കുറേ വര്‍ഷങ്ങളായി കുറച്ചുമനുഷ്യര്‍ എപ്പോഴും ഗുരുത്വാകർഷണം കുറഞ്ഞ അവിടെയുണ്ട്. അതിന് സഹായിച്ചത് മനുഷ്യൻറെ ബഹിരാകാശ ദൗത്യങ്ങളിലൊന്നായ അന്താരാഷ്ട്ര ബഹിരാകാശ നിലയവും. അവിടെ താമസം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്.
ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരും അവസാനമായി ഇവിടെ ഒരുമിച്ച് ഉണ്ടായിരുന്നത് കാൽ നൂറ്റാണ്ട് മുൻപ്?. തമാശ എന്ന് തോന്നാമെങ്കിലും ഈ ഒരു വാക്യത്തിന് ഒരു അർത്ഥമുണ്ട്.ഭൂമിക്ക് പുറത്ത് ഭ്രമണപഥത്തില്‍ (low Earth orbit)മനുഷ്യരുടെ സ്ഥിരവാസം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുറച്ചുമനുഷ്യര്‍ എപ്പോഴും ഗുരുത്വാകർഷണം കുറഞ്ഞ അവിടെയുണ്ട്. അതിന് സഹായിച്ചത് മനുഷ്യൻറെ മഹത്തായ ബഹിരാകാശ ദൗത്യങ്ങളിലൊന്നായ അന്താരാഷ്ട്ര ബഹിരാകാശ നിലയവും (International Space Station ISS) . ഒട്ടേറെ ശാസ്ത്രപര്യവേക്ഷണങ്ങള്ക്ക് വേദിയായ ബഹിരാകാശ നിലയം മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ തുടര്‍ച്ചയായി മനുഷ്യവാസമുണ്ട്. ആയിരക്കണക്കിന് ശാസ്ത്ര പരീക്ഷണങ്ങള്‍ ഇവിടെ നടന്നു.
ഏകദേശം 300 നടുത്ത് യാത്രികര്‍ ഇവിടെ വന്നുപോയി, അതില്‍ കൂടുതലും വിവിധ ബഹിരാകാശ ഏജന്‍സികളുടെ ശാസ്ത്രദൗത്യങ്ങളുമായെത്തിയ ബഹിരാകാശ സഞ്ചാരികളായിരുന്നു. ഇടയ്ക്കിടെ ചില വിനോദസഞ്ചാരികളും ബഹിരാകാശ നിലയത്തിലെത്തി. 2000 നവബര്‍ രണ്ടിനാണ് ബഹിരാകാശ നിലയത്തില്‍ ആദ്യമായി സ്ഥിരവാസത്തിന് മനുഷ്യരെത്തിയത്.
2000 ഒക്ടോബര്‍ 31 ന് റഷ്യയുടെ സോയൂസ് റോക്കറ്റിലാണ് (Russia's Soyuz Rocket) നാസയുടെ ബില്‍ ഷെപ്പേര്‍ഡ്, റഷ്യയുടെ സെര്‍ഗെ ക്രിക്കലേവ്, യുറി ഗിഡ്സെന്‍കോ എന്നീ സഞ്ചാരികള്‍ ആദ്യമായി നിലയത്തിലേക്ക് പുറപ്പെട്ടത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ നിലയത്തിലെത്തി. മൂന്ന് മുറികള്‍ മാത്രമായിരുന്നു അന്ന് നിലയത്തിലുണ്ടായിരുന്നത്. ഏകദേശം അഞ്ച് മാസത്തോളം അവര്‍ അവിടെ ചെലവഴിച്ചു.
