പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ആര്‍ഡി ഓഫീസിലെത്തി ആര്‍ഡിഒ എസ് ശ്രീജിത്ത് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.വി കെ ശ്രീകണ്ഠന് എംപി, ഷാഫി പറമ്പില്‍ എംപി, എന്‍ ഷംസുദ്ദീന് എംഎല്‍എ, ഡിസിസി പ്രസിഡണ്ട് എ തങ്കപ്പന് , ജില്ലാ യുഡിഎഫ് ചെയര്മാന് മരക്കാര്‍ മാരായമംഗലം എന്നിവര്‍ക്ക് ഒപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പാലക്കാട്ടേക്ക് താമസം മാറ്റിയ രാഹുല്‍ കുന്നത്തൂര്‍മേടിലെ ഫ്ളാറ്റില്‍ പാലുകാച്ചല്‍ നടത്തി. അമ്മയില്‍ നിന്നും തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക സ്വീകരിച്ച ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പ്രവര്‍ത്തകര്‍ക്കൊപ്പം മേലാ മുറിയില്‍ നിന്നും പ്രകടനമായി ആര്‍ഡി ഓഫീസിലെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.