ഭൂമിയിലെ ജീവജാലങ്ങളുടെ ചരിത്രം മാറ്റി എഴുതിയ സംഭവമാണ് ഛിന്നഗ്രഹ കൂട്ടിയിടിയുടെ ഫലമായി ദിനോസറുകൾ നശിച്ചു പോയത്.മെക്സിക്കോയിലെ യൂകാറ്റാൻ പെനിസുലയിലെ ചിക്സലബ് എന്ന സ്ഥലത്ത് പതിച്ച ഉൽക്ക ദിനോസറുകൾ ഉൾപ്പടെ അക്കാലത്തെ 75 ശതമാനം ജീവജാലങ്ങളെ തുടച്ചുനീക്കി. ഭൂമിയിലെ അഞ്ചാമത്തെ കൂട്ടവംശനാശമാണിത്.
6.6 കോടി വര്‍ഷങ്ങള്‍ക്കുമുൻപ് ദിനോസറുകളുടെ വംശനാശത്തിനു കാരണമായ ഛിന്നഗ്രഹത്തിന്റെ ഉത്ഭവം വ്യാഴത്തിന്റെ ഭ്രമണപഥത്തിന് അപ്പുറത്താണെന്നു കണ്ടെത്തൽ. സയന്‍സ് ജേണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ക്രിറ്റേഷ്യസ്- പാലിയോജീന്‍ അതിര്‍ത്തിയില്‍നിന്നുള്ള അവശിഷ്ട സാമ്പിളുകളുടെ വിശകലനത്തിലൂടെയാണ് മെക്സിക്കോയിലെ ചിക്സുലബില്‍ പതിച്ച ഈ ഛിന്നഗ്രഹം സി ടൈപ്പിലുള്ളതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് വാല്‍നക്ഷത്രമാണെന്നായിരുന്നു ഏറെക്കാലമായി നിലനിന്നിരുന്ന ധാരണ. വ്യാഴത്തിനും അപ്പുറത്ത് നിന്ന് വന്ന ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിച്ചതെന്നും ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചതെന്നു ഉറപ്പിച്ചു പറയാം എന്ന് ജർമനിയിലെ കൊളോൺ സർവകലാശാലയിലെ ജിയോകെമിസ്റ്റും പഠനത്തിന്റെ തലവനുമായ മരിയോ ഫിഷർ-ഗോഡ് ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
മെക്സിക്കോയിലെ യുകാറ്റാൻ പെനിൻസുലയില്‍ 6-9 മൈല്‍ വ്യാസമുള്ള ഭീമന് ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിച്ചത് എന്നാണ് അനുമാനം. ഈ കൂട്ടയിടി 112 മൈല്‍ വീതിയും 12 മൈല്‍ ആഴവുമുള്ള ചിക്സുലബ് ഗര്‍ത്തത്തിന് കാരണമായി. ഈ അപകടത്തിന് കാരണമായ ഛിന്നഗ്രഹത്തെ കുറിച്ചാണ് കൊളോൺ സർവകലാശാലയിലെ സംഘം പഠിച്ചത്. വ്യാഴത്തിനും വിദൂരത്ത് നിന്നാണ് ഈ ഛിന്നഗ്രഹം വന്നത് എന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ചിക്സുലബ് ഗര്‍ത്തത്തിലെ അവശിഷ്ടങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിനോസറുകളുടെ നാശത്തിന് കാരണമായ ഛിന്നഗ്രഹത്തിന്റെ ഉത്ഭവത്തെ കുറിച്ച് ഏറെക്കാലമായുള്ള ചര്‍ച്ചയ്ക്ക് പുതിയ കണ്ടെത്തല്‍ അവസാനമിടും എന്ന് കരുതാം.
അന്ന് ഭൂമിയിൽ പതിച്ച ഛിന്നഗ്രഹത്തിന്റെ രാസഘടന വിശദമാക്കുകയാണ് സയൻസ് ജേണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. സൗരയൂഥത്തിന്റെ ഉത്ഭവകാലത്തെ വസ്തുക്കൾ അടങ്ങിയ അപൂർവമായ കളിമണ്ണ് നിറഞ്ഞ അതിഭീമൻ മൺകട്ടയായിരുന്നു ദിനോസറുകളെ തുടച്ചുനീക്കിയ ഉൽക്കയെന്ന് പഠനം പറയുന്നു.
ചിക്സുലബ് ഗര്‍ത്തത്തിലെ അവശിഷ്ടങ്ങളില്‍ കാര്‍ബണിന്റെ ഉയര്‍ന്ന സാന്ദ്രത അടങ്ങിയിരിക്കുന്നു. ഇതാണ് ഏത് തരത്തിലുള്ള ഛിന്നഗ്രഹമാണ് ഭൂമിയുമായി കൂട്ടിയിടിച്ചത് എന്ന സൂചന നല്‍കിയത്. ഒരു കാര്‍ബണേറ്റ് ഛിന്നഗ്രഹം അല്ലെങ്കില്‍ സി-ടൈപ്പ് ആണ് ദിനോസറുകളുടെ നാശത്തിന് വഴിവെച്ചത് എന്ന് പുതിയ പഠനം വഴി ഉറപ്പിക്കാം. ഒരു ധൂമകേതുവോ അഗ്നിപര്‍വത സ്ഫോടനത്തില്‍ നിന്നുണ്ടായ അവശിഷ്ട പാളിയോയാണ് ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചത് എന്ന മുന്‍ തിയറികളെ പുതിയ പഠനം തള്ളിക്കളയുന്നു.
