ചില ചിത്ര-സിനിമാ രംഗങ്ങൾ, കാർട്ടൂണുകൾ ഇവയിലെ ഒക്കെയുള്ള ചില കഥാപാത്രങ്ങൾക്ക് പ്രത്യേകിച്ച് അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങളുടെ ശരീരത്തിന് ചുറ്റും ഒരു പ്രകാശ വലയം (Aura) പലപ്പോഴും കാണിക്കാറുണ്ട്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ദൈവീക പരിവേഷം കല്പിക്കപ്പെടുന്നവരുടെ ചുറ്റുമാണ് അല്ലെങ്കിൽ ഈ പറഞ്ഞതിന്റെയൊക്കെ തലയ്ക്ക് ചുറ്റും ഒരു പ്രകാശയം പലപ്പോഴും കാണിക്കാറുണ്ട്, അതിനെയാണ് 'ഓറ' എന്ന് വിളിക്കുന്നത്.
Aura (ഓറ) എന്നൊക്കെ വിളിക്കുന്ന ഈ പ്രഭാവലയം കാല്പനികമായാണ് കണക്കാക്കുന്നത് അല്ലെങ്കിൽ ചിലർ 'ദൈവിക ചൈതന്യം' എന്നൊക്കെ എടുത്തിട്ട് വീശും. എന്നാൽ മനുഷ്യൻ അടക്കമുള്ള എല്ലാ ജീവികളുടെയും ശരീരത്തിൽ ജീവൻ ഇന്നലെ നിൽക്കുമ്പോൾ ചെറിയ പ്രകാശം പുറത്തു വിടുന്നതായി ഗവേഷകർ പറയുന്നു. എന്നുവച്ച് ഈ പറയുന്നവരെ പോലെ ഒറ്റനോട്ടത്തിൽ കാണാൻ പറ്റുന്ന തരത്തിലുള്ള വലിയ പ്രഭാവലയം ഒന്നുമല്ല. ഈ പറയുന്ന ഒരു മനുഷ്യന്റെയും കണ്ണിൽ കാണാൻ പറ്റാത്ത തരത്തിലുള്ള പ്രകാശമാണ് ശരീരങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നത്. കണ്ടിട്ട് ദൈവിക ചൈതന്യം എന്നൊന്നും പറയാൻ പറ്റില്ല എന്ന് സാരം.
മനുഷ്യൻറെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത ഈ നേർത്ത തിളക്കം ശാസ്ത്രത്തിൻറെ പിൻബലത്തോടെയാണ് കാനഡയിലെ നാഷണൽ റിസർച്ച് കൗൺസിലും കാൽഗരി യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് ജീവനുള്ള സമയത്ത് മനുഷ്യനും, മൃഗങ്ങളും മറ്റു ചരാചരങ്ങളും എല്ലാം നേർത്ത തോതിലുള്ള പ്രകാശം പുറത്തു വിടുന്ന വാദം മുന്നോട്ട് വെച്ചത്, അതിനുള്ള തെളിവുകളും അവരുടെ പക്കൽ ഉണ്ട്.
ultraweak photon emission-UPE ('അൾട്രാവീക്ക് ഫോട്ടോൺ എമിഷൻസ്'-യുപിഇ) എന്ന പ്രതിഭാസം മൂലം ശരീരത്തിൽ പലവിധ രാസപ്രവർത്തനങ്ങൾ നടക്കുന്നത് മൂലം പുറംതള്ളുന്ന ഫോട്ടോണുകളാണ് (Photon) ഈ പ്രകാശത്തിന് കാരണക്കാർ എന്ന അവർ പറയുന്നു. ശരീരത്തിൽ നിന്ന് ജീവൻ പോകുമ്പോൾ ഈ പ്രകാശങ്ങളും നഷ്ടമാകുന്നു.
