![]() |
| Courtesy |
ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ എന്നറിയപ്പെടുന്ന ഇലിയ ഗോലം യെഫിംചിക് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം. സെപ്റ്റംബര്‍ 11 നായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ ആറിന് ആശുപത്രിയില്‍ പ്രവേശിച്ച യെഫിംചിക് കോമയിലായിരുന്നു. യെഫിംചിക്കിന്റെ ‘ശാരീരികപരീക്ഷണങ്ങളുടെ’ വീഡിയോകളുടെ ആരാധകരായിരുന്നു സോഷ്യല്‍മീഡിയ.’ദ മ്യൂട്ടന്റ്’ എന്നായിരുന്നു യെഫിംചിക് അറിയപ്പെട്ടിരുന്നത്.അപാരമായ കരുത്തിന്റെയും ശരീരത്തിന്റെ വലിപ്പത്തിന്റെ പേരിലും സമൂഹമാധ്യമങ്ങളിൽ നിരവധിയാളുകൾ പിന്തുടരുന്ന ബെലാറൂസ് ബോഡിബിൽഡറാണ്.
ഹൃദയാഘാതമുണ്ടായതോടെ ആംബുലന്‍സ് എത്തുന്നതുവരെ ഭാര്യ അന്ന സിപിആര്‍ നല്‍കിയെന്നും ഹെലികോപ്ടറിലാണ് യെഫിംചിക്കിനെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചതായി അന്ന പറഞ്ഞു.
ദിവസേന ഏഴ് തവണകളായി 16500 കലോറി ഭക്ഷണം ആയിരുന്നു ഇല്ല്യ ഗോലേം യെംഫിചിക്ക് കഴിച്ചിരുന്നത്. 108 സൂഷി, 2.5 കിലോ ബീഫ് സ്റ്റീക്ക് അടക്കമായിരുന്നു ഇവ. ആറടിയും 1 ഇഞ്ചും ഉയരമുള്ള ഇല്ല്യ ഗോലേം യെംഫിചിക്കിന് 61 ഇഞ്ച് ചെസ്റ്റും 25 ഇഞ്ച് ബൈസെപ്സുമാണ് ഇവയിലൂടെ നേടിയത്. ദി മ്യൂട്ടന്റ് എന്ന പേരിലും 340എൽബിഎസ് ബീസ്റ്റ് എന്ന പേരിലുമാണ് ഇല്ല്യ ഗോലേം യെംഫിചിക്ക് അറിയപ്പെട്ടിരുന്നത്. 600 പൌണ്ട് ഭാരമുള്ള ബെഞ്ച് പ്രസും 700 പൌണ്ട് ഡെഡ്ലിഫ്റ്റുകളിലൂടെയും വലിയ രീതിയിലുള്ള ആരാധകരായിരുന്നു ഇല്ല്യ ഗോലേം യെംഫിചിക്ക് സ്വന്തമാക്കിയിരുന്നത്. ആളുകൾക്ക് തങ്ങളുടെ കായിക ക്ഷമതയുടെ പരമാവധിയിലേക്ക് എത്താനായി സ്ഥിരമായി പ്രോത്സാഹനം നൽകിയിരുന്ന വ്യക്തിയാണ് 36ാം വയസിൽ വിടവാങ്ങുന്നത്. ഒരു പുഷ് അപ് പോലും കൃത്യമായി ചെയ്യാൻ കഴിയാതിരുന്ന 70 കിലോ ഭാരമുള്ള കൌമാരക്കാരനെന്ന നിലയിൽ നിന്നുമായിരുന്നു നിരന്തരമായ പരിശീലനത്തിനും നിയന്ത്രണത്തിലുമാണ് ദി മ്യൂട്ടന്റ് എന്ന രീതിയിലേക്ക് ഇല്ല്യ ഗോലേം യെംഫിചിക്ക് എത്തിയത്. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും മസ്തിഷ്ക മരണമാണ് പ്രശ്നമായത്.
