കൃത്യം ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഫ്രാൻസിൽ എത്തി പതിവിനും വ്യത്യസ്തമായി ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് നദിയിൽ ഉദ്ഘാടന ചടങ്ങ് നടത്തിയ, കഴിഞ്ഞ 16 ദിവസത്തെ വർണാഭമായ പാരീസ് ഒളിംപിക്സിന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ സമാപനം.
![]() |
| പാരിസ് ഒളിംപിക്സ് സമാപനച്ചടങ്ങിൽ ഗോൾഡൻ വൊയേജർ ഇറങ്ങുന്നു. Courtesy: X@OlympicsGames |
![]() |
| Courtesy |
![]() |
| Courtesy |
![]() |
| Courtesy |
![]() |
| Courtesy |
![]() |
| Courtesy |
![]() |
| Courtesy |
ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ഗാർഡിൻസ് ദെസ് ടുയ്‍ലെറീസില്‍നിന്ന് 2028 ലെ ലൊസാഞ്ചസ് നഗരം വരെയുള്ള യാത്രയായിരുന്നു രണ്ടര മണിക്കൂറിലേറെ നീണ്ട സമാപനച്ചടങ്ങ്. ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ജാർഡിൻസ് ദെസ് ടുയ്ലെറീസിലേക്ക് ഫ്രാന്‍സിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് കടന്നുവന്നതോടെയാണു പരിപാടികൾക്കു തുടക്കമായത്. റാന്തലിൽ ദീപവും കയ്യിലേന്തി താരം അവസാനം സ്റ്റേഡിയം വരെയെത്തി. പതിവിന് വ്യത്യസ്തമായി ചടങ്ങുകൾ തുടങ്ങുമ്പോൾ തന്നെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ബലൂണിൽ ഉയർത്തി നിർത്തിയ ഒളിമ്പിക്സ് ദീപം അണക്കുകയാണ് ചെയ്തത്.
ലോകത്തിന്റെ ഭൂപടത്തിന്റെ മാതൃകയിലായിരുന്നു സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലെ ഭീമൻ വേദി. വിവിധ രാജ്യങ്ങളുടെ പതാകകളുമായി അത്ലീറ്റുകൾ സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചു. ഫ്രാൻസിന്റെ ദേശീയ ഗാനം ആലപിക്കുമ്പോൾ ആതിഥേയരായ ഫ്രാൻസിന്റെയും ഒളിംപിക്സിന്റേയും പതാകകൾ സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സമാപനച്ചടങ്ങുകൾക്ക് എത്തിയിരുന്നു. ഇന്ത്യൻ പതാകയേന്തി പി.ആർ. ശ്രീജേഷും മനു ഭാകറും സ്റ്റേഡിയത്തിൽ എത്തി.
വനിതാ മാരത്തണിൽ വിജയിച്ച സിഫാൻ ഹസൻ (സ്വർണം), അസഫ ടിസ്റ്റ് (വെള്ളി), ഒബിരി ഹെലൻ (വെങ്കലം) എന്നിവർക്ക് വേദിയിൽവച്ച് ഐഒഎ ചീഫ് തോമസ് ബാഷ് മെഡലുകൾ നൽകി. തുടര്‍ന്ന് കലാപരിപാടികൾക്കു തുടക്കമായി. ഫ്രഞ്ച് ചരിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗോൾഡൻ വൊയേജർ സ്റ്റേഡിയത്തിലേക്ക് ഇറങ്ങി. സ്റ്റേഡിയത്തിൽ ഒളിംപിക്സ് വളയങ്ങൾ കണ്ടെത്തിയതും ഗോൾഡൻ വൊയേജർ തന്നെ. വൈകാതെ ഈ വളയങ്ങൾ സ്റ്റേഡിയത്തിൽ ഉയർന്നു. തുടർന്ന് വേദിക്ക് കൊഴുപ്പേകി ഫ്രഞ്ച് ബാൻഡ് ഫീനിക്സിന്റെ സംഗീതപരിപാടി.
സമാപനച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്, വേദിയിൽ ഒളിംപിക് ഗീതം ആലപിച്ചതിനു പിന്നാലെ ലൊസാഞ്ചലസ് മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. തുടർന്ന് അടുത്ത ഒളിംപിക്സിന്റെ ആതിഥേയരായ യുഎസിന്റെ ദേശീയ ഗാനം സ്റ്റേഡിയത്തിൽ മുഴങ്ങി. ഹോളിവുഡ് താരം ടോം ക്രൂസ് സ്റ്റേഡിയത്തിനു മുകളിൽനിന്ന് പറന്നിറങ്ങുകയായിരുന്നു.
അത്‍ലീറ്റുകൾക്കിടയിലൂടെ ഷെയ്ക് ഹാൻഡ് നൽകിയാണ് ക്രൂസ് വേദിയിലേക്കെത്തിയത്. തുടർന്ന് ഒളിംപിക് പതാകയുമായി വേദി വിട്ടു. കാണികൾക്ക് ഹസ്തദാനം നൽകിയും, സെൽഫിയെടുത്തും ബൈക്കിൽ യാത്ര തുടങ്ങിയ ക്രൂസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്, ശേഷം വിമാനത്തിൽ കയറി യുഎസിലെ ഹോളിവുഡിലേക്ക് പതാക എത്തിക്കുന്നതായിരുന്നു പിന്നീടത്തെ ചിത്രീകരണം. കേറ്റ് കോട്നിയ്ക്ക് കൈമാറിയ പതാക മൈക്കൽ ജോണ്‍സണിന്റെ കൈകളിലെത്തി. ജാഗർ ഈറ്റൻ അത് ലൊസാഞ്ചലസിലെ വേദിയിലേക്ക് എത്തിച്ചു. തുടർന്ന് റെഡ് ഹോട്ട് ചില്ലി പെപ്പർസിന്റെ സംഗീതപരിപാടിയും യുഎസിലെ അരങ്ങ് തകർത്തു.
സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ഫ്രാൻസിലെ ഫീനിക്സ് ബാൻഡിന്റെ സംഗീത പരിപാടികളും അരങ്ങേറി. 70,000 ൽ അധികം വരുന്ന ആരാധകരാണ് സമാപനച്ചടങ്ങിനായി സ്റ്റേഡിയത്തിലെത്തിയത്. ഒളിംപിക്സിന്റെ അടുത്ത ആതിഥേയരായ യുഎസിന്റെ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ഒളിംപിക്സ് സമാപനച്ചടങ്ങുകൾ അവസാനിച്ചത്. സ്റ്റേഡിയത്തിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങിയ ഹോളിവുഡ് താരം ടോം ക്രൂസ്, അതിസാഹസികമായി അത് യുഎസിലെത്തിക്കുന്നതായിരുന്നു പിന്നീടത്തെ ‘കാഴ്ച’. തുടർന്ന് ഫ്രാന്‍സിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് ഒളിംപിക് ദീപം സ്റ്റേഡിയത്തിലെത്തിച്ചു. ഐഒസി പ്രസിഡന്റ് തോമസ് ബാഷ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു.













