![]() |
| Courtesy |
ഇന്‍സ്റ്റഗ്രാമിലെ 'എഡിറ്റ് പ്രൊഫൈല്‍' ഓപ്ഷനില്‍ പ്രവേശിച്ച് 'ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍' എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇന്‍സ്റ്റഗ്രാം ലൈബ്രറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം. ഇതേ ലൈബ്രറിയില്‍ നിന്നാണ് സാധാരണയായി റീലുകള്‍ക്കും പോസ്റ്റുകള്‍ക്കുമുള്ള പാട്ടുകളും ലഭിക്കുന്നത്. 30 സെക്കന്‍ഡ് വരെയൊണ് ഇങ്ങനെ പ്രൊഫൈലിലേക്ക് ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് പരമാവധി ദൈര്‍ഘ്യമുണ്ടാകൂ. ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍ ഓപ്ഷന് ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
'നിങ്ങള്‍ക്ക് ഇപ്പോള്‍ പ്രൊഫൈലിലേക്ക് ഒരു പാട്ട് കൂടി ചേര്‍ക്കാം എന്ന ഫീച്ചര്‍ ആകാംക്ഷയോടെ അവതരിപ്പിക്കുകയാണ്. ആ പാട്ട് നീക്കംചെയ്യും വരെ പ്രൊഫൈലില്‍ അത് ലഭ്യമായിരിക്കും' എന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു.
