മാവേലിക്ക വള്ളികുന്നം വട്ടയ്ക്കാട് ക്ഷേത്രത്തിന്റ മുന്‍വശത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളത്തട്ട് പുതുജീവനായി പോരാടി നിലം പതിച്ചു.
ക്ഷേത്രത്തിന്റെ മുന്ഭാഗത്തായുള്ള രണ്ട് കളത്തട്ടുകളില്‍ ഒന്നാണ് ബുധനാഴ്ച രാത്രിയില്‍ കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നത്. ക്ഷേത്രത്തിന് തെക്കും വടക്കുമായി ഉണ്ടായിരുന്ന രണ്ട് കളിത്തട്ടുകളിൽ തെക്ക് ഭാഗത്തുള്ളതാണ് തകർന്നത്.
വള്ളികുന്നത്തിന്റ പൈതൃകത്തിന്റ ഭാഗമായ ഒരു കളത്തട്ടായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലും പത്ര മാധ്യമങ്ങളിലും ചര്‍ച്ചകളും വാര്‍ത്തകളും വന്നിരുന്നെങ്കിലും ജീര്‍ണതയിലായ കളത്തട്ട് സംരക്ഷിക്കാന്‍ ആരും തയ്യാറായില്ല.
ഇനിയും ഒരു കളത്തട്ടാണ് അവശേഷിക്കുന്നത്. ഇതും പഴക്കം മൂലം തകര്‍ച്ചയുടെ ഭീഷണിയിലാണ്. ശേഷിക്കുന്നത് ചരിത്രത്തോട് താല്പര്യം ഉള്ള ഒരു തലമുറയ്ക്ക് കാണാൻ വേണ്ടിയെങ്കിലും സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
