![]() |
| ചൊവ്വ ധ്രുവദീപ്തി |
അന്യ ഗ്രഹത്തിലെ ധ്രുവദീപ്തി ആദ്യമായി മനുഷ്യൻ കണ്ടു. യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ചൊവ്വ പരിവേഷണ പേടകമായ 'പെർസിവെറൻസ് റോവർ' (Perseverance rover) ആദ്യമായി ചൊവ്വായിലെ അറോറ (ധ്രുവദീപ്തി) ക്ക് സാക്ഷിയായി. മനുഷ്യനെ പരിചയമുള്ളത് ഭൂമിയിലെ ധ്രുവദീപ്തി പ്രതിഭാസം മാത്രമായിരുന്നു.
ആദ്യമായാണ് ചൊവ്വായിൽ (Mars) ദൃശ്യ പ്രകാശത്തിൽ (അതായത് മനുഷ്യനെ കാണാവുന്ന പ്രകാശം) ധ്രുവദീപ്തി കാണുന്നത്. നേർത്ത പച്ച നിറത്തിലാണ് ചൊവ്വായിലെ അറോറ ദൃശ്യം ആയത്. ചരിത്രത്തിൽ ആദ്യമായാണ് ഭൂമിക്ക് പുറത്തുള്ള മറ്റൊരു ഗ്രഹത്തിൽ സൂര്യൻ കാരണക്കാരൻ ആയ ധ്രുവദീപ്തി എന്ന പ്രതിഭാസം കണ്ടെത്തുന്നത്.
ഭൂമിയിൽ ഉണ്ടാകുന്നതുപോലെ തന്നെ സൂര്യനിൽ നിന്നുള്ള അതിശക്തമായ ഊർജ്ജ കണങ്ങൾ ചൊവ്വയുടെ നേർത്ത അന്തരീക്ഷവുമായി കൂട്ടിമുട്ടിയതിനെ തുടർന്നാണ് അറോറ ദൃശ്യമായത്.2024 മാർച്ച് 18 ന് ആയിരുന്നു 'ചൊവ്വ അറോറ,'റിപ്പോർട്ട് പറയുന്നു. പൊടി നിറഞ്ഞ അന്തരീക്ഷമാണ് ചൊവ്വയുടേത്.
ചൊവ്വ അറോറയുടെ ഫലമായി രാത്രിയിൽ അന്തരീക്ഷം ആകെ മങ്ങിയ പ്രകാശപ്രതി പ്രവർത്തനത്തിന് കാരണമായി. മുൻപ് തന്നെ അറോറയുടെ ദൃശ്യങ്ങൾ പകർത്തപ്പെട്ടിരുന്നു എങ്കിലും അത് ചൊവ്വയുടെ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ വഴി എടുത്തവയായിരുന്നു,അങ്ങനെ വരുമ്പോൾ അത് ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള കാഴ്ചയിൽ നിന്നും വ്യത്യസ്തമായിരുന്നു, കാരണം അന്തരീക്ഷത്തിന് മുകളിൽ നിന്ന് എടുക്കുന്ന തരത്തിലുള്ള കാഴ്ച. അതേസമയം അങ്ങനെ ഉപഗ്രഹങ്ങൾ വഴി മുൻപ് എടുത്തിട്ടുള്ള ചൊവ്വ അറോറയുടെ (Aurora) ദൃശ്യങ്ങൾ പക്ഷേ ദൃശ്യ പ്രകാശത്തിൽ ഉള്ളവ ആയിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ടായിരുന്നു, പകരം അൾട്രാ വയലറ്റ് (ultraviolet light)ക്യാമറകൾ ഉപയോഗിച്ചാണ് അന്ന് ദൃശ്യങ്ങൾ പകർത്തിയത്.
സൂര്യനിൽ നിന്ന് പുറന്തള്ളപ്പെടുന്ന ചാർജ് ഉള്ള കണങ്ങൾ ഗ്രഹങ്ങളുടെ ( ഭൂമിയെ അപേക്ഷിച്ച് ചൊവ്വയുടെ അന്തരീക്ഷം നേർത്തതാണ്) അന്തരീക്ഷത്തിലുള്ള ആറ്റങ്ങളുമായും, തന്മാത്രകളുമായും കൂട്ടിയിടിക്കുകയും അവയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, അതിനെ തുടർന്ന് ഉപആറ്റോമിക് കണങ്ങൾ എന്നറിയപ്പെടുന്ന ഇലക്ട്രോണുകൾ പ്രകാശ കണങ്ങളായ ഫോട്ടോകളെ പുറത്തുവിടുന്നു ഈ പ്രതിഭാസമാണ് ദ്രവദീപ്തി അഥവാ അറോറ (Aurora) എന്നറിയപ്പെടുന്നത്. ഭൂമിയുടെ ധ്രുവപ്രദേശങ്ങളുടെ അടുത്ത് താമസിക്കുന്നവർക്ക് ഇത് കാണാൻ സാധിക്കും, ആകാശം അപ്പോൾ ബഹുവർണ്ണ നിറത്തിൽ ആയിരിക്കും കാണുക. ഇതിൻറെ ഭൂമിക്ക് പുറത്തുള്ള പതിപ്പാണ് മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ചൊവ്വ അറോറ എന്ന് പറയാം.
