കേരളത്തിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലെ ഉള്‍പ്പടെ അഞ്ചാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി.വയനാട്ടിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണനും കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും മത്സരിക്കും. ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസു ആലത്തൂരിൽ എൻഡിഎ സ്ഥാനാർഥിയാകും.
നേരത്തെ മത്സരിക്കാനില്ലെന്നായിരുന്നു കെ.സുരേന്ദ്രൻ നിലപാടെടുത്തിരുന്നത്. എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും ആനിരാജയ്ക്കുമെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനേത്തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് ബി.ജെ.പി. തീരുമാനം. അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു.