നടന് റിയാസ് ഖാന് എതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. ഫോണില്‍ റിയാസ് ഖാന് അശ്ലീലം പറഞ്ഞുവെന്നും സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്നും റിയാസ് ഖാന് ആവശ്യപ്പെട്ടതായി രേവതി സമ്പത്ത് വ്യക്തമാക്കി.
‘‘ഫോണില്‍ വിളിച്ച് റിയാസ് ഖാന് അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു.
ഒരു ഫൊട്ടോഗ്രഫറിന്റെ കൈയില്‍നിന്ന് എന്റെ അനുവാദമില്ലാതെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് റിയാസ് ഖാന് വിളിച്ചത്. രാത്രി ഫോണ്‍ വിളിച്ച് വൃത്തികേടുകള്‍ പറഞ്ഞു. സെക്സ് ചെയ്യാന്‍ ഇഷ്ടമാണോ എന്നു ചോദിച്ചു. ഏതു പൊസിഷനാണ് ഏറ്റവും ഇഷ്ടം. ഇതൊക്കെയാണ് ചോദിക്കുന്നത്. വല്ലാത്ത ഞെട്ടലായിപ്പോയി. ഒടുവില്‍ 9 ദിവസം കൊച്ചിയിലുണ്ടെന്നും നിങ്ങള്‍ക്കു താല്പര്യമില്ലെങ്കില് കൂട്ടുകാരെ ആരെയെങ്കിലും ഒപ്പിച്ചു തന്നാല്‍ മതിയെന്നും റിയാസ് ഖാന് പറഞ്ഞു.’’– രേവതി മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ മീ ടൂ ആരോപണം. മുകേഷ് മുറിയിലേക്ക് ക്ഷണിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും ആരോപിച്ചു. സിനിമ സാങ്കേതിക പ്രവർത്തക 2018ലും മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും യുവതി വ്യക്തമാക്കി.
ചെന്നൈയില്‍ ഷൂട്ടിങ് നടക്കവെയായിരുന്നു സംഭവം. മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് താമസം മാറാൻ നിർബന്ധിച്ചുവെന്നായിരുന്നു 2018ല്‍ യുവതി വെളിപ്പെടുത്തിയത്. 25 വർഷം മുൻപാണ് സംഭവം നടന്നത്.
എന്നാല്‍ അന്ന് ഉയർന്ന ആരോപണങ്ങളെല്ലാം മുകേഷ് തള്ളിയിരുന്നു. അങ്ങനെ ആരെയും വിളിച്ചിട്ടെല്ലും യുവതി തെറ്റിദ്ധരിച്ചതാകാനാണ് സാധ്യതയെന്നും മുകേഷ് പ്രതികരിച്ചിരുന്നു.
ലൈംഗികാരോപണം നേരിടുന്നവർക്ക് നേരെ ശക്തമായ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം മുകേഷ് ആവശ്യപ്പെട്ടിരുന്നു. ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.