അമേരിക്കയിലെ ടെന്നസി സര്‍വകലാശാലയില്‍ നിന്ന് 14 കോടി രൂപ സ്കോളര്‍ഷിപ്പ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവല്ലാ സ്വദേശിനിയായ ഷെറിന് സൂസന് ചെറിയാന്. നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് ഷെറിന് സ്കോളര്‍ഷിപ്പ് ലഭിച്ചത്.
പ്രതിവര്‍ഷം 2.85 കോടി രൂപ വീതം അഞ്ചു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ്.രസതന്ത്ര വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ഗവേഷണത്തിനാണ് ഷെറിന് സ്കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്.
കോട്ടയം സിഎംഎസ് കോളജിലെ പ്രോജക്ട് അസിസ്റ്റന്റായ ഷെറിന് വിദേശത്തു നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തതാണ് വഴിത്തിരിവായത്. അപൂര്‍വ നേട്ടം കൈവരിച്ച ഷെറിനെ പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ചേര്‍ന്ന് ആദരിച്ചു.
