പാരച്യൂട്ട് തുറക്കുന്ന സമയത്തിന് കൂടുതൽ ശക്തി പ്രയോഗിക്കേണ്ടി വരും അതിന് കാരണം മർദ്ദ വ്യതിയാനം തന്നെ ഇതുവഴി ചാടുന്ന ആൾക്ക് പരിക്കോ, ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയോ ഉണ്ടാകാം
ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള യാത്രാ മാർഗങ്ങൾ പലതാണ്. കരമാർഗം ഉള്ളത്, ജലമാർഗം ഉള്ളത്, വായു മാർഗം ഉള്ളത്. ഇതിൽ കരമാർഗം എന്നത് സ്വന്തം വാഹനം മുതൽ, പൊതുഗതാഗത സംവിധാനവും അതിൻറെ ഭാഗമായിട്ടുള്ള ട്രെയിൻ സർവീസും. ജല മാർഗ്ഗത്തിൽ നാടൻ വള്ളം മുതൽ, ബോട്ടുകളും, കപ്പലുകളും പൈസ ഉള്ളവന് ആഡംബര കപ്പലുകളിലും യാത്ര ചെയ്യാം. ആകാശമാർഗ്ഗത്തിൽ ഒരൊറ്റ സംവിധാനം മാത്രമേ പൊതുജനത്തിന് ലഭ്യമായിട്ടുള്ളൂ, വിമാനയാത്ര.
ദീർഘദൂര യാത്രകളും ഒരു രാജ്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനു ഒക്കെ യാത്രക്കാർ (passengers) പ്രധാനമായിട്ടും ആശ്രയിക്കുന്നത് വിമാനത്തെയാണ്, കൃത്യമായി പറഞ്ഞാൽ യാത്ര വിമാനങ്ങൾ, വാണിജ്യ വിമാനങ്ങൾ (commercial flights) എന്നു പറയും. മറ്റുള്ള കര മാർഗ്ഗവും, ജല (land & sea. Public transport & ship service) യാത്രമാർഗങ്ങളെക്കാളും ചിലവ് വരുന്നത് വിമാനയാത്രയ്ക്ക് തന്നെയാണ്. വാണിജ്യ വിമാന സർവീസുകൾ (airlines) നടത്തുന്ന നിരവധി കമ്പനികൾ അത് സർക്കാർ മേഖലയിൽ ഉള്ളതും സ്വകാര്യമേഖലയിൽ ഉള്ളതും ധാരാളം ലോകത്ത് ഉണ്ട്.
എല്ലാ വിമാന കമ്പനികളും അവരുടെ കസ്റ്റമേഴ്സിന് (യാത്രക്കാർക്ക്) ഗുണനിലവാരം ഉള്ള സേവനങ്ങൾ നൽകാനും കൂട്ടത്തിൽ സുരക്ഷിതവും,സുഗമവുമായ യാത്രാനുഭവം നൽകുന്നതിനും കുറവ് വരാതിരിക്കാൻ വിമാന കമ്പനികളും, ഫ്ലൈയിങ് റെഗുലേറ്ററി ബോഡികളും ശ്രദ്ധിക്കാറുണ്ട്. പക്ഷേ എന്നാലും അപകടങ്ങൾ ഉണ്ടാകാറുണ്ട് അവയിൽ നിരവധി പേർ മരിക്കാറുമുണ്ട്. അപകടത്തിന്റെ കാരണങ്ങൾ പലതാവാം പക്ഷേ അപ്പോഴെല്ലാം പലർക്കും തോന്നുന്ന സംശയമാണ് യാത്രക്കാർക്ക് രക്ഷപ്പെടുന്നതിനുവേണ്ടി പാരച്യൂട്ട് (parachute ) നൽകാത്തതിനു കാരണം. സംശയത്തിന് കാരണമുണ്ട് യുദ്ധവിമാനങ്ങളിലും മറ്റും പൈലറ്റ്മാർ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പാരച്യൂട്ട് ഉപയോഗിക്കാറുണ്ട് എന്ന് മാത്രമല്ല സ്കൈ ഡൈവർമാർ (Skydivers) ഉൾപ്പെടെയുള്ളവർ ഉപയോഗിക്കാറുണ്ട്. ഇത്തരം പാരച്യൂട്ട് വാണിജ്യ യാത്രാവിമാനങ്ങൾ (commercial passengers flights) അപകടത്തിൽ പെടുമ്പോൾ അതിലെ യാത്രക്കാർക്ക് ഉപയോഗിച്ചുകൂടെ എന്ന് കരുതിയാൽ അത് തെറ്റാണ്.
