സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ആളുകള്‍ ചേക്കേറുകയാണ്. ഇന്റര്‍നെറ്റിനായി ബിഎസ്എന്‍എല്‍ സിം ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന ഒരു പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാന്‍ പരിചയപ്പെടാം.
എതിരാളികളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള ബിഎസ്എന്‍എല്ലിന്റെ റീച്ചാര്‍ജ് പ്ലാനാണ് 229 രൂപയുടേത്. 30 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റ ആസ്വദിക്കാം. ഏറെ നെറ്റ് ആവശ്യമായവര്‍ക്ക് യോജിച്ച റീച്ചാര്‍ജ് പ്ലാനാണിത്. ജിയോ, എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ നെറ്റ്വര്‍ക്കുകളുടെ പോലെ ദിവസവും 100 എസ്എംഎസും ഏതൊരു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും ഈ പാക്കേജില്‍ ലഭിക്കും. മുംബൈയിലെയും ദില്ലിയിലെയും എംടിഎന്‍എല്‍ നെറ്റ്വര്ക്കില് ഉള്‍പ്പടെ സൗജന്യ റോമിംഗും ഇതിനൊപ്പം ലഭ്യമാണ്. ദിവസം 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 80 കെബിപിഎസിലാണ് ലഭിക്കുക. ചലഞ്ചസ് അറീനയുടെ ഗെയിമിംഗ് സര്‍വീസ് ലഭിക്കുമെന്നതാണ് 229 രൂപ പ്ലാനിന്റെ മറ്റൊരു സവിശേഷത.