ഇക്കാലമത്രയും വ്യാപകമായി ഉപയോഗിക്കപ്പെട്ടതും അന്നു പകർത്തപ്പെട്ട ബ്ലൂ മാർബിൾ ആയിരുന്നു.
Image credit : NASA
ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്ത് വിട്ടു നാസ. 54 വർഷങ്ങൾക്ക് ശേഷം മാതൃഗ്രഹമായ ഭൂമിയുടെ (Earth) ഉയർന്ന ദൃശ്യ പൊലിമയുള്ള (high-resolution) ചിത്രങ്ങൾ മനുഷ്യൻ തന്നെ പകർത്തി. അര നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂമിയുടെ ചിത്രം പകർത്തിയിരുന്നെങ്കിലും ഇന്നത്തെ നിലവാരത്തിലുള്ള ദൃശ്യങ്ങൾ ആയിരുന്നില്ല അന്ന് പകർത്തപ്പെട്ടത് അന്നത്തെ ഫോട്ടോഗ്രാഫി അത്തരത്തിലുള്ളതായിരുന്നു, പക്ഷേ ആ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല ഈ അരനൂറ്റാണ്ടിലധികം കാലം വ്യാപകമായി ഉപയോഗിക്കപ്പെട്ടതും മനുഷ്യനാൽ പകർത്തപ്പെട്ട 'ബ്ലൂ മാർബിൾ' (Blue Marble)എന്ന പേരിൽ പ്രശസ്തമായ ആ ചിത്രം ആയിരുന്നു. ആ ചിത്രമാണ് ഭൂമിയുടെ യഥാർത്ഥ രൂപത്തിലുള്ള കാഴ്ച ലഭ്യമാക്കിയത്.
ആർട്ടെമിസ് - 2 സംഘം ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടയിൽ പകർത്തിയ ഭൂമിയുടെ ഹൈ റെസൊല്യൂഷൻ ചിത്രങ്ങളാണ് (High-resolution images of our home planet) നാസ (NASA) പുറത്ത് വിട്ടത്. 1972 ഡിസംബർ മാസത്തിൽ അവസാന അപ്പോളോ മിഷന്റെ ഭാഗമായുള്ള, അപ്പോളോ 17 യാത്രയ്ക്കിടെ ഹാരിസൺ ഷ്മിറ്റ് ആണ് ഭൂമിയുടെ ചിത്രം ആദ്യമായി പകർത്തിയത്. ബ്ലൂ മാർബിൾ എന്നറിയപ്പെടുന്ന ആ ചിത്രം ചരിത്ര പ്രസിദ്ധമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇക്കാലമത്രയും വ്യാപകമായി ഉപയോഗിക്കപ്പെട്ടതും അന്നു പകർത്തപ്പെട്ട ബ്ലൂ മാർബിൾ ആയിരുന്നു. അതിനുശേഷം പലതവണ ബഹിരാകാശ പേടകങ്ങൾ ഭൂമിയും കടന്നു പോയെങ്കിലും അവയൊക്കെയും ഭൂമിയുടെ ചിത്രങ്ങൾ പകർത്തിയിരുന്നെങ്കിലും, മനുഷ്യനാൽ ഭൂമിയുടെ വ്യക്തമായിട്ടുള്ള ചിത്രം പകർത്തുന്നത് 2026 ഏപ്രിൽ 3 നു ആണ്.
Image credit : NASA
വിക്ഷേപണത്തിന് ശേഷം ഭൂമിയെ ഒരു ദിവസം ഭ്രമണം ചെയ്ത നാസയുടെ ആർട്ടെമിസ് II പേടകം ചന്ദ്രനിലേക്കുള്ള യാത്ര ഔദ്യോഗികമായി ആരംഭിച്ചു. ഇതിലെ യാത്രക്കാരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് (നാസ), ജെറമി ഹാൻസെൻ (സി.എസ്.എ) എന്നിവർ ദൗത്യത്തിന്റെ സുപ്രധാന ഘട്ടങ്ങൾ പിന്നിടുകയാണ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5:19-നായിരുന്നു 'ട്രാൻസ്ലൂണാർ ഇൻജക്ഷൻ' (TLI) എന്ന നിർണായകമായ എൻജിൻ ജ്വലനം നടന്നത്. അഞ്ച് മിനിറ്റും 50 സെക്കൻഡും നീണ്ടുനിന്ന ഈ ജ്വലന സമയത്ത് 6,000 പൗണ്ട് വരെ ത്രസ്റ്റ് ഉല്പാദിപ്പിക്കാൻ ശേഷിയുള്ള പ്രധാന എൻജിൻ ഉപയോഗിച്ചാണ് പേടകം ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്തുകടന്നത്. ജ്വലന സമയത്ത് 58,000 പൗണ്ട് ഭാരമുണ്ടായിരുന്ന പേടകം ഇതിനായി ആയിരത്തോളം പൗണ്ട് ഇന്ധനമാണ് ചെലവഴിച്ചത്.
ദൗത്യത്തിന്റെ അഞ്ചാം ദിനമായ തിങ്കളാഴ്ചയാണ് പേടകം ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിക്കുക. ഇതിനിടെയുള്ള യാത്രയിൽ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു. കൂടാതെ, പേടകത്തിലെ സംവിധാനങ്ങൾ പരിശോധിച്ച യാത്രികർ, റേഡിയേഷൻ ആഘാതം വിശകലനം ചെയ്യുന്നതിനായുള്ള 'അവതാർ' (AVATAR) എന്ന ശാസ്ത്രീയ ഉപകരണം വിജയകരമായി പരീക്ഷിച്ചു. ഭ്രമണപഥത്തിലെത്തിയ ഉടനെ ട്രാക്കിങ് ആൻഡ് ഡാറ്റ റിലേ സാറ്റലൈറ്റ് സംവിധാനവുമായുണ്ടായ ചെറിയ ആശയവിനിമയ തകരാർ എൻജിനീയർമാർ വേഗത്തിൽ പരിഹരിക്കുകയും ചെയ്തു.
അമേരിക്കൻ മാധ്യമങ്ങളുമായി നടത്തിയ അര മണിക്കൂർ നീണ്ട സംഭാഷണത്തിൽ, ദൗത്യപുരോഗതിയെക്കുറിച്ചും തങ്ങൾ കാണുന്ന അതിമനോഹരമായ കാഴ്ചകളെക്കുറിച്ചും യാത്രികർ വിവരിച്ചു. ദൗത്യത്തിന്റെ മഹത്വവും ഗൗരവവും പൂർണ്ണമായി ഉൾക്കൊള്ളുന്നുവെന്ന് സംഘം വ്യക്തമാക്കി. ഭൂമിയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിലുള്ള ഈ യാത്രയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ ലോകത്തെല്ലാവരും ഒന്നാണെന്നാണ് പൈലറ്റ് വിക്ടർ ഗ്ലോവർ മറുപടി നൽകിയത്.
More readArtemis 2 : ചന്ദ്രൻറെ ഭ്രമണപഥത്തിലേക്ക് വീണ്ടും മനുഷ്യൻ

