![]() |
| Courtesy |
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പാലക്കാട് ആര്‍ഡിഒ എസ് ശ്രീജിത്തിന് മുൻപാകെ നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കിയിരുന്നു പത്രികാ സമര്‍പ്പണം.
മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. വിജയം ഉറപ്പാണെന്നും ശോഭ സുരേന്ദ്രന് ഉള്‍പ്പെടെ നേതാക്കള്‍ പ്രചാരണത്തിന് എത്തുമെന്നും പത്രിക സമര്‍പ്പണത്തിന് ശേഷം സി കൃഷ്ണകുമാര്‍ പ്രതികരിച്ചു.
