നാടൻ ഭക്ഷണപ്രിയനായ സീതാറാം യെച്ചൂരി കിളിമാനൂരിലെ വഴിയോരക്കടയിലെ ഭക്ഷണത്തിന്റെയും രുചിയറിയാനെത്തിയിട്ടുണ്ട്. ജൂലൈ നാലിന് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദ്ദേഹം കടയിൽ കയറിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാറുമുണ്ടായിരുന്നു
നമ്മുടെ നാടൻ രുചിയുടെ സ്വാദ് അത്രമേൽ അദ്ദേഹം ആസ്വദിച്ചിരുന്നു. വളരെ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നതുകണ്ട അദ്ദേഹത്തെക്കണ്ട് കടയിലുള്ളവർക്കും ഏറെ സന്തോഷമായി. ഒടുവിൽ സന്ദർശക ബുക്കിൽ യെച്ചൂരി അഞ്ച് വരി കുറിച്ചതോടെ അവരുടെ സന്തോഷം ഇരട്ടിയായി.
” നല്ല അന്തരീക്ഷം, രുചിയുള്ള ഭക്ഷണം , എല്ലാത്തിനുമുപരി വീട്ടിലെ അതേയനുഭവം. മുന്നോട്ട് പോകൂ…ആശംസകൾ! ” -ഇങ്ങനെയാണ് യെച്ചൂരി കടയിലെ സന്ദർശക ബുക്കിൽ കുറിച്ചത്.