സി-ടൈപ്പ് ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിലെ ഏറ്റവും പുരാതന വസ്തുക്കളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. സൂര്യനില്‍ നിന്ന് വളരെ അകലെയുള്ള ഇവയുടെ ഘടന സൂര്യനോട് അടുത്ത് രൂപപ്പെടുന്ന എസ്-ടൈപ്പ് ഛിന്നഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. 66 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഛിന്നഗ്രഹത്തിന്റെ കൂട്ടയിടി ഭൂമിയില്‍ ദിനോസറുകള്‍ക്ക് പുറമെ പറക്കുന്ന ഉരഗങ്ങൾ, നിരവധി സമുദ്ര ജീവജാലങ്ങൾ എന്നിവയുടെ വംശനാശത്തിന് കാരണമായിരുന്നു. എന്നാല്‍ സസ്തിനികള്‍ നിലനില്ക്കുകയും മനുഷ്യ ഉദയത്തിലേക്ക് നയിക്കുകയും ചെയ്തു.
ദിനോസറുകളുടെ കൂട്ടവംശനാശത്തിലേക്ക് നയിച്ചത് ഒരു ഭീമൻ ബഹിരാകാശ ശിലാ പതനത്തിലൂടെയാണെന്ന അനുമാനത്തിലെത്തുന്നത് 1980 ലാണ് . അന്ന്, ഛിന്നഗ്രഹത്തെ അതേ രൂപത്തിൽ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല. പകരം ലോകത്തുടനീളം പാറകൾക്ക് മുകളിലായി ഇറീഡിയം ലോഹത്തിന്റെ 6.6 കോടി വർഷം പഴക്കമുള്ള നേർത്ത പാളി അവർ കണ്ടെത്തി. ഭൂവൽക്കത്തിൽ ഇറീഡിയം അപൂർവമാണ്. എന്നാൽ അത് ചില ഉൽക്കകളിലും ഛിന്നഗ്രഹങ്ങളിലും സുലഭമായ വസ്തുവാണ്.
വലിയൊരു വിഭാഗം ശാസ്ത്രജ്ഞർ ആ അനുമാനത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 1991 ൽ ചിക്സലബ് ഗർത്തത്തിന് ദിനോസറുകളുടെ വംശനാശ കാലത്തിന്റെ അത്രയും പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. തുടർന്ന് നടത്തിയ പഠനങ്ങളിലാണ് അന്നുണ്ടായ ഛിന്നഗ്രഹ പതനത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ചുള്ള കൂടുതൽ കണ്ടെത്തലുകളിലേക്ക് ശാസ്ത്ര ലോകം എത്തിയത്.
9.7 മുതൽ 14.5 കിമീ വ്യാസമുണ്ടായിരുന്ന അതിഭീമൻ ഛിന്നഗ്രമായിരുന്നു അത്. എവറസ്റ്റ് പർവതത്തോളം വലിപ്പമുണ്ടായിരുന്ന ആ ഛിന്നഗ്രഹം സെക്കന്റിൽ 25 കിമീ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ഭൂമിയിൽ ഇത് പതിച്ചതിന് പിന്നാലെ അതിശക്തമായ ഊർജം ഉല്പാദിപ്പിക്കപ്പെട്ടു. കോടിക്കണക്കിന് ആറ്റംബോംബുകൾ പൊട്ടിത്തെറിച്ചതിന് സമാനമായ സ്ഫോടനമാണ് അന്ന് ഭൂമിയിലുണ്ടായത്. ആ പൊട്ടിത്തെറിയിൽ തന്നെ അതിവേഗമുള്ള നാശനഷ്ടങ്ങൾ ഭൂമിയിലുണ്ടായി.
സൂനാമികൾ രൂപപ്പെട്ടും സമുദ്രങ്ങളിലുടനീളം അത് അലയടിച്ചു. തീരപ്രദേശങ്ങൾ കടൽ മൂടി ജലവും ശിലകളും അതിശക്തമായ ചൂടിൽ ബാഷ്പീകരിക്കപ്പെട്ടു. അതിശക്തമായ സ്ഫോടനത്തിൽ രൂപപ്പെട്ട പൊടിപടലങ്ങളും, സൾഫർ സമ്പന്നമായ എയറോസോളുകളും വലിയ അളവിൽ അന്തരീക്ഷത്തിൽ കലർന്നും ഭൂമിയൊന്നാകെ അവ വ്യാപിച്ചു. അത് സൂര്യപ്രകാശത്തെ തടഞ്ഞു.
