![]() |
| Courtesy |
വയനാട് ലോക്സഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന നേതാക്കൾക്കൊപ്പമെത്തിയാണു പത്രിക സമർപ്പിച്ചത്. പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നു നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോടു പറഞ്ഞു.
നാലു ദിവസമായി പ്രചരണം വളരെ നന്നായി മുന്നോട്ടുപോകുന്നുണ്ട്. ബിജെപിയെ വയനാട്ടിലെ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. പ്രിയങ്ക ഗാന്ധിയുടെ റാലിയിൽ ജനപങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ അത് എത്രത്തോളം വോട്ടാകുമെന്നറിയില്ല. മറ്റു ജില്ലകളിൽനിന്നു കൊണ്ടുവരുന്ന ആളുകൾക്ക് വയനാട്ടിൽ വോട്ടു ചെയ്യാൻ സാധിക്കില്ല. കോൺഗ്രസിനു വലിയ തിരിച്ചടി നേരിടേണ്ടി വരും. പാർലമെന്റിൽ ഒപ്പിടാനുള്ള പേന സമ്മാനമായി ലഭിച്ചുവെന്നും നവ്യ ഹരിദാസ് പറഞ്ഞു.
