മാവേലിക്കര മണ്ഡലത്തില്‍ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച ഒമ്പത് പേര് പത്രിക നല്കി. ഭാരത് ധര്‍മ്മ ജനസേന സ്ഥാനാര്‍ഥിയായി ആലപ്പുഴ താമരക്കുളം കലാഭവനില്‍ ബൈജു രാജന്(ബൈജു കലാശാല), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊല്ലം കൊട്ടാരക്കര കിഴക്കേക്കര സ്കൂള്‍ വ്യൂയില്‍ കൊടിക്കുന്നില്‍ സുരേഷ്, ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പള്ളിപ്പാട് നടുവട്ടം പാലത്തുംപാട്ടില്‍ സന്തോഷ് കുമാര്‍, ഭാരത് ധര്‍മ്മ ജനസേന സ്ഥാനാര്‍ഥിയായി കോട്ടയം എരുമേലി മുറ്റപ്പള്ളി പെരുമ്പറയില്‍ പി.ടി. രതീഷ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊല്ലം കുന്നത്തൂര്‍ അമ്പലത്തുംഭാഗം സ്വദേശി പതീരത്ത് തെക്കതില്‍ രവി, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചെങ്ങന്നൂര്‍ ബുധനൂര്‍ സ്വദേശി കൊഴുവശ്ശേരില്‍ പടിഞ്ഞാറതില്‍ സുരേഷ് കുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോട്ടയം ചങ്ങനാശ്ശേരി വണ്ടിപ്പേട്ട സ്രാമ്പിക്കല്‍ പള്ളിമുട്ടേല്‍ വീട്ടില്‍ വി. എസ്. ജോമോന് ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമാന്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചങ്ങനാശ്ശേരി മാടപ്പള്ളി നാലുപറയില്‍ സ്വാതിഭവനില്‍ സി. മോനിച്ചന്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ആലപ്പുഴ പുളിങ്കുന്ന് ചാത്തന്‍ചിറ വീട്ടില്‍ എ. സുഗതന് എന്നിവരാണ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കിയത്. എ. സുഗതന് മാവേലിക്കര വരണാധികാരിയായ എ.ഡി.എം. വിനോദ് രാജ് മുമ്പാകെയും മറ്റുള്ളവര്‍ സ്പെസിഫൈഡ് എ.ആര്.ഒ. ആയ ചെങ്ങന്നൂര്‍ ആര്.ഡി.ഒ. ജി. നിര്‍മല്‍ കുമാര്‍ മുമ്പാകെയുമാണ് പത്രിക നല്‍കിയത്. മാവേലിക്കര മണ്ഡലത്തില്‍ ആകെ 14 പേര് പത്രിക നല്കി.
ആലപ്പുഴ മണ്ഡലത്തിൽ പത്രിക നൽകിയവർ
ആലപ്പുഴ മണ്ഡലത്തില്‍ നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച ഏഴ് പേര് പത്രിക നല്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആലപ്പുഴ പഴവീട് രാജീവത്തില്‍ കെ.സി. വേണുഗോപാല്‍, സി.പി.ഐ.എം. സ്ഥാനാര്‍ഥിയായി തിരുവമ്പാടി ഇരവുകാട് ആരുണ്യത്തില് എ.എം. ആരിഫ്, സി.പി.ഐ.എം. സ്ഥാനാര്‍ഥിയായി ചേര്‍ത്തല മുട്ടത്തിപ്പറമ്പ് ഐശ്വര്യയില്‍ ആര്. നാസര്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചേര്‍ത്തല സി.എം.സി. 29 ധന്വന്തരിമഠത്തില് സതീഷ് ഷേണായി, ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ചമ്പക്കുളം പുല്ലങ്ങാടി ഇരുപതില്ചിറയില് കെ. മുരളീധരന്, ബി.ജെ.പി. സ്ഥാനാര്‍ഥിയായി ചെങ്ങന്നൂര്‍ പാണ്ടനാട് മൂത്തേടത്ത് വീട്ടില്‍ ഗോപകുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഹരിപ്പാട് വെട്ടുവേനി അനുപമയില്‍ യു. അനൂപ് കൃഷ്ണന് എന്നിവരാണ് ഇന്ന് പത്രിക നല്‍കിയത്. വരണാധികാരിയായ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ആലപ്പുഴ മണ്ഡലത്തില്‍ ആകെ 14 പേര് നാമനിര്‍ദേശ പത്രിക നല്കി.