![]() |
| Courtesy |
ബഹിരാകാശത്തെ ആദ്യ സ്വകാര്യ നടത്തമെന്ന ചരിത്രം കുറിച്ച് സ്പേസ് എക്സ്. നാലുപേരടങ്ങുന്ന പൊളാരിസ് ഡോൺ ദൗത്യത്തിലൂടെയാണ് സ്പേസ് എക്സ് ഈ നേട്ടം കൈവരിച്ചത്. സിവിലിയന്‍ ബഹിരാകാശ പര്യവേഷണത്തിന്റെയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സ്പേസ് എക്സിന്റെ സുപ്രധാന പദ്ധതികളുടെയും സുപ്രധാന നാഴികക്കല്ലാണ് പൊളാരിസ് ദൗത്യം.ഭൂമിയില്‍ നിന്ന് 650 ൽ ഏറെ കിമീ അകലെയാണ് സ്പേസ് വാക്ക് നടത്തിയത്. സ്പേസ് എക്സ് നടത്തുന്ന ആദ്യ സ്പേസ് വാക്ക് ആണിത്.
![]() |
| Courtesy |
കോടീശ്വരനും ഷിഫ്റ്റ്4 പേയ്മെന്റ് സിഇഒയുമായ ജെറേഡ് ഐസക്ക്മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോന്, യുഎസ് വ്യോമസേന മുൻ പൈലറ്റ് ഇരുപതുകാരൻ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് അഞ്ചുദിന ദൗത്യത്തിലുള്ളത്. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരുന്നു യാത്ര. മലയാളിയായ ബഹിരാകാശ മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ പങ്കാളിയാണ് അന്ന.
ജെറേഡാണ് പേടകത്തിൽനിന്ന് ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ സാറയും പുറത്തിറങ്ങി. പ്രൊഫഷണല്‍ അല്ലാത്ത ബഹിരാകാശയാത്രികരുടെ 'സ്പേസ് വാക്' എന്ന സുപ്രധാന നേട്ടമാണ് സ്പേസ് എക്സ് കൈവരിച്ചിരിക്കുന്നത്. പരിശീലനം ലഭിച്ച, സർക്കാരിന്റെ ഭാഗമായി നടക്കുന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായവർ മാത്രമാണ് ഇതുവരെ 'സ്പേസ് വാക്' നടത്തിയിട്ടുള്ളത്.ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തിൽനിന്ന് പുറത്തിറങ്ങിയത്. കോടീശ്വര വ്യവസായിയായ ഇദ്ദേഹമാണ് ദൗത്യത്തിന്റെ ചെലവ് വഹിക്കുന്നത്. പിറകെ സാറാ ഗില്ലിസ് പുറത്തിറങ്ങി. രണ്ടുപേരും ഏഴ് മിനിറ്റ് വീതം ബഹിരാകാശത്ത് ചെലവഴിച്ചു.
സ്പേസ് എക്സ് വികസിപ്പിച്ച ബഹിരാകാശ വസ്ത്രം ധരിച്ചുള്ള ആദ്യത്തെ ബഹിരാകാശ നടത്തം ആണിത്. മണിക്കൂറുകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ദൗത്യ സംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയത്.അപ്പോളോ ദൗത്യങ്ങള്‍ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ ഏറ്റവും കൂടുതല്‍ ദൂരം എത്തിക്കുക എന്ന ലക്ഷ്യം കഴിഞ്ഞ ദിവസം പോളാരിസ് ഡൗണ്‍ പേടകം പൂര്‍ത്തീകരിച്ചിരുന്നു. സെപ്റ്റംബർ 10ന് ഉച്ചയ്ക്കാണ് പേടകം വിക്ഷേപിച്ചത്.
അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ നിന്ന് 400 കിമീ ഉയരത്തിലുള്ള ബഹിരാകാശ നിലയത്തിലേക്ക് മാത്രമാണ് മനുഷ്യര്‍ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. ഈ ദൂരപരിധി മറികടന്നാണ് ഇപ്പോള്‍ പൊളാരിസ് ഡൗണ്‍ ദൗത്യ സംഘം യാത്ര ചെയ്തിരിക്കുന്നത്.ഈ ബഹിരാകാശ നടത്തത്തിന്റെ പ്രാഥമിക ലക്ഷ്യം പുതിയ സ്പേസ് സ്യൂട്ടുകള്‍ പരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ്. ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്കായി ഈ സ്യൂട്ടുകള്‍ ഉപയോഗിക്കാനാകും, ഇത് സ്പേസ് എക്സിന്റെ ദീര്‍ഘകാല ബഹിരാകാശ പര്യവേക്ഷണ ലക്ഷ്യങ്ങള്‍ക്ക് ഈ പരീക്ഷണത്തെ നിര്‍ണായകമാക്കുന്നു.

