പഴയ റെക്കോർഡിനേക്കാൾ ഏകദേശം 4,102 മൈൽ (6,602 കിലോമീറ്റർ) അധികം ദൂരം ഇവർ മുന്നിലെത്തുകയും ചെയ്തു.
ചന്ദ്രൻറെ മറുവശം
Image credit : NASA
1970-ലെ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡ് തിരുത്തിക്കുറിച്ചുകൊണ്ട് ആർട്ടെമിസ്-2 (Artemis II) സംഘം ചരിത്രനേട്ടം കൈവരിച്ചു. ഭൂമിയിൽനിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡാണ് ഇവർ സ്വന്തമാക്കിയത്. ഭൂമിയിൽ നിന്ന് ഏകദേശം 2,52,760 മൈൽ (ഏകദേശം 4,00,171 കി.മീ) ദൂരം ഒറയോൺ പേടകം താണ്ടിയതോടെയാണ് 1970-ൽ അപ്പോളോ 13 സ്ഥാപിച്ച 2,48,655 മൈൽ എന്ന റെക്കോർഡ് തകർത്തത്. തിങ്കളാഴ്ച രാത്രിയോടെ അപ്പോളോ 13-ന്റെ ദൂരം മറികടന്നത്, ചൊവ്വാഴ്ച പുലർച്ചയോടെ യാത്രയിലെ ഏറ്റവും കൂടിയ ദൂരമായ 2,52,757 മൈൽ (4,06,778 കിലോമീറ്റർ) പിന്നിട്ടു. ഇതോടെ പഴയ റെക്കോർഡിനേക്കാൾ ഏകദേശം 4,102 മൈൽ (6,602 കിലോമീറ്റർ) അധികം ദൂരം ഇവർ മുന്നിലെത്തുകയും ചെയ്തു.
ഈ ചരിത്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ വലംവെക്കുന്ന സഞ്ചാരികൾ, ചന്ദ്രോപരിതലത്തിലെ സവിശേഷതകൾ വിശകലനം ചെയ്യാനും അവ രേഖപ്പെടുത്താനുമായി ആറ് മണിക്കൂറിലധികം സമയം ചെലവഴിച്ചു. ഒടുവിൽ 54 വർഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം ആർട്ടെമിസ് സംഘം കുറിച്ചു. ചന്ദ്രൻറെ മറുവശത്തിന്റെ ചിത്രവും മനുഷ്യരാൽ തന്നെ പകർത്തുകയും ചെയ്തു. ഇതിനിടെ യാത്രികർ സഞ്ചരിക്കുന്ന ഒറയോൺ എന്ന പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ, ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ആ ദൗത്യത്തിലെ നാല് പേർക്ക് സ്വന്തമായി. അവർ ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ എത്തി. ഇന്ത്യൻ സമയം പുലർച്ചെ 4:37-നാണ് ഈ പുതിയ റെക്കോർഡ് പിറന്നത്. 1970 ഏപ്രിൽ 14-ലെ അപ്പോളോ 13 സംഘത്തിന്റെ റെക്കോർഡാണ് ഇതോടെ മറികടന്നത്.
Image credit : NASA
ഇന്ത്യൻ സമയം പുലർച്ചെ 4:32-നാണ് ഒറയോൺ ചന്ദ്രന്റെ ഏറ്റവും അടുത്തെത്തിയത്. ഈ സമയം ഭൂമിയിലേക്ക് ആദ്യം സന്ദേശമയച്ചത് ക്രിസ്റ്റീന കുക്കാണ്. ഒറയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോയതിനാൽ 40 മിനിറ്റോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല; ഇതാണ് ബ്ലാക്ക് ഔട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 40 മിനിറ്റ് ബ്ലാക്ക് ഔട്ട് പൂർത്തിയായതായും ഒറയോൺ പേടകം ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചുവെന്നും നാസ അറിയിച്ചു. ഭൂമിയിൽ നിന്ന് നോക്കിയാൽ ഒരിക്കലും കാണാൻ സാധിക്കാത്ത ചന്ദ്രന്റെ മറുവശത്തുകൂടി ആദ്യമായാണ് ഒരു മനുഷ്യസംഘം യാത്ര ചെയ്യുന്നത്. അതീവ നിഗൂഢമായി കരുതപ്പെടുന്ന ഈ ഭാഗത്തിന്റെ ചിത്രങ്ങൾ അവർ പകർത്തി, നാസ അത് പുറത്തുവിടുകയും ചെയ്തു. യാത്രയ്ക്കിടെ ചന്ദ്രന്റെ അപ്പുറത്ത് നിന്നുള്ള സൂര്യോദയവും അസ്തമയവും അവർ നേരിൽ കണ്ടു.
അപ്പോളോ 13 ദൗത്യത്തിൽ ഉപയോഗിച്ച അതേ ‘ഫ്രീ റിട്ടേൺ ട്രാജക്റ്ററി’ (Free Return Trajectory) എന്ന സാങ്കേതിക വിദ്യ തന്നെയാണ് ആർട്ടമിസ് II ദൗത്യത്തിലും പിന്തുടരുന്നത്. പേടകത്തിന്റെ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ഈ രീതി സഹായിക്കുന്നു.
More read1972ന് ശേഷം ; ആർട്ടെമിസ്2 ചന്ദ്രൻറെ ആകർഷണ പരിധിയിൽ
ഈ സാങ്കേതിക വിദ്യയിൽ, പേടകത്തിന്റെ എഞ്ചിൻ അധികമായി പ്രവർത്തിപ്പിക്കാതെ തന്നെ ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം (Gravity) ഉപയോഗിച്ച് പേടകത്തെ സ്വാഭാവികമായി ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ സാധിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഇത് യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നു.

