പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് ഒഴിവാക്കി. 'ഹിന്ദു' പരാമശവും അതിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി-ആർഎസ്എസ് ഉൾപ്പെടെയുള്ളവരുടെ സമീപനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ളവയാണ് നീക്കം ചെയ്യപ്പെട്ടത്. ബിജെപി, ആർഎസ്എസ് സംഘടനകൾക്കെതിരെയുള്ള രാഹുലിന്റെ ചില പരാമർശങ്ങളും രേഖകളിൽനിന്ന് നീക്കി. ന്യൂനപക്ഷങ്ങളെ ബിജെപി ആക്രമിക്കുന്നു, വ്യവസായികളായ അംബാനി, അദാനി എന്നിവരെക്കുറിച്ചുള്ള പറയുന്ന ഭാഗം, നീറ്റ് പരീക്ഷ സമ്പന്നർക്കുള്ളതാണ് നന്നായി പഠിച്ചുവരുന്നവർക്ക് സ്ഥാനമില്ല, അഗ്നിവീർ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ് തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കി.