യാത്ര വിമാനങ്ങളിൽ ടേക്ക് ഓഫിന് മുൻപ് ഒരു അത്യാഹിതം ഉണ്ടായാൽ അതിനെ നേരിടേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് വിമാന ജീവനക്കാർ യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ട്. ക്യാബിനിലെ പ്രഷർ കുറഞ്ഞാൽ ഓക്സിജൻ മാസ്ക് എങ്ങനെ ഉപയോഗിക്കണം,ലൈഫ് വെസ്റ്റ് അടിയന്തരഘട്ടങ്ങളിൽ എങ്ങനെ ധരിക്കണം എന്നതിനെക്കുറിച്ച് എല്ലാം പറഞ്ഞുകൊടുക്കുന്നു. അപ്പോഴാണ് അപകടം ഉണ്ടായാൽ രക്ഷപ്പെടാൻ വേണ്ടി ഓരോ യാത്രക്കാരനും പ്രത്യേകം പാരച്യൂട്ട് വിമാനത്തിൽ കരുതിക്കൂടെ എന്ന ചോദ്യം ഉയരുന്നത്, പക്ഷേ നിരവധി കാരണങ്ങൾ കൊണ്ട് അത് സാധ്യമല്ല.
ഉയർന്ന വേഗത്തിലാണ് വാണിജ്യ വിമാനങ്ങൾ പറക്കുന്നത് തന്മൂലം പാരച്ചൂട്ട് ഉപയോഗിച്ച് ചാട്ടം സാധ്യമല്ല, അഥവാ ചാടിയാലും മരണത്തിൽ കലാശിക്കാനാണ് സാധ്യത കൂടുതൽ. വിമാനം മണിക്കൂറിൽ 150 മൈൽ (150 miles) വേഗതയിൽ (241.40 km) പറക്കുമ്പോൾ, (കാരണം ഇത്രയും വേഗത്തിൽ എത്തുന്ന ഒരു വസ്തു ഭൂമിയിൽ നിന്നും ഉയർന്നു പോകാനുള്ള പ്രവണത കാണിക്കും അപ്പോഴാണ് ഒരു വസ്തു പറക്കുന്നതായി കണക്കാക്കുന്നത്) ആകാശച്ചാട്ടം (സ്കൈഡൈവ്) സാധ്യമല്ല. കാരണം 241 കിലോമീറ്റർ മുകളിൽ പറക്കുന്ന വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ആകാശച്ചാട്ടം അല്ലെങ്കിൽ സ്കൈ ഡൈവ് ചെയ്യുമ്പോൾ ,പാരച്യൂട്ട് തുറക്കുന്ന സമയത്തിന് കൂടുതൽ ശക്തി പ്രയോഗിക്കേണ്ടി വരും അതിന് കാരണം മർദ്ദ വ്യതിയാനം തന്നെ ഇതുവഴി ചാടുന്ന ആൾക്ക് പരിക്കോ, ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയോ ഉണ്ടാകാം. 500 മൈൽ വേഗതയ്ക്ക് മുകളിൽ (804 km) യാത്ര വിമാനങ്ങൾ പറക്കുന്നതിനാൽ ആകാശച്ചാട്ടം സാധ്യമല്ല.
മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ പാരച്യൂട്ട് ഉപയോഗിച്ച് വെറുതെയങ്ങ് ചാടാം എന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല, അതിന് പരിശീലനം കൂടി ഉണ്ടായിരിക്കണം. സ്കൈ ഡൈവേഴ്സ് പോലും പാരച്യൂട്ട് ഉപയോഗിക്കുന്നതിന് വലിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്, അപ്പോഴാണ് ആകാശച്ചാട്ടം തൊഴിലല്ലാത്തവർ കുറെ നേരത്തെ വിമാനയാത്രയ്ക്ക് വേണ്ടി മാത്രം പാരച്യൂട്ട് ഉപയോഗിക്കാൻ പരിശീലനം നേടുന്നത് നടക്കുന്ന കാര്യമാണോ, ഒരിക്കലുമല്ല.
പരിശീലന ലഭിച്ച ആകാശച്ചാട്ടക്കാരനെ (Skydivers) പോലും പാരച്യൂട്ട് ഉപയോഗിക്കാൻ വായുവിലെ ചില കാര്യങ്ങൾ നിയന്ത്രിക്കാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ് അതായത് ഏറ്റവും ലളിതമായ സ്കൈ ഡൈവിങ്ങ് പോലും ഇത് ആവശ്യമാണ്. ഒരു വിമാനത്തിൽ നിന്ന് ആകാശച്ചാട്ടം നടത്തുമ്പോൾ (സ്റ്റാറ്റിക് ജമ്പ്) ആകാശക്കുട വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന "സ്റ്റാറ്റിക് ലൈൻ" അനുസരിച്ച് വിന്യസിച്ച് രക്ഷപ്പെടുന്നതിന് കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂറിന്റെ പരിശീലനം ആവശ്യമാണ്. പരിശീലനം കിട്ടി എന്ന് കരുതി വെറുതെ അങ്ങ് ചാടാം എന്ന് വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല സ്കൈ ഡൈവിങ് വേണ്ടിയുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ സ്റ്റാറ്റിക് ജമ്പുകൾ നടത്താൻ പാടുള്ളൂ.
