Google അടക്കമുള്ള സെർച്ച് എൻജിനുകൾ അത് തൽക്ഷണം നീക്കം ചെയ്യണമെന്നില്ല
വ്യക്തിപരമായ കാര്യങ്ങൾ ചാറ്റ് ജിപിടിയുമായി പങ്കുവയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിച്ചോളൂ. വളരെ വ്യക്തിപരമായ കാര്യങ്ങൾ ഉൾപ്പെടെ ആയിരത്തോളം ചാറ്റ് ജിപിടി സംഭാഷണങ്ങൾ Google search (ഗൂഗിളിൽ സെർച്ച്) ചെയ്താൽ ലഭിക്കുമെന്ന് പറയുകയാണ് പുതിയ റിപ്പോർട്ട്. പ്രതി ChatGPT യുടെ ഷെയർ ഫീച്ചറാണെന്നും ഫാസ്റ്റ് കമ്പനി റിപ്പോർട്ടിൽ പറയുന്നു. നമ്മൾ ചാറ്റ് ജിപിടിയിൽ നിന്നും ഷെയർ ചയ്താൽ നിങ്ങളുടെ ചാറ്റിലേക്ക് ഒരു ലിങ്ക് ജനറേറ്റ് ചെയ്യപ്പെടും. ഇങ്ങനെ ജനറേറ്റ് ചെയ്യപ്പെടുന്ന ലിങ്കുകൾ സ്വകാര്യമല്ല. ഇത് വഴി മറ്റുള്ളവർക്ക് നിങ്ങളുടെ പ്രോംപ്റ്റുകളും എഐ ജനറേറ്റഡ് റിസൽട്ടും കാണാൻ കഴിയും. നിങ്ങളുടെ പേരൊന്നും കാണിക്കില്ല, പക്ഷേ ചാറ്റിൽ നിങ്ങൾ പേരോ മെയിൽ ഐഡിയോ തുടങ്ങി എന്തൊക്കെ വിവരങ്ങൾ നൽകിയിട്ടുണ്ടോ അതെല്ലാം കാണാം.
site:chatgpt.com/share എന്നൊരു സിമ്പിൾ സെർച്ചിൽ മാത്രം 4500 ചാറ്റുകളാണ് ഗൂഗിൽ ഇൻഡക്സിൽ കണ്ടെത്തിയത്. അപരിചിതരായ മറ്റുഒരാൾ വായിക്കരുതെന്ന് വിചാരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ, ട്രോമ, റിലേഷൻഷിപ്പ് ഡ്രാമ, ആരോഗ്യം സംബന്ധിച്ച ആശങ്കകൾ തുടങ്ങി കോൺഫിഡൻഷ്യലായ ബിസിനസ് പ്ലാനുകൾ വരെ ഈ നിങ്ങളറിയാതെ ചോർന്നുപോകുന്ന വിവരങ്ങളിൽ ഉൾപ്പെടും.
എന്തായാലും ചാറ്റ് ജിപിടിയോട് മനസ് മൊത്തമായി തുറക്കുന്നതിന് മുൻപ് ഒന്ന് സൂക്ഷിക്കാം. ChatGPT സംഭാഷണത്തിൽ സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാം. ഷെയർ ബട്ടൺ ഉപയോഗിക്കുന്നതിന് മുൻപ് രണ്ട് വട്ടം ആലോചിക്കാം. ChatGPTയിൽ നിന്ന് എന്തെങ്കിലും ഷെയർ ചെയ്യണമെങ്കിൽ ഒന്നെങ്കിൽ കോപ്പി പേസ്റ്റ് ചെയ്യാം, അല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കാം. ഇനി നിങ്ങൾക്ക് ചാറ്റ് ChatGPTbnse Shared Links dashboard ൽ നിന്ന് ഷെയർ ചെയ്ത ലിങ്കുകൾ ഡിലീറ്റ് ചെയ്യാനും കഴിയും. Google അടക്കമുള്ള സെർച്ച് എൻജിനുകൾ അത് തൽക്ഷണം നീക്കം ചെയ്യണമെന്നില്ല.
ചാറ്റ് ജിപിടി എന്താണ്?
ഓപ്പൺ എഐ (open AI) വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലാണ് ചാറ്റ് ജിപിടി. ഇത് Generative Pre-trained Transformer (GPT) മാതൃകയിൽ പ്രവർത്തിക്കുന്നു. മനുഷ്യരെപ്പോലെയുള്ള സംഭാഷണങ്ങൾ നടത്താനും, എഴുതി സൃഷ്ടിക്കാനും, കോഡ് എഴുതാനും, വിശകലനം നടത്താനും ഇതിന് കഴിയും. 2022 നവംബറിൽ പുറത്തിറങ്ങിയതിനു ശേഷം, ചാറ്റ് ജി പി ടി വിവിധ പരിഷ്കാരങ്ങളിലൂടെ കടന്നുപോയി.
ചാറ്റ് ജിപിടി ഉപയോഗിക്കാൻ, ഒരു ടെക്സ്റ്റ് ബോക്സിൽ ചോദ്യമോ അഭ്യർത്ഥനയോ നൽകിയാൽ മതി. Prompt എന്ന് ഇതിനെ വിളിക്കുന്നു. എഐ (AI) അത് പ്രോസസ് ചെയ്യുകയും തന്റെ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരണം നൽകുകയും ചെയ്യും.പ്രധാന സാങ്കേതികവിദ്യ നാച്വറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) ആണ്. ഇത് ഉപയോക്താക്കളുടെ ചോദ്യങ്ങളെ മനസ്സിലാക്കുകയും ഉചിതമായ ഉത്തരം നൽകുകയും ചെയ്യുന്നു.
#ടെക്നോളജി