'നാസ'യുടെ കണക്കനുസരിച്ച് 26 രാജ്യങ്ങളില്‍ നിന്നുള്ള 290 ഏറെ പേര് ബഹിരാകാശ നിലയം സന്ദര്‍ശിച്ചിട്ടുണ്ട്. യുഎസ്.വിലയത്തിന്റെ കാരണഭൂതരായ റഷ്യ, ജപ്പാന്, എന്നിവയെ പ്രതിനിധീകരിക്കുന്നവരുടെ അംഗങ്ങളായിരുന്നു ഏറെയും.ഇവിടെയെത്തിയ മിക്ക സഞ്ചാരികളും അവരുടെ രാജ്യങ്ങളുടെ പ്രതിനിധികളായി ഭരണകൂടത്തിന്റെ ചെലവിലാണ് നിലയത്തിലെത്തിയത്. എന്നാല്‍ സ്വന്തം ചെലവില്‍ നിലയത്തിലെത്തിയ ആദ്യവ്യക്തി ബിസിനസുകാരനായ ഡെന്നിസ് ടിറ്റോ യാണ് അവിടെയെത്തിയ ആദ്യ വിനോദ സഞ്ചാരി (Space tourist Dennis Tito). 2001 ല്‍ നാസയുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കെ റഷ്യയുടെ സഹായത്തോടെയായിരുന്നു ആയാത്ര എന്നത് മറ്റൊരു കാര്യം. എട്ട് ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തില്‍ തങ്ങിയത്. പിന്നീട് 2021 ല്‍ ഒരു സിനിമാ ചിത്രീകരണ സംഘത്തെയും റഷ്യ നിലയത്തിലെത്തിച്ചു.
രണ്ട് പതിറ്റാണ്ടിനു ശേഷം ഇപ്പോള്‍ നാസയും ബഹിരാകാശ നിലയത്തിലേക്കുള്ള വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഏകദേശം രണ്ടാഴ്ചത്തെ യാത്രയ്ക്കായി നാസ സ്വകാര്യ യാത്രാ സംഘത്തേയും ഇപ്പോള്‍ ക്ഷണിക്കുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ നിന്നും പോളണ്ടില്‍ നിന്നും ഹംഗറിയില്‍ നിന്നുമുള്ള സഞ്ചാരികള്‍ ബഹിരാകാശ നിലയം സന്ദര്‍ശിച്ചത്.
More read Big Crunch ; ലോകാവസാനം 'ചുരുങ്ങൽ'രൂപത്തിൽ ; പുതിയ പ്രവചനം
അതേസമയം ഇനി അഞ്ച് വര്‍ഷം കൂടിയേ ഈ ബഹിരാകാശ നിലയത്തിനുള്ളൂ. കാലാവധി പൂര്‍ത്തിയാക്കുന്നതോടെ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ഭൂമിയില്‍ ഇടിച്ചിറക്കാനാണ് പദ്ധതി. നിലവില്‍ നാസ (NASA)യ്ക്ക് നേരിട്ട് പുതിയൊരു നിലയം വിക്ഷേപിക്കാന്‍ പദ്ധതിയില്ല. യുഎസില്‍ നിന്നുള്ള സ്വകാര്യ കമ്പനികള്‍ക്ക് അതിന് അവസരം നല്‍കാനാണ് സാധ്യത.
കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ പേടകം നിര്‍മിക്കാനുള്ള ചുമതല സ്പേസ് എക്സിനാണ് (Space X). പദ്ധതിയുടെ ഭാഗമായി ഏകദേശം 100 കോടിയോളം ഡോളര്‍ സ്പേസ് എക്സിന് അനുവദിക്കും. വരും വര്‍ഷങ്ങളിലായി നാസയും സഖ്യരാജ്യങ്ങളും അന്താരാഷ്ട്ര ബഹികാകാശ നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030 വരെ തുടരും. 2031 ല്‍ പസഫിക് സമുദ്രത്തില്‍ ഇടിച്ചിറക്കും. ഇതിന് വേണ്ടിയാണ് സ്പേസ് എക്സിന്റെ ബഹിരാകാശ പേടകം ഉപയോഗിക്കുക. 2030 അവസാനത്തിലാവും സ്പേസ് എക്സിന്റെ പേടകം വിക്ഷേപിക്കുക.ഐഎസ്എസിന്റെ ദൗത്യം അവസാനിപ്പിച്ച്, ജനവാസമില്ലാത്ത സമുദ്രഭാഗമായ 'പോയിന്റ് നെമോ'യിലേക്ക് (Point Nemo) നിയന്ത്രിതമായി പതിപ്പിക്കാൻ നാസയും രാജ്യാന്തര പങ്കാളികളും പദ്ധതിയിടുന്നു.