സ്കൈ ഡൈവിങ് വിമാനങ്ങൾ (skydiving aircraft) തറനിരപ്പിൽ നിന്ന് 15000-16000 അടി (feet) ഉയരത്തിൽ (4572-4.8768 kilometers) പറക്കുന്നവയാണ്. വാണിജ്യ വിമാനങ്ങൾ പറക്കുന്നത് 35,000 അടിക്ക് മുകളിൽ (10.66800 kilometers) അതായത് 10 കിലോമീറ്റർ ഉയരത്തിൽ. ഏകദേശം 10,000 മുതൽ 13,000 അടി ഉയരത്തിൽ നിന്നാണ് മിക്ക പാരച്യൂട്ടിസ്റ്റുകളും ആകാശച്ചാട്ടം നടത്തുന്നത്. അങ്ങനെയാണെങ്കിൽ 18000 അടി (5.4864km) ഉയരത്തിൽ നിന്ന് ഒരാൾ വിമാനത്തിൽ നിന്ന് പുറത്തു കടക്കുകയും, ഉടനെ തന്നെ പാരച്ചൂട്ട് ഉപയോഗിക്കുകയും ചെയ്യുന്നത് അപകടകരമാണ് , അതിനു സാധിക്കാറില്ല.
ഒരു സാധാരണ വാണിജ്യ വിമാന യാത്രക്കാരന് മേൽപ്പറഞ്ഞതൊന്നും നടക്കുന്ന കാര്യമല്ല. മറ്റൊരു കാര്യം പാരച്യൂട്ട് കിറ്റുകൾക്ക് വില കൂടുതലാണ്, അതോടൊപ്പം അവയുടെ ഭാരവും.ഏകദേശം 14 കിലോ ഗ്രാമാണ് പാരച്യൂട്ട് നു ഉണ്ടാവുക. ഒരു എയർലൈൻ കമ്പനി യാത്രക്കാർക്ക് എല്ലാം പാരച്യൂട്ട് കിറ്റുകൾ കരുതാം എന്ന് വെച്ചാൽ അതിന് ഉൾക്കൊള്ളാനുള്ള സ്ഥലത്തിന് പുറമേ ഭാരവും കൂടി ചേരുമ്പോൾ 3000 കിലോ വരും, സ്വാഭാവികമായും വിമാന കമ്പനികൾക്ക് വലിയ വിമാനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാവും തന്മൂലം യാത്ര ചെലവ് വർദ്ധിക്കും.
സൈനിക ആവശ്യങ്ങൾക്കുള്ള വിമാനങ്ങളിലും (military aircraft, യുദ്ധവിമാനങ്ങളിലും (fighter jet) പാരച്യൂട്ടുകൾ ഉപയോഗിക്കാറുണ്ട്. സൈനിക ആവശ്യങ്ങൾക്കുള്ള വിമാനങ്ങളിൽ യാത്രാവിമാനങ്ങളെ പോലെയല്ല അതിൻറെ ഉൾവശം ക്രമീകരിച്ചിരിക്കുന്നത് എന്ന് മാത്രമല്ല യാത്രക്കാർ സൈനികർ തന്നെയാണ്, അവർ അടിയന്തര ഘട്ടങ്ങളിൽ പാരച്യൂട്ടുകൾ ഉപയോഗിക്കാൻ പരിശീലനം നേടിയിട്ടുണ്ടാവും അതുപോലെ യുദ്ധവിമാനങ്ങളിൽ പൈലറ്റ്മാർ വിമാനം അപകടത്തിൽ പെടുന്ന സമയം സ്വയം രക്ഷപ്പെടാൻ പാരച്യൂട്ടുകൾ ഉപയോഗിക്കേണ്ടിവരും. മറ്റുചില കാരണങ്ങൾ വലിപ്പം താരതമ്യേന ചെറുത്, സ്കൈഡൈവിനുള്ള പ്രത്യേക റാമ്പ്, വേഗം കുറവ് ഇവയെല്ലാം സൈനിക-യുദ്ധവിമാനങ്ങളിൽ സ്കൈഡൈവിന് സഹായകരമാണ്.
