![]() |
| പ്രതീകാത്മക ചിത്രം. Courtesy |
മരണം അത് ജീവിതത്തിൽ എപ്പോഴും നമ്മുടെയൊക്കെ കൂടെയുണ്ട്, പക്ഷേ അതിന് എല്ലാവർക്കും ഭയമാണ് എന്നതാണ് യാഥാർത്ഥ്യം, മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന് പറയുന്ന വ്യക്തികൾക്ക് പോലും ഉള്ളിന്റെ ഉള്ളിൽ മരണം ഭയം തന്നെയാണ് കാരണം അതിനുശേഷം എന്ത് സംഭവിക്കും എന്ന് നമുക്കറിയില്ല.
എന്നാൽ ചില സന്ദർഭങ്ങളിൽ വ്യക്തികളെ എങ്കിലും പല കാരണങ്ങളാലും സംഭവങ്ങളാലും മേൽപ്പറഞ്ഞ ഭയത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന അവസ്ഥ സംജാതമാകും, അതിന് പല കാരണങ്ങൾ ഉണ്ടാവും എന്നതാണ് യാഥാർത്ഥ്യം. അപ്പോഴും ചില നേരങ്ങളിൽ ഒരു ചോദ്യം അവശേഷിക്കുന്നു,കിടന്ന് കിടന്ന് നരകിച്ച് മരിക്കാൻ താത്പര്യമില്ലാത്തവരാണോ ? എങ്കിൽ നിങ്ങൾക്ക് ഇനി മുൻകൂട്ടി അക്കാര്യം എഴുതിവെയ്ക്കാം. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പുതിയൊരു കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ഇവിടെ വന്നാൽ നിങ്ങൾക്ക് 'ലിവിങ് വിൽ' എഴുതിവെയ്ക്കാൻ സാധിക്കും.
ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ലെന്നുറപ്പായ രോഗാവസ്ഥയിൽ മെഡിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ മരണം നീട്ടിവെക്കേണ്ടെന്ന് ഇവിടെയെത്തി നേരത്തേതന്നെ നിങ്ങൾക്ക് എഴുതിവെക്കാം. ഇത്തരത്തിൽ നിങ്ങൾ ലിവിങ് വിൽ എഴുതിവെയ്ക്കുകയാണെങ്കിൽ മരണം ഏതുരീതിയിൽ വേണമെന്ന് കുടുംബത്തിനു തീരുമാനിക്കാം.
നവംബർ ഒന്നിനാണ് കൊല്ലം മെഡിക്കൽ കോളേജിൽ ലിവിങ് വിൽ ആരംഭിച്ചത്. കൗണ്ടറിൽ ഇതുവരെ 80ലധികം പേരാണ് മരണതാത്പര്യപത്രമെഴുതിയത്. 18 വയസ്സുകഴിഞ്ഞ ആർക്കും രോഗമില്ലാത്ത അവസ്ഥയിൽത്തന്നെ താത്പര്യപത്രം തയ്യാറാക്കാം. ലിവിങ് വിൽ എഴുതുന്ന സമയത്ത് അതിൽ കുടുംബാംഗത്തിന്റെയും സാക്ഷിയുടെയും ഒപ്പുവേണം. ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ ഒപ്പും സാക്ഷ്യപത്രവും വേണം. ഒരിക്കൽ നിങ്ങൾ ലിവിങ് വിൽ എഴുതിവെച്ചാലും പിന്നീടു മാറ്റംവരുത്തണമെങ്കിൽ അത് മാറ്റി എഴുതാം. മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിൻ്റെ മരണസമയത്ത് മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.
