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ചെങ്ങന്നൂരിലെ കേന്ദ്ര ഇലക്ഷന് കമ്മറ്റി ഓഫിസില്‍ നിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായാണ് പത്രിക സമര്‍പ്പണത്തിന് എത്തിയത്.
സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു, സിപിഎം കേന്ദ്ര കമ്മറ്റി അംഗം സി.എസ് സുജാത, ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കേന്ദ്ര ഇലക്ഷന് കമ്മറ്റി പ്രസിഡന്റ് െസോമപ്രസാദ്, സെക്രട്ടറി ആര്. രാജേന്ദ്രന്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി സത്യനേശന്, എസ്. സോളമന്, എല്‍ഡിഎഫ് നേതാക്കളായ ടി.ടി ജിസ്മോന്, എം.എസ് അരുണ്‍കുമാര്‍ എംഎല്‍എ, ജേക്കബ് തോമസ് അരികുപുറം, വി. മോഹന്‍ദാസ്, എ. ഷാജഹാന്, ജേക്കബ് ഉമ്മന്‍, റ്റി.കെ ഇന്ദ്രജിത്ത്, അഡ്വ. ഉമ്മന്‍ ആലുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.