![]() |
| Courtes |
മനുഷ്യകുരുതിക്കായി മെക്സിക്കോയിലെ പുരാതന ഗോത്രങ്ങള്‍ ഉപയോഗിച്ചിരുന്ന രണ്ട് പിരമിഡുകള്‍ തകര്‍ന്നു. ഇത് വരാനിരിക്കുന്ന നാശത്തിന്റെ സൂചനയാണെന്നാണ് ഇവരുടെ വിശ്വാസം.ശക്തമായ മഴയും കൊടുങ്കാറ്റും മൂലമാണ് പിരമിഡുകൾ പൊട്ടിവീണത്.
ജൂലൈ 30ന് പെയ്ത കനത്ത മഴയിൽ ഒരു പിരമിഡിൻ്റെ ഒരു വശം ഭാഗികമായി ഒലിച്ചു പോയി. മെക്സിക്കോയിലെ പുരാതന ഗോത്ര വിഭാഗമായ പ്യുറെപെച്ച വിഭാഗമാണ് ഈ പിരമിഡുകളുടെ നിർമ്മാണത്തിന് പിന്നിൽ.രണ്ടുപിരമിഡുകളിലൊന്ന് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് തരിപ്പണമായി. വലിയ മറ്റൊരു പ്രകൃതിദുരന്തം സംഭവിക്കുമെന്ന ഭയത്തിലാണ് ഇപ്പോള്‍ ഈ ഗോത്രവിഭാഗം.
ആസ്ടെക്സിനെ പരാജയപ്പെടുത്തിയ രക്തകൊതിയന്മാരായ ഗോത്രത്തിന്റെ ഇപ്പോഴത്തെ തലമുറ പുര്പെച്യെ എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ മുന്‍തലമുറക്കാര്‍ നിര്‍മിച്ച പിരമിഡുകളെ യക്കാറ്റ പിരമിഡുകള്‍ എന്നാണ് അറിയപ്പെടുന്നത്. അവരുടെ ദൈവമായ കുരിക്വേരിക്ക് വേണ്ടിയാണ് ഇവര്‍ മനുഷ്യബലി നടത്തിയിരുന്നത്. യക്കാറ്റ പിരമിഡുകള്‍ മൈക്കോവാകന് സംസ്ഥാനത്തിലെ ഇഹുവാറ്റ്സിയോയുടെ ആര്‍ക്കിയോളജിക്കല്‍ സൈറ്റിലാണ് കാണപ്പെടുന്നത്.
തകര്‍ച്ചയില്‍ പിരമിഡിനുള്ളിലെ ആറ് ശരീരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പിരമിഡിന്റെ ഭിത്തികളില്‍ വിള്ളല്‍ വീണിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച ഭാഗം വീണ്ടെടുക്കാനും പുതുക്കി പണിയാനുമുള്ള പദ്ധതികള്‍ ആരംഭിച്ചതായി മെക്സിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി അറിയിച്ചു.