സുരക്ഷിതമായ തിരിച്ചുവരവിനായി, പ്രത്യേകം രൂപകൽപ്പന ചെയ്ത സ്പേസ് എക്സിന്റെ ഡി-ഓർബിറ്റ് വാഹനം (SpaceX deorbit vehicle) ഉപയോഗിക്കാനാണ് തീരുമാനം. ബഹിരാകാശ നിലയത്തെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കൃത്യമായി തിരികെ കൊണ്ടുവന്ന്, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമുദ്രമേഖലയായ പസഫിക് സമുദ്രത്തിലെ കേന്ദ്രത്തിൽ പോയിൻറ് നെമോ യില്‍ പതിപ്പിക്കും
ജനവാസ കേന്ദ്രങ്ങൾക്ക് ഒരു ദോഷവും സംഭവിക്കാതെ ഭീമാകാരമായ ഘടനയെ പൂർണ്ണമായും നശിപ്പിക്കുക എന്നതാണ് ഈ നിയന്ത്രിത ദൗത്യത്തിന്റെറെ ലക്ഷ്യം. മനുഷ്യൻ ബഹിരാകാശത്ത് തുടർച്ചയായി സാന്നിധ്യമറിയിച്ച (continuous human habitation in space) രണ്ട് ദശാബ്ദത്തിലേറെ കാലത്തെ ചരിത്രത്തിനാണ് ഇതിലൂടെ തിരശ്ശീല വീഴുന്നത്.
∙സഹകരണം: നാസ, റഷ്യയുടെ റോസ്കോസ്മോസ് (ROSCOSMOS), യൂറോപ്യൻ സ്പേസ് ഏജൻസി (ESA), ജപ്പാൻ്റെ ജാക്സ (JAXA), കാനഡയുടെ സി.എസ്.എ (CSA) തുടങ്ങിയ അഞ്ച് ബഹിരാകാശ ഏജൻസികളുടെ സഹകരണത്തോടെയാണ് നിലയം പ്രവർത്തിക്കുന്നത്.∙നിലയത്തിന്റെ വലുപ്പം: ഏകദേശം 356 അടി നീളവും 460 ടൺ ഭാരവുമുള്ള ഈ ആകാശസൗധത്തിൽ ആറ് കിടപ്പുമുറികൾ, രണ്ട് ശുചിമുറികൾ, ഒരു ജിംനേഷ്യം, ഭൂമിയെ നിരീക്ഷിക്കാൻ ഒരു ബേ വിൻഡോ എന്നിവയുണ്ട്.
പോയിൻറ് നെമോ
പഴക്കം മൂലമുള്ള വർധിച്ചുവരുന്ന അറ്റകുറ്റപ്പണികളും സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ചാണ് ഐ.എസ്.എസ്. ഡീകമ്മീഷൻ ചെയ്യാൻ തീരുമാനിച്ചത്.പസിഫിക് സമുദ്രത്തിലെ ഒരു പ്രത്യേകമേഖലയിലാകും അന്ത്യവിശ്രമത്തിനായി ഇറങ്ങുക. പോയിന്റ് നെമോയെന്നാണ് ഈ സ്ഥലത്തിന്റെ പേര്. വളരെ വിദൂരമായ ഒരു സ്ഥലമാണിത്.ശാന്തസമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ഷൂൾസ് വേണിന്റെ ‘ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ’ എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ നെമോയിൽ നിന്നാണു മേഖലയ്ക്ക് ആ പേരു കൊടുതിരിക്കുന്നത്.
പോയിന്റ് നെമോയിൽ നിന്ന് ഏറ്റവും അടുത്തുള്ള മനുഷ്യൻ കുറഞ്ഞത് 1600 കിലോമീറ്റർ അകലെയാകും നിൽക്കുന്നത്. എന്നാൽ ഇതിനു മുകളിലൂടെ ഇടയ്ക്കിടെ പോകുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികർ 416 കിലോമീറ്റർ അകലെ മാത്രമാണ് നിലനിൽക്കുന്നത്. അങ്ങനെ നോക്കിയാൽ പോയിന്റ് നെമോയോട് ഏറ്റവും അടുത്തു നിൽക്കുന്ന മനുഷ്യർ ബഹിരാകാശയാത്രികരാണെന്നു പറയാം.തീരങ്ങളിൽ നിന്ന് ഒരുപാട് അകലെ സ്ഥിതി ചെയ്യുന്നതിനാലാണ് ബഹിരാകാശ ഏജൻസികൾക്കു പോയിന്റ് നെമോ പ്രിയപ്പെട്ടതാകുന്നത്.
