ഒരു ദശാബ്ദം മുൻപ് ചൂലുമായി ഡൽഹി രാഷ്ട്രീയത്തിലേക്ക് വന്ന അരവിന്ദ് കെജരിവാളിന്റെ പാർട്ടി തോറ്റു എന്ന് മാത്രമല്ല ആരാണോ സ്ഥാപിക്കപ്പെട്ടത് ആ വ്യക്തി തന്നെ നിഷ്കരണം പരാജയപ്പെട്ടു. രാജ്യം ഉറ്റുനോക്കിയ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടര പതിറ്റാണ്ടിനിപ്പുറം ബിജെപി അധികാരത്തിൽ എത്തി. എന്നത്തേയും പോലെ കോൺഗ്രസ് പൂജ്യമായി തുടരുന്നു.ബിജെപി 48, ആം ആദ്മി പാർട്ടി 22, കോൺഗ്രസ് 0 എന്ന നിലയിലാണ് സീറ്റ്.
2015ല്‍ മൂന്ന് സീറ്റും 2020ല്‍ എട്ട് സീറ്റുകളും മാത്രം നേടിയ ബിജെപി അഭിപ്രായ സർവ്വേകൾ പറയും വിധം അധികാരത്തിൽ തിരിച്ചെത്തി, മുൻപത്തെപ്പോലെ സീറ്റിന് കുറവ് വന്നെങ്കിലും അധികാരം തുടരുമെന്ന് ആപ്പിന്റെ പ്രതീക്ഷകളാണ് അവസാന നിമിഷം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ചില ആനുകൂല്യങ്ങളുടെ പിൻബലം പ്രതിഫലിച്ചു എന്നോണം ഫലം കേന്ദ്രത്തിന് അനുകൂലമായത്.2015ല്‍ മൂന്ന് സീറ്റും 2020ല്‍ എട്ട് സീറ്റുകളും ആണ് ബിജെപിക്ക് നേടാനായത്. അതേസമയം 2020 സീറ്റ് അല്പം കുറഞ്ഞ എങ്കിലും ആപ്പ് അധികാരത്തിൽ തുടരുകയും ചെയ്തു .
മദ്യനയക്കേസിൽ ആരോപണവിധേയരായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമടക്കം തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയത് . കെജ്രിവാൾ ബിജെപിയുടെ സ്ഥനാര്‍ഥി പര്‍വേഷ് വര്‍മയോട് 1844 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സന്ദീപ് ദീക്ഷിതായിരുന്നു കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങിയത്. 2020 ലെ തെരഞ്ഞെടുപ്പില്‍ കെജ്രിവാള് 46,758 വോട്ടുകള്‍ നേടിയിരുന്നു. ബിജെപിയില്‍ നിന്നുള്ള സുനില്‍ കുമാര്‍ യാദവ് 25,061 വോട്ടുകള്‍ നേടി തൊട്ടുപിന്നാലെ എത്തിയപ്പോള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ റോമേഷ് സഭര്‍വാളിന് 3,220 വോട്ടുകളാണ് അന്ന് നേടാന്‍ നേടാന്‍ കഴിഞ്ഞത്.
ജംങ്പുരയിൽ മനീഷ് സിസോദിയയും തോറ്റു. കൽക്കാജി മണ്ഡലത്തിൽ നിലവിലെ ഡൽഹി മുഖ്യമന്ത്രിയായ അതിഷി മർലേന വിജയിച്ചതാണ് ആം ആദ്മിക്ക് ഏക ആശ്വാസം. ബിജെപിയുടെ രമേഷ് ബിദൂരിയായിരുന്നു അതിഷിയുടെ എതിരാളി. ഇത്തവണത്തെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാർട്ടികളുടെ വോട്ടുവിഹിതം യഥാക്രമം ബിജെപി 46.39%, ആം ആദ്മി പാർട്ടി 43.47%, കോണ്‍ഗ്രസ് 6.38% എന്നിങ്ങനെയാണ്. ഇതോടെ കഴിഞ്ഞ 10 വർഷമായി ഡൽഹി ഭരിക്കുന്ന ആപ്പിന്റെ ഭരണം അവസാനിച്ചു എന്നാൽ അതിനുമുമ്പ് ഭരിച്ചിരുന്ന കോൺഗ്രസ് പൂജ്യത്തിൽ തുടരുന്നു.
'ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞു. ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. ജനങ്ങളുടെ തീരുമാനം അന്തിമമാണ്. വിജയം നേടിയ ബിജെപിയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. വാഗ്ദാനങ്ങള്‍ ബിജെപി നിറവേറ്റുമെന്നാണ് കരുതുന്നത്,' അരവിന്ദ് കെജ്രിവാള് ഫലം വന്നതിന് പിന്നാലെ പറഞ്ഞു.