'ഫോട്ടോണുകൾ 'എന്താണ്?. ദൃശ്യ ദൃശ്യപ്രകാശ് ഉൾപ്പെടെയുള്ള ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളുടെയും (light and electromagnetic waves) അടിസ്ഥാന കണികയാണ് ഫോട്ടോണുകൾ, അതായത് വെളിച്ചം ഉൾപ്പെടെയുള്ളവരുടെ ഏറ്റവും ചെറിയ പാക്കറ്റുകൾ എന്ന് ഇവയെ കണക്കാക്കാം.
എല്ലാ വൈദ്യുതകാന്തിക പ്രതിപ്രവർത്തനങ്ങളിലും മധ്യസ്ഥത വഹിക്കുന്ന അടിസ്ഥാന കണമായ ഫോട്ടോണുകളുടെ ദ്രവ്യമാനം പൂജ്യമാണ് മാത്രവുമല്ല ശൂന്യതയിൽ ഇവ പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുകയും ചെയ്യുന്നു എന്നുവച്ചാൽ സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റർ. പ്രകാശ വേഗതയിൽ സഞ്ചരിക്കുമെങ്കിലും മറ്റുപദാർത്ഥങ്ങളുടെ സാന്നിധ്യം അതിൻറെ ആവർത്തിക്ക് ആനുപാതികമായ ഊർജ്ജവും ആക്കവും കൈമാറ്റം ചെയ്യപ്പെടുന്നത് മൂലം ഫോട്ടോണുകളുടെ വേഗത കുറയ്ക്കുകയോ അവയെ ആഗീരണം ചെയ്യുകയോ ആവാം.
അൾട്രാവീക്ക് ഫോട്ടോൺ എമിഷൻസ് (UPE) പ്രതിഭാസത്തിന് ആധാരമായി ജീവനുള്ള വസ്തുക്കൾ അവയുടെ നിലനിൽപ്പിനു വേണ്ടി ഊർജ്ജം ഉത്പാദിപ്പിക്കുമ്പോൾ ആ പ്രക്രിയ നിമിത്തം രാസപ്രവർത്തനങ്ങൾ നടക്കുകയും അനന്തരം വളരെ നേരിയ അളവിൽ ഫോട്ടോണുകൾ പുറത്തേക്ക് പ്രവഹിക്കുന്നു (ശരീരത്തിൻറെ ഉടമയായ മനുഷ്യന് പോലും ഒന്നും കാണാൻ പറ്റില്ല എന്നത് വേറെ കാര്യം) ഇങ്ങനെ പ്രകാശത്തിന്റെ അടിസ്ഥാന കണിക പുറത്തേക്ക് പോകുന്ന സമയത്ത് ശരീരത്തിന് ചുറ്റും വളരെ വളരെ നേരിയ തോതിലുള്ള ഒരു തിളക്കം അനുഭവപ്പെടുന്നു... സ്വാഭാവികമായ ഈ പ്രതിഭാസം എല്ലാ ജീവനുള്ള വസ്തുക്കളിലും ഉണ്ടെന്ന് ഗവേഷകർ വിശദീകരിക്കുന്നു.
ഏതു മന്ത്രവാദി വന്നാലും വീട്ടിലെ കോഴിക്ക് 'കിടക്കപ്പൊറുതിയില്ല' എന്നതുപോലെ ഈ പരീക്ഷണത്തിനും വിധേയമായത് അല്ലെങ്കിൽ ഏതു പരീക്ഷണത്തിലെ പോലെ തന്നെ, പരീക്ഷണ വസ്തു 'എലികൾ'ആയിരുന്നു. ഗവേഷകർ ചെയ്തത് ഒരുതരത്തിലും പ്രകാശം കടന്നു ചെല്ലാത്ത പെട്ടിയിൽ എലികളെ ഇട്ടു. യാതൊരു തരത്തിലും പുറത്തുനിന്ന് പ്രകാശം അകത്ത് കടക്കാത്ത പെട്ടിക്കുള്ളിലുള്ള ജീവനുള്ള എലികളുടെ ദൃശ്യങ്ങൾ ഹൈസെൻസിറ്റീവായ ക്യാമറ ഉപയോഗിച്ച് പകർത്തി.
