997 രൂപയുടെ പുതിയ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് മറ്റ് കമ്പനികള്‍ക്ക് തലവേദ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. അഞ്ചുമാസത്തെ തടസമില്ലാത്ത, അതായത് 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. ദിവസം 2ജിബി ഡേറ്റ, വഴി അഞ്ചു മാസത്തേക്ക് 320 ജിബി ലഭിക്കുന്ന ഈ പ്ലാനില്‍ അധികമായി ഏത് നെറ്റ് വര്‍ക്കിലേക്കും ഒരു ദിവസം നൂറു സന്ദേശങ്ങള്‍ സൗജന്യമായി അയക്കാനും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാനും കഴിയും.
മാത്രമല്ല സൗജന്യ രാജ്യവ്യാപക റോമിംഗ്, വാല്യു ആഡഡ് സര്‍വീസസുകളായ ഹാര്‍ഡി ഗെയിംസ്, സിംഗ് മ്യൂസിക്ക്, ബിഎസ്എന്‍എല്‍ ട്യൂണ്‍ എന്നിവ ലഭിക്കും.
അതോടൊപ്പം 365 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചതിൽ മറ്റൊന്ന്. 2999 രൂപയാണ് ഇതിന്റെ വില. പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഒരു വര്‍ഷത്തേക്ക് ആസ്വദിക്കാം. ദിവസവും മൂന്ന് ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ പാക്കേജിന്റെ മറ്റൊരു ആകര്‍ഷണം. ഏറെ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്ന പാക്കേജാണിത് എന്ന് വ്യക്തം. മൂന്ന് ജിബി പരിധി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും. ദിവസവും 100 വീതം സൗജന്യ എസ്എംഎസ് ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഏറെ പുതിയ ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് എത്തിയിരുന്നു. ഇവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന വാര്‍ഷിക റീച്ചാര്‍ജ് പ്ലാനാണിത്