ചുവന്ന ഗ്രഹത്തിൽ അറോറ ഉണ്ടാകുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് സൂര്യനിൽ നിന്നുള്ള അതിശക്തമായ സൗരജ്വാലകൾ (Coronal mass ejection -കൊറോണൽ മാസ് ഇജക്ഷൻ) പുറപ്പെട്ടത്. സൗരജ്വാല ഉണ്ടാവുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നത് പോലെ സൗരോർജ കണങ്ങളുടെ വലിയ തോതിലുള്ള പ്രവാഹം ഉണ്ടായി. വലിയതോതിലുള്ള സൗരോർജ്ജ കണങ്ങളുടെ പ്രവാഹം സൗരയൂഥത്തിൽ എമ്പാടും വ്യാപിച്ചു, അതിനെ തുടർന്ന് ബുധൻ, ശുക്രൻ, ഭൂമി എന്നിവയെ കടന്ന് ചൊവ്വായിലും എത്തി. സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമായ ചൊവ്വായിലെത്തിയ ഈ സൗര കണങ്ങൾ അവിടെയുള്ള അന്തരീക്ഷവുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് അറോറ ദൃശ്യമായി അത് ഇങ്ങ ഭൂമിയിലുള്ള മനുഷ്യൻ വിട്ട Perseverance rover (പെർസിവെറൻസ് റോവർ) കണ്ടു, ചിത്രീകരിക്കുകയും ചെയ്തു.
ധ്രുവദീപ്തിയുടെ ചൊവ്വാപ്പതിപ്പ് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട നാസ (NASA) ശാസ്ത്രജ്ഞർ റോവർ ഉപയോഗിച്ച് അതിനെ നിരീക്ഷിക്കുന്നതിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു, അതിനുവേണ്ടി ഉപകരണങ്ങൾ തയ്യാറാക്കുന്നതിന് നിർദ്ദേശങ്ങൾ ഭൂമിയിൽ നിന്ന് അപ്ലോഡ് ചെയ്യുകയും ചെയ്തു. ദൃശ്യ പ്രകാശത്തിലെ തരംഗദൈർഘ്യങ്ങളോടെ പ്രതികരിക്കുന്ന രണ്ട് ഉപകരണങ്ങൾ റോവറിൽ ഉണ്ടായിരുന്നു എന്നുവച്ചാൽ മനുഷ്യൻറെ കണ്ണുകൾക്ക് കാണാൻ പറ്റുന്ന നിറം പ്രസ്തുത ഉപകരണങ്ങൾക്ക് തിരിച്ചറിയാൻ കഴിയും.റോവറിലെ സൂപ്പർക്യാം സ്പെക്ട്രോമീറ്റർ ഉപകരണം ഉപയോഗിച്ച് പച്ച നിറത്തിന്റെ തരംഗദൈർഘ്യം കണ്ടെത്തുന്നതിനും, തുടർന്ന് മങ്ങിയ നിലയിലുള്ള ആകാശത്തിന്റെ ചിത്രം പകർത്താൻ മറ്റൊരു ഉപകരണമായ മാസ്റ്റ്ക്യാം-സെഡ് ക്യാമറയും ശാസ്ത്രജ്ഞ ഉപയോഗപ്പെടുത്തി.
ഭൂമിക്ക് മൊത്തത്തിൽ കാന്തിക ക്ഷേത്രം ഉള്ളത് നിമിത്തം സൂര്യനിൽ നിന്ന് എത്തുന്ന ചാർജുള്ള കണങ്ങളെ ധ്രുവപ്രദേശങ്ങളിലേക്ക് എത്തിക്കുന്നു എന്നാൽ ചൊവ്വയുടെ കാര്യത്തിൽ പൂർണ്ണമായുള്ള കാന്തിക ക്ഷേത്രത്തിന്റെ ആഭാവം നിമിത്തം സൂര്യനിൽ നിന്ന് എത്തുന്ന ചാർജുള്ള കണങ്ങൾ ഒരേസമയം ഗ്രഹത്തിന്റെ എല്ലാ ഭാഗത്തും എത്തുകയും അതിൻറെ ഫലമായി ഗ്രഹത്തിന്റെ എല്ലാ ഭാഗങ്ങളിലും അറോറ ദൃശ്യമാകുന്നതിന് വഴിവയ്ക്കുന്നു, 'സയൻസ് അഡ്വാൻസ് ജേണലിൽ' പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിന്റെ രചയിതാവായ ഗവേഷക 'എലീസ് റൈറ്റ് നട്ട്സെൻ' (സെന്റർ ഫോർ സ്പേസ് സെൻസേഴ്സ് ആൻഡ് സിസ്റ്റംസ്. ഓസ്ലോ യൂണിവേഴ്സിറ്റി) പറയുന്നു.
ചൊവ്വായിൽ ദൃശ്യമായ അറോറയുടെ പച്ച നിറത്തിന് കാരണം സൂര്യനിൽ നിന്ന് എത്തിയ ചാർജ് ഉള്ള കണങ്ങളുടെയും ചൊവ്വായുടെ അന്തരീക്ഷത്തിലുള്ള ഓക്സിജന്റെയും (കുറഞ്ഞ അളവിൽ ഓക്സിജൻ ചൊവ്വയിൽ ഉണ്ട്) പ്രതിപ്രവർത്തനത്തിന്റെ ഫലമായാണ്. ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ ദൃശ്യമാകുന്ന ധ്രുവദീപ്തി നല്ല തിളക്കം അനുഭവപ്പെടുന്നതാണ്, പക്ഷേ ചൊവ്വായിൽ അനുഭവപ്പെട്ട ധ്രുവദീപ്തി മങ്ങിയതായിരുന്നു.ചൊവ്വായുടെ അന്തരീക്ഷത്തിൽ പൊടിയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് അറോറയുടെ സമയത്ത് ആകാശം പച്ച-മഞ്ഞ നിറം ഉൾക്കൊണ്ടിരുന്നു.
#science #NASA #Sun
