അദാനിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി വ്യത്യസ്ത സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 310 കോടി യുഎസ് ഡോളർ മരവിപ്പിച്ചതായി ഹിൻഡൻബെർഗ് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട്.അദാനി ഗ്രൂപ്പിനെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടക്കുന്നുവെന്ന് ഹിൻഡൻബർഗ്. വിവിധ ബാങ്കുകളിലുള്ള അദാനിയുടെ 310 മില്യൺ ഡോളർ (ഏകദേശം 2573 കോടിയോളം രൂപ) മരവിപ്പിച്ചതായി ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തു. 2021 മുതൽ കള്ളപ്പണ ഇടപാടിലും മറ്റും അന്വേഷണം നേരിടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ആരോപണത്തിന്മേൽ നടക്കുന്ന അന്വേഷണത്തിലാണ് ഇപ്പോൾ ഇത്രയും വലിയ തുക മരവിപ്പിച്ചതെന്നാണ് ഹിൻഡൻബെർഗ് എക്സിലൂടെ അറിയിക്കുന്നത്. 2021ൽ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇപ്പോൾ തുടരുന്നത്.
ഗോതം സിറ്റി എന്ന സ്വിസ് മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ട് ഹിൻഡൻബെർഗ് പുറത്ത് വിടുന്ന വിവരമനുസരിച്ച് ഫെഡറൽ ക്രിമിനൽ കോടതിയിൽ നിന്നുള്ള ഉത്തരവിനെ തുടർന്ന് ഹിൻഡൻബെർഗ് റിപ്പോർട്ടിന് മുമ്പ് തന്നെ അദാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണം ജനീവ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുണ്ട്.
മാത്രവുമല്ല ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന 31 കോടി ഡോളർ അദാനിക്കുവേണ്ടി മറ്റൊരു വ്യക്തി ആറോളം സ്വിസ് ബാങ്ക് എക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നതാണ് എന്നും ഗോതം സിറ്റി റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ സജീവ ചേർച്ചയായതോടെ അന്വേഷണത്തിന്റെ ചുമതല സ്വിറ്റ്സർലാൻഡ് അറ്റോർണി ജനറലിന്റെ ഓഫീസ് ഏറ്റെടുത്തു.
അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിസ് കോടതി ഇടപെടലുകളില്‍ അദാനി ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു.
ഫെഡറൽ ക്രിമിനൽ കോടതിയുടെ ഉത്തരവ് പ്രകാരം ജനീവ പബ്ലിക് പ്രോസിക്യൂട്ടറാണ് അദാനിക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുന്നത്. അദാനിയുടെ ബിനാമിയുടെ പേരിൽ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹിൻഡൻ ബർഗ് പുറത്തുവിട്ട ആദ്യത്തെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതിനെത്തുടർന്ന് അദാനിയുടെ പേരിലുള്ള ആറ് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ 310 മില്യണിലേറെ ഡോളർ കണ്ടുകെട്ടിയതായും ഗോതം സിറ്റി റിപ്പോർട്ടിൽ പറയുന്നു. ഹിൻഡൻ ബർഗ് അദാനിക്കെതിരേ പുറത്തുവിട്ട വാർത്തയ്ക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് സ്വിറ്റ്സർലൻഡ് അറ്റോർണി ജനറൽ ഓഫിസ് (ഒ.എ.ജി) അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അദാനിയുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്ത ആദ്യ ആരോപണങ്ങളിലാണ് ഇപ്പോൾ പരിശോധന നടക്കുന്നതെന്നാണ് വിവരം.