ദേശീയ ചാനലിൽ രണ്ടു രാജ്യങ്ങളുടെ പ്രസിഡന്റുമാർ തമ്മിലുള്ള വാക്ക് തർക്കവും ഇറങ്ങിപ്പോക്കും ലൈവായി കണ്ടതിന്റെ അമ്പരപ്പിലാണ് അമേരിക്കക്കാർ. അപൂർവ ധാതുക്കരാറിൽ ഒപ്പുവെയ്ക്കാൻ യുഎസിലെത്തിയ യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലന്‍സ്കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയാണ് വാക്കുതര്‍ക്കത്തില്‍ കലാശിച്ചത്. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.
വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഇല്ലാതെയായിരുന്നു ചർച്ച. വൈസ് പ്രസിഡന്റും യുക്രെയ്ന്റെ രൂക്ഷ വിമർശകനുമായ ജെ.ഡി. വാൻസുമാണ് വിദേശകാര്യ സെക്രട്ടറിക്ക് പകരമുണ്ടായിരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളും വൈറ്റ് ഹൗസിൽ എത്തിയിരുന്നു.
റഷ്യക്കെതിരേ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷയും ഉറപ്പ് നൽകണമെന്ന സെലന്‍സ്കിയുടെ അഭ്യർഥനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. പുടിനോട് അമേരിക്ക സന്ധിചെയ്യരുതെന്നും സെലന്‍സ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന ജെ.ഡി. വാൻസിൻ്റെ പ്രസ്താവനയിൽ എന്തുതരം നയതന്ത്രം എന്ന് സെലൻസ്കി തിരിച്ച് ചോദിച്ചു. റഷ്യൻ പ്രസിഡന്റ് പലതവണ ധാരണകൾ ലംഘിച്ചുവെന്നും പറഞ്ഞതോടെ വാന്‍സ് ക്ഷുഭിതനായി.
ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടിൻ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ സെലെൻസ്കി പരസ്യമായി വെല്ലുവിളിച്ചു,
യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്കിയോട് ട്രംപ് പറഞ്ഞു. ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്കി പ്രതികരിച്ചു. എന്നാൽ സമാധാനക്കരാർ ഉണ്ടാക്കാൻ സന്നദ്ധമായാൽ മാത്രം അമേരിക്കയിലേക്ക് മടങ്ങി വന്നാൽ മതിയെന്നായിരുന്നു സെലെൻസ്കിയോടുള്ള ട്രംപിന്റെ പ്രതികരണം. മാധ്യമങ്ങൾ ലൈവായി കൂടിക്കാഴ്ച സംപ്രേഷണം ചെയ്യവേയാണ് തർക്കങ്ങൾ നടന്നത്. ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക് വാൻസും യുക്രൈന് പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിക്ക് എതിരെ ഗുരുതര ആരോപണങ്ങള്ളാണ് ഉന്നയിച്ചത്.
അമേരിക്കയോട് അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്റ് ആരോപിച്ചു. ഔപചാരിക ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.അതേസമയം, വൈറ്റ് ഹൗസിന് പുറത്തിറങ്ങിയ സെലന്‍സ്കി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എക്സിലൂടെയാണ് സെലന്‍സ്കി ട്രംപിന് നന്ദി അറിയിച്ചത്.
യു.എസ് ചെയ്ത് സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലൻസ്കിയോട് ട്രംപ് പറഞ്ഞു. ധാതുകരാറിൽ ഒപ്പിടണമെന്നായിരു ട്രംപ് സൂചിപ്പിച്ചത്. എന്നാൽ, ഇതിന് അമേരിക്കൻ ജനതയോട് താൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ടെന്നായിരുന്നു സെലൻസ്കിയുടെ മറുപടി.യുദ്ധത്തിൽ യു.എസിന് ചെലവായ പണത്തിന് പകരമായി യുക്രെയ്ൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യു.എസുമായി പങ്കിടുന്ന കരാറിലാണ് സെലൻസ്കി ഒപ്പുവെച്ചില്ല.