മധുരം എന്നത് പൊതുവേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു രുചിയാണ്. മധുരത്തോട് താല്പര്യം ഇല്ലാത്തവരും ഉണ്ടാകാം, ജന്മനാൽ തന്നെ മധുരം ഒട്ടും ഇഷ്ടമല്ലാത്തവരും ഉണ്ടാകാം അതോടൊപ്പം ചിലർക്ക് മധുരം മിതമായ തോതിൽ ഉപയോഗിക്കുന്നത് ഇഷ്ടമാണ് താനും അതായത് ചായയിലൊക്കെ ഇടത്തരം മധുരം ചേർത്ത് കഴിക്കുക.
എന്നാൽ പ്രമേഹം കാരണം മധുരം ഉപയോഗിക്കാൻ പറ്റാത്തവർ നിരവധി ആണ്, അങ്ങനെയുള്ളവർക്ക് മധുരം എന്നത് ഒരു സ്വപ്നം പോലെയാണ് ഒരുപക്ഷേ രോഗം തിരിച്ചറിയുന്നതിന് മുൻപ് ധാരാളം കഴിച്ചിട്ടുണ്ടാവാം. മധുരം എന്നത് പഞ്ചസാര തന്നെയാണ് പ്രധാനം. ആരോഗ്യകാര്യങ്ങളിൽ ഒക്കെ നോക്കുന്നവർ ശരീരഭാരം കൂടാതെ ഇരിക്കാനും , പ്രമേഹം പോലെയുള്ള രോഗങ്ങൾ ഭാവിയിൽ വരാതെ ഇരിക്കാനും എന്ന ഉദ്ദേശത്തോടെ മധുരത്തോട് കട്ട് പറയുന്ന സ്വഭാവം കാണിക്കാറുണ്ട് എന്നുവച്ചാൽ ആദ്യമേ ചെയ്യുന്ന പരിപാടി ചായയിൽ മധുരം ഒഴിവാക്കുക, അനന്തരം മധുരം ചേർത്ത് പലഹാരങ്ങൾ ഉപേക്ഷിക്കുക എന്നിവയൊക്കെ.
Also read Colour Therapy എന്താണ്?
ഒരു പടിയും കൂടി കടന്ന് അല്പം സാമ്പത്തികം ഒക്കെ സ്ഥിരമായി ഉള്ള പലരും 'ഷുഗര്‍ ഫ്രീ' പ്രോഡക്ടുകള്‍ വാങ്ങി തുടങ്ങും. പിന്നെ എന്ത് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴും അതിൻറെ പാക്കറ്റിന് പുറത്ത് അതില്‍ 'നോ ആഡഡ് ഷുഗര്‍' മാര്‍ക്ക് ഉണ്ടോയെന്ന് നോക്കും, ഉണ്ടെങ്കിൽ തൃപ്തിയാകും. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഒന്നുമില്ലെങ്കിൽ തന്നെയും ഒരു വിശ്വാസത്തിന് വേണ്ടി അതിൽ പറയുന്ന ഒക്കെ അങ്ങ് വിശ്വസിക്കും.ഷുഗര്‍ ഫ്രീയും നോ ആഡഡ് ഷുഗറും ഒന്നാണോ? അല്ലെന്ന് ഒറ്റ വാക്കില്‍ ഉത്തരം പറയാം.
പഞ്ചസാരയുടെ അളവ് 0.5 ഗ്രാമില്‍ കുറവായ ഭക്ഷണ വസ്തുക്കളെയാണ് പഞ്ചസാര രഹിതം ( Sugar-Free) എന്നാണ് ഹാർവാർഡ് ഹെൽത്ത് പബ്ലിഷിങിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇവയിൽ മറ്റ് മധുരം ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കൾ ഒന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല, പക്ഷേ കൃത്രിമ മധുരങ്ങളായ ആസ്പാര്ടേം, സ്റ്റീവിയ തുടങ്ങിയ ചേർക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.
പഞ്ചസാര ചേർക്കാത്ത ഉൽപ്പന്നം എന്ന പറയുന്നത് ( No Added Sugar ) ഉൽപ്പാദിപ്പിക്കുന്ന സമയത്തോ അല്ലെങ്കിൽ പാക്കേജിങ്ങിന്റെ സമയത്ത് അധികമായി മധുരം ചേർക്കാത്ത വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്,നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. ലളിതമായി പറഞ്ഞാൽ പ്രകൃതിദത്തമായ മധുരം ഇതിൽ ഉൾപ്പെടുന്നു അധികമായി മറ്റു മധുരം ഇവയിൽ ചേർക്കുന്നില്ല എന്ന് സാരം. നമ്മൾ ഒരു മാമ്പഴത്തിന്റെ ജ്യൂസ് ബോട്ടിൽ വാങ്ങിയാൽ അതിൽ മാമ്പഴത്തിന് പ്രകൃതിയാൽ ഉള്ള മധുരത്തിന് ആധാരമായ പഞ്ചസാരയുടെ അളവ് വാങ്ങുന്ന ആ ഉൽപ്പന്നത്തിലും ഉണ്ടാകും, എക്സ്ട്രാ മധുരം ചേർക്കുന്നില്ല എന്ന് അർത്ഥം. വാങ്ങുന്ന പഴത്തിന്റെ മധുരം അതിന് ഉണ്ടാവും എന്ന് പറയാം.
ഇനി മേൽപ്പറഞ്ഞ രണ്ട് വിഭാഗത്തിൽപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങളും ഉപയോഗിക്കുന്നതിന് കുഴപ്പമില്ല പക്ഷേ കുറഞ്ഞ കാലത്തേക്കുള്ള ഉപയോഗത്തിന് ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങളെ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തന്മൂലം കലോറിയും പഞ്ചസാരയോടുള്ള ആസക്തിയും കുറയ്ക്കാൻ വഴിവയ്ക്കും. പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള നോ ആഡഡ് ഷുഗര്‍ ഉല്‍പ്പന്നങ്ങളാണ് ഉത്തമം എന്ന് പറയാം.
