മണൽ പൂച്ച ( ഫെലിസ് മാർഗരിറ്റ ) ജലസ്രോതസ്സുകളിൽ നിന്ന് വളരെ അകലെയുള്ള മണൽ, കല്ല് മരുഭൂമികളിൽ വസിക്കുന്ന ഒരു ചെറിയ കാട്ടുപൂച്ചയാണ്
![]() |
| Courtesy |
സൗദിയിലെ നഫൂദ് അൽ അരീഖ് എന്ന സംരക്ഷിതപ്രദേശത്തുനിന്ന് അപൂർവ്വമായ മണൽപ്പൂച്ചയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് സൗദി ദേശീയ വന്യജീവി ഗവേഷണ സംരക്ഷണകേന്ദ്രം. കഴിഞ്ഞ 20 വർഷമായി ഇവ വംശനാശഭീഷണി നേരിടുന്നതിനാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നെയ്ച്ചർ കടുത്ത ആശങ്ക രേഖപ്പെടുത്തിയതിനെത്തുടർന്ന് മണൽപ്പൂച്ചകൾക്കായുള്ള സംരക്ഷണ പദ്ധതികൾ ഒരുക്കിയിരുന്നു അധികൃതർ.
വലിയ കണ്ണുകളും നീണ്ട ചെവിയുമാണിവയ്ക്ക്. ഇളം കാപ്പിയോ ചാരനിറമോ ഉള്ള ദേഹം, കുഞ്ഞൻ വാലുകളിൽ കറുത്ത വരകളും കവിളുകളിൽ ചുവപ്പുരാശിയുമുണ്ടാകും. കാണുമ്പോൾ ഓടിച്ചെന്ന് ഓമനിക്കാൻ വരട്ടെ, ആൾ ഇത്തിരി പിശകാണ്. അടുത്തുകിട്ടിയാൽ കടിച്ചുകീറാൻപോലും മടിക്കില്ല. രണ്ടുമുതൽ മൂന്നടിവരെ നീളവും അഞ്ചുമുതൽ എട്ടു കിലോവരെ തൂക്കവുമുള്ള മാംസഭുക്കുകളാണിവർ. മനുഷ്യനോട് ഒട്ടും ഇണങ്ങുന്ന പ്രകൃതവുമല്ല.
മൊറോക്കോ, അൾജീരിയ, ഈജിപ്ത് അറേബ്യൻ പെനിൻസുല എന്നിവിടങ്ങളിലാണ് ഫെലിസ് മർഗരീത്ത എന്ന മണൽപ്പൂച്ചകൾ പൊതുവെ കണ്ടുവരുന്നത്.
23-31 സെൻ്റീമീറ്റർ (9.1–12.2 ഇഞ്ച്) നീളമുള്ള വാലുള്ള അതിൻ്റെ തലയും ശരീരവും 39–52 സെൻ്റീമീറ്റർ (15–20 ഇഞ്ച്) വരെയാണ്. അതിൻ്റെ 5–7 സെൻ്റീമീറ്റർ (2.0–2.8 ഇഞ്ച്) നീളമുള്ള ചെവികൾ തലയുടെ വശങ്ങളിൽ താഴ്ത്തി സ്ഥാപിച്ചിരിക്കുന്നു, ഇത് ഇരയെ ഭൂമിക്കടിയിൽ ചലിപ്പിക്കുന്നത് കണ്ടെത്താൻ സഹായിക്കുന്നു. മരുഭൂമികളിൽ കാണപ്പെടുന്ന തീവ്രമായ താപനിലയ്ക്കെതിരെ അതിൻ്റെ കൈകാലുകളുടെ അടിഭാഗം മൂടുന്ന നീണ്ട മുടി അതിൻ്റെ പാഡുകളെ ഇൻസുലേറ്റ് ചെയ്യുന്നു.
