ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജയസൂര്യക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ. നടിയുടെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തിയതിനു പിന്നാലെയാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലൈംഗികാരോപണം നേരിടുന്ന കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷിനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സ്വദേശിയുടെ പരാതിയില്‍ കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 354, 354 (A), 509 എന്നീ വകുപ്പ് ചുമത്തി. പോലീസ് കേസെടുത്തതോടെ മുകേഷിന്റെ രാജിക്കായി സമ്മർദം വർധിക്കുകയാണ്.
ഇതേ നടിയുടെ പീഡന പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്മാരായ ഇടവേള ബാബുവിനെതിരെയും മണിയന് പിള്ള രാജുവിനെതിരെയും പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍ വിച്ചുവിനെതിരെയും കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ കേസെടുത്തിരിക്കുന്നത്.
ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസുമാണ് രജിസ്റ്റര്‍ ചെയ്തത്. നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു.താരസംഘടനയായ എഎംഎംഎയില്‍ അംഗത്വം നല്‍കാം എന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരായ പരാതി. 376 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇതേ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസ്. ബലാത്സംഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
ലൈംഗികാരോപണ പരാതിയിൽ കോൺഗ്രസ് നേതാവ് വി. എസ് ചന്ദ്രശേഖരൻ രാജിവെച്ചിരുന്നു. കെപിസിസി നിയമ സഹായ സെൽ ചെയർമാൻ സ്ഥാനവും, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നുമാണ് വി.എസ്. ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞത്. പീഡന പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിയെന്ന് ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ കൈമാറിയിട്ടുണ്ട്.