എല്‍ഡിഎഫ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.എ അരുണ്‍കുമാറിന്റെ വിജയം ഉറപ്പാക്കുന്നതായിരുന്നു നാടിളക്കിയ കലാശക്കൊട്ട്.
ചെങ്ങന്നൂര്‍ നന്ദാവനം ജംഗ്ഷനിലേയ്ക്ക് മന്ത്രി സജി ചെറിയാനൊടൊപ്പം തുറന്ന ജീപ്പിലായിരുന്നു അരുണ്‍കുമാര്‍ എത്തിയത്. അവിടെ കൂടിയ പതിനായിരങ്ങളെ അരുണ്‍കുമാര്‍ ക്രെയിനിലേറി അഭിവാദ്യം ചെയ്തു.
കൂറ്റന്‍ കട്ടൗട്ടുകളും ചെങ്കൊടികളുമായാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനസഞ്ചയം നന്ദാവനം ജംഗ്ഷനിലേയ്ക്ക് എത്തിയത്. നാസിക്ഡോളും നാടന്‍കലാരൂപങ്ങളും വാദ്യമേളങ്ങളും കൊട്ടിക്കലാശത്തിന് അരങ്ങുണര്‍ത്തി.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ് സുജാത, മന്ത്രി സജി ചെറിയാന്, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, കേന്ദ്ര ഇലക്ഷന് കമ്മിറ്റി പ്രസിഡന്റ് കെ. സോമപ്രസാദ്, സെക്രട്ടറി ആര്. രാജേന്ദ്രന്, എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്. തിരുമലൈ, എം.എച്ച് റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