പരീക്ഷണ വസ്തുവായ എലികളുടെ ശരീരത്തിൽ നിന്ന് ഇരുട്ടത്ത് പുറത്തുവന്ന നാനോ കനമുള്ള പ്രകാശങ്ങളെ ക്യാമറകൾ പകർത്തി. അങ്ങനെ പുറത്തുവന്ന ആ പ്രകാശ കണങ്ങൾ അല്ലെങ്കിൽ ഫോട്ടോണുകൾ വളരെ നേർത്തതായിരുന്നു . ഹൈ സെൻസിറ്റീവ് ക്യാമറ പകർത്തിയ ഈ പ്രകാശ തരംഗങ്ങൾക്ക് 200-1000 നാനോ മീറ്റർ (Nanometer) വരെയുള്ള സ്പെക്ട്രൽ പരിധിയാണ് ഉണ്ടായിരുന്നത്.
കോശങ്ങൾ അഥവാ സെല്ലുകൾ (Cells) ജീവ ശരീരത്തിന്റെ അടിസ്ഥാന ഘടകമാണ്. 'മൈറ്റോകോൺഡ്രിയ 'കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജ ഉൽപാദന-സംഭരണ-വിതരണ കേന്ദ്രങ്ങളാണ്. കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാരയെ ഓക്സിഡേറ്റീവ് മെറ്റബോളിസത്തിലൂടെ ജീവനുള്ള ശരീരത്തിന് ആവശ്യമായ ഊർജമാക്കി സംഭരിക്കുകയാണ് മൈറ്റോകോൺഡ്രിയ ചെയ്യുന്നത്.
ഇപ്രകാരം കോശങ്ങളിൽ ഊർജ്ജ ഉൽപാദന രാസപ്രവർത്തനങ്ങൾക്കിടയിൽ തന്മാത്രകൾക്ക് ഊർജ്ജം ലഭിക്കുകയും അതോടൊപ്പം നഷ്ടപ്പെടുകയും ചെയ്യുന്നു, അങ്ങനെ വരുമ്പോൾ കുറേ ഫോട്ടോണുകൾ പുറത്തേക്ക് പോകുന്നു. പുറത്തേക്ക് പോകുന്ന ഫോട്ടോണുകൾ കാരണം ജീവനുള്ള ശരീരങ്ങൾക്ക് തിളക്കം നൽകുന്നതിന് കാരണം. ജീവികൾ മരിക്കുമ്പോൾ ഈ പ്രകാശ വലയം അവയെ വിട്ടുപോവുകയും ചെയ്യുന്നു.
യുപിഇ ജീവികളുടെ പരിക്കേറ്റ ഭാഗങ്ങളിൽ ഉണ്ടാകുന്നുണ്ടെന്ന് മുൻപു തന്നെ കണ്ടെത്തിയിരുന്നു എന്നാൽ ശരീരം മുഴുവൻ പൊതിയുന്ന പ്രഭാ വലയത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമാണ്. ജീവനുള്ളവയുടെ ശരീരത്തിന് ചുറ്റും ഇങ്ങനെ ഒരു പ്രകാശം ഉള്ളതായി മുൻപ് പല ശാസ്ത്രജ്ഞരും സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തെളിയിക്കപ്പെട്ടിരുന്നില്ല.ഡോ. ഡാനിയേൽ ഒബ്ലാക്കിൻ്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തിന്റെ പഠന റിപ്പോർട്ട് ശാസ്ത്ര ജേണലായ 'ദി ജേണൽ ഓഫ് ഫിസിക്കൽ കെമിസ്ട്രി ലെറ്റേഴ്സിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
#science #camera #light