ഡൂസി ഐലൻഡ്, മോടു ന്യൂയി, മഹേർ ഐലൻഡ് എന്നീ മൂന്ന് ദ്വീപുകളുടെ നടുക്കായി ഓരോന്നിൽ നിന്നും ഏകദേശം 1600 കിലോമീറ്റർ ദൂരമകലെയാണ് പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നു കര കണ്ടെത്തുക വളരെ പ്രയാസമാണെന്ന് അർഥം. ഇതൊരു കരപ്രദേശമല്ലാത്തതിനാൽ മുൻപ് ഇതിനെപ്പറ്റി വലിയ അറിവുകളോ ചിന്തകളോഒന്നുമില്ലായിരുന്നു.1992ൽ ഒരു ക്രൊയേഷ്യൻ സർവേ എൻജിനീയറായ ഹ്രോവ്ജെ ലൂക്കാട്ടെലയാണ് ഈ സ്ഥലം കംപ്യൂട്ടർ അധിഷ്ഠിത പഠനങ്ങളുടെ പിൻബലത്തിൽ കണ്ടെത്തിയത്. ഒരു രസകരമായ സംഗതി കൂടി ഇതു സംബന്ധിച്ചുണ്ട്.
റഷ്യയുടെ റോസ്കോമോസ്, യൂറോപ്യൻ യൂണിയന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സ എന്നീ ഏജൻസികൾക്ക്. അവരുടെ ഉപയോഗശൂന്യമായ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ ധൈര്യമായി ഇവിടെ ഉപേക്ഷിക്കാം. ഇവ ഒഴുക്കിൽ പെട്ട് ഏതെങ്കിലും തീരത്തു ചെന്നുകയറാനുള്ള സാധ്യത വിദൂരമാണ്. ഇവിടെ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ടെന്നാണു പറയപ്പെടുന്നത്.പഴയ റഷ്യൻ സ്പേസ് സ്റ്റേഷനായ മിറും ഇക്കൂട്ടത്തിലുണ്ട്.
പോയിന്റ് നെമോ കണ്ടെത്തിയിട്ട് 30 വർഷമായതേയുള്ളുവെങ്കിലും ഏതാണ്ട് ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് എച്ച്പി ലൗക്രാഫ്റ്റ് എന്ന എഴുത്തുകാരൻ 1960കളിൽ ഒരു നോവലെഴുതിയിട്ടുണ്ടായിരുന്നു.ഇതിൽ പ്രദേശത്ത് തുൾഹു എന്ന ഭീകരൻ കടൽജീവി ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതിവച്ചു. അങ്ങനെ ഒരു വിശ്വാസം ചിലർക്കെങ്കിലും ഉണ്ടായിരിക്കുമ്പോഴാണ് 1997ൽ പോയിന്റ് നെമോയ്ക്കു സമീപത്തു നിന്ന് വലിയ ഒരു ശബ്ദം ഉയർന്നു കേട്ടു.
നീലത്തിമിംഗലംപുറപ്പെടുവിപ്പിക്കുന്ന ശബ്ദത്തേക്കാൾ തീവ്രമായ ശബ്ദം. ഇതോടെ ഇവിടെ ഏതോ വലിയ കടൽജീവിതാമസിക്കുന്നുണ്ടെന്നു പ്രചാരണം ഉയർന്നു.തുൾഹു സത്യമാണെന്നു വരെ ചിലർ പ്രവചിച്ചു. എന്നാൽ ശബ്ദം ഏതോമഞ്ഞുമല പൊട്ടിയതു മൂലമുണ്ടായതാണെന്നു പിന്നീടു തെളിഞ്ഞു. അതേസമയം സമുദ്രത്തിലെഅതിശക്തമായ തരംഗശക്തിയുള്ള ജലവും, പോഷണ രാസ മൂലകങ്ങളുടെ കുറവുമുള്ള പോയിന്റ് 'നെമോ' യിൽ ജീവികൾതീരെയില്ല എന്നതാണു യാഥാർത്ഥ്യം, എന്നാൽചിലയിനം ബാക്ടീരിയകളും യെറ്റി എന്നു പേരുള്ള ഞണ്ടുകളുമാണ് ഇവിടെവാസം.