ഉൽക്കാപതനത്തിന്റെ ഭാഗമായുണ്ടായ സ്ഫോടനം മാത്രമായിരുന്നില്ല. പ്രകാശത്തിന്റെ ലഭ്യത കുറഞ്ഞത് വലിയ അളവിൽ താപനില താഴുന്നതിന് കാരണമായി. സസ്യങ്ങളിലും പ്ലവകങ്ങളിലും പ്രകാശ സംശ്ലേഷണം നടക്കാതായി. അത് വലിയ രീതിയിൽ ഭക്ഷ്യ ശൃഖലയെ ബാധിച്ചു. ആസിഡ് മഴ പോലുള്ള പ്രതിഭാസങ്ങളും ജീവജാലങ്ങൾക്ക് ഭീഷണിയായി. ഇരുട്ടും തണുപ്പും ഭക്ഷ്യക്ഷാമം ഉൾപ്പടെയുള്ള പ്രകൃതി ദുരിതങ്ങളുമാണ് 75 ശതമാനം ജീവജാലങ്ങളുടെ നാശത്തിലേക്ക് നയിച്ചത്. പ്ലവകങ്ങളെ ആശ്രയിച്ചിരുന്ന ജല ജീവികളെയും അത് ബാധിച്ചു.
ഉൽക്കാപതനത്തെ തുടർന്നുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ അടങ്ങിയതോടെയാണ് സസ്തനികൾ പരിണമിച്ചതും മനുഷ്യരും മൃഗങ്ങളും ഉൾപ്പടെ പലവിധ വിഭാഗങ്ങളായി വളർന്നതും.
പുതിയ പഠനത്തിന്റെ ഭാഗമായി ഡെൻമാർക്ക്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും ഒറ്റപ്പെട്ട മറ്റ് ഭാഗങ്ങളിൽ നിന്നും ശേഖരിച്ച 6.6 കോടി വർഷം പഴക്കമുള്ള ശിലാ സാമ്പിളുകളിൽ ഇറീഡിയം, റൂഥേനിയം ഉൾപ്പടെയുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
ലോഹം, ശില, കോൺട്രൈറ്റ് എന്നിവയാൽ നിർമിതമായ മൂന്ന് തരം ഛിന്നഗ്രഹങ്ങളാണുള്ളത്. കോൺട്രൈറ്റ് ഉൾക്കകളിൽ സമ്പുഷ്ടമായ പദാർഥമാണ് റുഥീനിയം. ഇറീഡിയവും ഛിന്നഗ്രഹങ്ങളിൽ സുലഭമായി കാണുന്ന ലോഹമാണ്. ഭൂമിയിൽ പതിച്ച ഛിന്നഗ്രഹം കാർബോണേഷ്യസ് കോൺട്രൈറ്റ് വിഭാഗത്തിൽ പെടുന്ന ഛിന്നഗ്രഹമാകാമെന്ന് ഗവേഷകനായ ഡോ. സ്റ്റീവൻ ഗോദേരിസ് പറയുന്നു. ഇത്തരം ബഹിരാകാശ ശിലയിൽ ചിലപ്പോൾ വെള്ളവും, കളിമണ്ണും, ജൈവീക സംയുക്തങ്ങളും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ബഹിരാകാശത്തെ ഭൂരിഭാഗം ശിലകളും കാർബണേഷ്യസ് കോൺട്രൈറ്റുകളാണെങ്കിലും, ഭൂമിയിൽ പതിക്കുന്ന ഉൽക്കാശിലകളിൽ 5% മാത്രമേ ഈ വിഭാഗത്തിൽ പെടുന്നുള്ളൂ.
420 കോടി വർഷങ്ങൾക്ക് മുമ്പാണ് ചിക്സലബിൽ ഛിന്നഗ്രഹം പതിച്ചത്. എന്നാൽ ഇനിയും ഭൂമിയും ഏതെങ്കിലും ഛിന്നഗ്രഹവും ഭ്രമണ പാതയിൽ കണ്ടുമുട്ടിയേക്കാം.!?.റുഥേനിയം ഐസോടോപ്പുകള്‍ ഉപയോഗിച്ച് ഗവേഷകര്‍ക്കു ബാഹ്യ സൗരയൂഥത്തില്നിന്നുള്ള സി-ടൈപ്പ് കാര്‍ബണേഷ്യസ് ഛിന്നഗ്രഹങ്ങളും ആന്തരിക സൗരയൂഥത്തില്നിന്നുള്ള എസ്-ടൈപ്പ് സിലിക്കേറ്റ് ഛിന്നഗ്രഹങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും ഭൂമിയിലേക്ക് പതിക്കുന്ന ഛിന്നഗ്രഹങ്ങളുടെ ഭൂരിഭാഗം ഉല്‍ക്കാശകലങ്ങളും എസ് ടൈപ്പ് ആണെന്ന് ഷിഫെര്‍ പറയുന്നു. അന്ന് ഭൂമിയില്‍ പതിക്കുന്നതിനുമുമ്പ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലൂടെ ഛിന്നഗ്രഹം കടന്നുപോയിരിക്കാമെന്നും പഠനം പറയുന്നു.