ആകാശത്തെ വരിവരിയായുള്ള ആ നിൽപ്പ് ഇങ്ങു ഭൂമിയിൽ ഇരുന്നു ഒറ്റ ഫ്രെയിമിൽ ഒതുക്കി. ഇനി 2040 ൽ വരെ കാത്തിരിക്കണം ഇങ്ങനെ ഗ്രഹ സംഗമം കാണാൻ, ഒരുപക്ഷേ അതുവരെയുള്ള കാലത്തേക്ക് ലോകത്തിന് പ്രത്യേകിച്ച് കാണണമെന്നു താല്പര്യം ഉള്ളവർക്ക് വേണ്ടി ആ ചിത്രം.
പ്ലാനറ്ററി പരേഡിൽ ഭൂമിയിൽ ഇരുന്നു ഏഴ് ഗ്രഹങ്ങളെയും ഒറ്റ ഫ്രെയിമിൽ, കൃത്യമായി പറഞ്ഞാൽ ആ വരിയിൽ വരുന്ന ഭൂമിയെ കൂടി ഉൾപ്പെടുത്തുമ്പോൾ 8 ഗ്രഹങ്ങളെ പകർത്തി ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫറായ ജോഷ് ഡ്യൂറി എന്ന 27 കാരൻ.ഗ്രേറ്റ് പ്ലാനറ്ററി പരേഡ് എന്ന 8 ഗ്രഹങ്ങളുടെ നിരനിരയായ ഉള്ള നിൽപ്പിന്റെ അപൂർവ്വ പ്രതിഭാസമാണ് അദ്ദേഹം ഭൂമിയിൽ ഇരുന്ന് രാത്രിയിൽ സാങ്കേതികവിദ്യയുടെ സഹായത്താൽ പകർത്തിയത്
ഡ്യൂറി ചില സൂക്ഷ്മമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ബുധനെയും, നെപ്ട്യൂണിനെയും ശനിയെയും അദ്ദേഹം പകർത്തിയത്.പനോരമിക് സ്റ്റൈലിൽ ചിത്രങ്ങൾ പകർത്തിയതിനൊപ്പം ഒരു ഡ്യുവൽ-എക്സ്പോഷർ കൂടി ഉപയോഗിച്ചിട്ടുണ്ട്. അതിനു ശേഷം പ്ലെയിൻ സ്ഫിയർ മാപ്പുകൾ ഉപയോഗിച്ച് ചിത്രം ക്രോസ്-റഫറൻസ് ചെയ്യുകയും ചെയ്തു. ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതിന് വേണ്ടി സിഗ്മ 15mm ഡയഗണൽ ഫിഷൈ ലെൻസുകള്‍ ഘടിപ്പിച്ച സോണി A7S II ക്യാമറയാണ് തെരഞ്ഞെടുത്തത്.
ഇവയുടെ സ്ഥാനം സ്ഥിരീകരിക്കാൻ ഒന്നിലധികം ഇമേജുകള്‍ വിശകലനം ചെയ്തെന്നും ജ്യോതിശാസ്ത്ര ആപ്പുകള്‍ ഉപയോഗിച്ചെന്നും, ഇത് ഒരു വൈഡ്-ആംഗിൾ ലെൻസ് ഉപയോഗിച്ച് എടുത്തതിനാൽ, ശനി, നെപ്റ്റ്യൂൺ, ബുധൻ എന്നിവ വെളിപ്പെടുത്തുന്നതിനായി ഫ്രെയിമുകളിൽ ഒന്നിന്റെ പനോരമയും HDR ഉം ആയി ഒന്നിച്ച് ചേർത്തുവെന്നും ഡ്യൂറി പറഞ്ഞു.
Also readPlanetary Parade ; ആകാശ വിസ്മയം വരുന്നു
#PlanetaryParade #solarsystem #astrophotography