![]() |
| Courtesy |
പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ ആണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. ഇത് ആരാണ് ടൈപ്പ് ചെയ്യുന്നതെന്ന് കാണാനുള്ള പുതിയ മാർഗം കൊണ്ടുവരുന്നു.
പേഴ്സണൽ ചാറ്റിലും ഗ്രൂപ്പിലും ടൈപ്പ് ചെയ്യുന്നതായി കാണിക്കുന്ന പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ ആണിത്. ആരെങ്കിലും ടൈപ് ചെയ്യുന്നുണ്ടോ എന്ന് കാണിക്കുന്ന മൂന്ന് മാർക്കുകൾ ചാറ്റ് ബോക്സ് കാണിക്കും.ചാറ്റുകളിലെ റിയൽ ടൈം എൻഗേജ്മെന്റ് കൂട്ടുന്നതിന് വേണ്ടിയാണു ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. ടൈപ്പ് ചെയ്യുന്ന ആളുടെ ഡി പി കാണാനാകും എന്നതും ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.
വാട്ട്സ്ആപ്പ് ഉപയോക്താക്കൾ തങ്ങൾ ചാറ്റ് ചെയ്യുന്ന വ്യക്തിയുടെ ഡിസ്പ്ലേ ചിത്രത്തിന് താഴെയായി ‘ടൈപ്പിംഗ്’ ഐക്കൺ വരും. വ്യക്തി ടൈപ്പ് ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ടെക്സ്റ്റ് നീങ്ങുകയും തുടർന്ന് ഓൺലൈൻ സ്റ്റാറ്റസ് കാണിക്കുകയും ചെയ്യും. പലർക്കും ഈ ഫീച്ചർ നേരത്തെ ലഭ്യമായിരുന്നു , എന്നാലും കൂടുതൽ ആളുകളിലേക്ക് എത്തിയത് ഇപ്പോഴാണ്.
അതേസമയം വോയിസ് മെസേജുകൾക്കും സമാനമായ ഫീച്ചർ ലഭ്യമാകും. എന്നാൽ ഇൻഡിക്കേറ്ററിന്റെ അടയാളത്തിൽ വ്യത്യാസമുണ്ടാകും. മുൻപ് മറ്റൊരാൾ വോയിസ് മെസേജ് അയക്കുമ്പോൾ 'റെക്കോർഡിങ്' എന്നായിരുന്നു സ്ക്രീനിന്റെ മുകൾഭാഗത്തായി എഴുതിക്കാണിച്ചിരുന്നത്. എന്നാൽ ഇനി മുതൽ മറ്റൊരാൾ നിങ്ങൾക്കായി വോയിസ് മെസേജ് അയക്കുമ്പോൾ ചാറ്റ് ഇന്റർഫേസിൽ അവസാന മെസേജിനു താഴെയായി മൈക്കിന്റെ ചിഹ്നമായിരിക്കും ദൃശ്യമാകുക.
