റെയിൽവേ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങ് ആധാറും ഒടിപിയുമായി ബന്ധപ്പെടുത്തി പരിഷ്കരിച്ച് ഉത്തരവായി. ജൂലായ് ഒന്നുമുതല്‍ ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ മാറ്റം ബാധകമാവും.ജുലായ് 15 മുതൽ ബുക്കിങിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ആവശ്യമാവും. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാല്‍ ബുക്കിങ്ങ് നടത്തുമ്പോഴും ആധാർ വെരിഫിക്കേഷൻ വേണ്ടി വരും.
തത്കാൽ ലഭിക്കുക വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പ് തന്നെയാവും
ഒരു കോച്ചിലെ ആകെ ബര്‍ത്തിന്റെ ശരാശരി 10 ശതമാനമാണ് തത്കാല്‍.
കൺഫേംഡ് ടിക്കറ്റിന് ക്യാൻസൽ ചെയ്താലും പണം തിരികെ ലഭിക്കില്ല.
ഒരേ സമയം റിസർവ്വ് ചെയ്യുന്ന ഒരു പിഎന്‍ആര്‍ നമ്പറില്‍ നാല് താത്കാല്‍ യാത്രാ ടിക്കറ്റുകൾ ആവാം.
രാവിലെ 10 മണിക്ക് എ സി തത്കാല്‍ ബുക്കിങ് തുടങ്ങും. 11 മണിക്ക് സ്ലീപ്പര്‍ തത്കാലും. ക്രമത്തിൽ മാറ്റമില്ല.
വെയ്റ്റിങ് ലിസ്റ്റിൽ ആയാൽ ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നുണ്ട്.
കൗണ്ടറിൽ നിന്ന് വാങ്ങിച്ച ടിക്കറ്റ് റദ്ദാക്കിയാൽ സ്റ്റേഷനില്‍ നിന്നായിരിക്കും കാശ് തിരികെ ലഭിക്കുക. ഓണ്‍ലൈൻ ടിക്കറ്റ് ആണെങ്കിൽ അക്കൗണ്ടിലേക്ക് തിരികെ വരും.
ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് പൊതു ജനങ്ങൾ തത്കാൽ എടുക്കുന്ന സമയത്ത് ബുക്കിങ് അനുവദിക്കില്ല. ഏജന്റുമാർക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുമതിയില്ല.
തത്കാല്‍ അടക്കം കൗണ്ടറിലെ റിസര്‍വേഷന്‍ ടിക്കറ്റ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലായി മാറുകയാണ്. റെയില്‍വേ കൗണ്ടറുകളില്‍ തത്കാല്‍ ടിക്കറ്റിന് ഇങ്ങനെ ഡിജിറ്റൽ മണിയാവും സ്വീകരിക്കുക. കൌണ്ടറിൽ ലഭ്യമാക്കുന്ന റെയിൽവേ ആപ്പില്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് പണം നൽകണം.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ :
IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. IRCTC വെബ്സൈറ്റ്, ആപ്പ് അല്ലെങ്കിൽ ixigo.com, redBus, അല്ലെങ്കിൽ MakeMyTrip പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാം.
ആവശ്യമായ ട്രെയിൻ കണ്ടെത്തുക. സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക.
യാത്രാ തീയതി തിരഞ്ഞെടുക്കുക.
"TATKAL" തിരഞ്ഞെടുക്കുക.
ട്രെയിനുകൾക്കായി തിരയുക.
യാത്രക്കാരുടെ വിശദാംശങ്ങൾ നൽകുക.
പേയ്മെന്റ് രീതി തിരഞ്ഞെടുത്ത് കാശ് അടയ്ക്കുക.
ആവശ്യമെങ്കിൽ ഇ-ടിക്കറ്റ് പ്രിന്റ് ചെയ്യുക. യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ തന്നെ നൽകാൻ ശ്രദ്ധിക്കുക. കൺഫർമേഷൻ മെസേജ് യാത്രയിൽ ഉടനീളം സൂക്ഷിച്ച് വെക്കുക
കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി വഴി ആധികാരീകരണം ആവശ്യമാണ്.
തത്കാലിൽ ഇളവുകൾ ലഭ്യമാവില്ല.
#TatkalBooking
