ഈ സമയത്ത് ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലൈക്കുകൾ, കമന്റുകൾ എന്നിവ ഒഴിവാക്കി ഇതിന്റെ ഭാഗമാവുക.
ജൂത ഭരണകൂടം ഗാസയിൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ ലോകത്ത് മറ്റൊരു നിശബ്ദ പ്രചാരണം കൂടി, ഡിജിറ്റൽ നിശബ്ദത. എത്രയൊക്കെ പ്രചരണം നടത്തിയാലും അത് എന്ത് ഫലം ഉളവാക്കുമെന്ന് അറിയാം പക്ഷേ...
സൈലൻസ് ഫോർ ഗാസ (Silence For Gaza) എന്ന ആഗോള ഡിജിറ്റൽ ക്യാമ്പയിൻ ശ്രദ്ധ നേടുന്നു.ഈ നിശബ്ദ പ്രതിഷേധത്തിന് ഇങ്ങനെയൊരു പേര് വന്നത് എങ്ങനെയെന്നത് അറിയാം. ഈ പേരും പ്രശസ്ത പലസ്തീൻ കവി മഹമൂദ് ദർവേഷും തമ്മിൽ ബന്ധമുണ്ട്.
1973ല്‍ ദര്‍വീഷ് എഴുതിയ കവിതയുടെ ശീര്‍ഷകത്തില്‍ നിന്നാണ് ഈ പേര് വന്നത്. ആ കവിതയുടെ പേര് സൈലന് ഫോര്‍ ഗാസ (ഗാസക്ക് വേണ്ടിയുള്ള മൗനം) എന്നതായിരുന്നു. അറബിയിലാണ് അദ്ദേഹം ഇത് എഴുതിയത്. ഇംഗ്ലീഷിലും മറ്റ് നിരവധി ഭാഷകളിലും ഇതിൻ്റെ പരിഭാഷ വന്നിട്ടുണ്ട്.
മരണമോ അധിനിവേശമോ സ്വീകരിക്കാന്‍ വിസമ്മതിച്ച്, തുടര്‍ച്ചയായ ചെറുത്തുനില്‍പ്പിലൂടെയും സ്ഫോടനത്തിലൂടെയും ഗാസ അതിന്റെ ജീവിതത്തിന്റെ മൂല്യം പ്രകടിപ്പിക്കുന്നുവെന്ന പ്രമേയമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
ശത്രുക്കളുമായി ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ നടത്തുന്ന ഏറ്റുമുട്ടലിലൂടെ ഗാസയില്‍ കഴിയുന്ന സമയം കുട്ടികളെ പോരാളികളാക്കി മാറ്റുന്നു, വിശ്രമത്തിനുപകരം ആക്രമണാത്മക പ്രതിരോധത്തിന്റെ സമയമാണിത്, അധിനിവേശ ജനതയുടെ മൂല്യങ്ങളില്‍ ഗാസ വ്യത്യാസപ്പെട്ടിരിക്കുന്നു, ശത്രുവിനെതിരായ ചെറുത്തുനില്‍പ്പില്‍ നിന്നാണ് അവരുടെ മൂല്യം വരുന്നത്- എന്നൊക്കെയാണ് ഈ കവിത മുന്നോട്ടുവെക്കുന്ന പ്രമേയം.
പലസ്തീനിൽ ഇസ്രയേൽ അധിനിവേശത്തിനെതിരായി ശക്തമായ സായുധ ചെറുത്തുനിൽപുണ്ടായിരുന്ന ഘട്ടത്തിലാണ് ഈ കവിതയുടെ പിറവി. അന്ന്, യാസർ അറഫാത്തിനെ പോലുള്ളവരുടെ നേതൃത്വത്തിലായിരുന്നു പോരാട്ടം. ഗാസയിൽ ഇന്നുള്ള ഹമാസ് അന്നുണ്ടായിരുന്നില്ല.
അരക്കെട്ടില്‍ ഡൈനാമിറ്റ് കെട്ടിയുറപ്പിച്ച് അവള് പൊട്ടിത്തെറിക്കുന്നു, ഇത് മരണമോ ആത്മഹത്യയോ അല്ല, ജീവിതത്തിന്റെ മൂല്യം സംബന്ധിച്ചുള്ള ഗാസയുടെ പ്രഖ്യാപന രീതിയാണ്- എന്നാണ് കവിതയുടെ ആദ്യ നാല് വരികള്‍.
ജൂലൈ 5 മുതൽ 12 വരെ ആണ് 'സൈലൻസ് ഫോർ ഗാസ' ഡിജിറ്റൽ നിശബ്ദ ക്യാമ്പയിൻ. ഈ ക്യാമ്പയിനിന്റെ ഭാഗമായി (Digital Silence for Gaza) ഓരോ രാജ്യത്തും പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ സമയത്ത് ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലൈക്കുകൾ, കമന്റുകൾ എന്നിവ ഒഴിവാക്കി ഇതിന്റെ ഭാഗമാവുക.
‘സൈലൻസ് ഫോർ ഗസ്സ’ എന്ന പ്രസ്ഥാനത്തിന്റെ ഏകോപിത ഡിജിറ്റൽ കാമ്പെയ്ൻ ആണിത്. ഇതൊരു പ്രതിരോധ പ്രവർത്തനമാണെന്നും ആഗോള ഡിജിറ്റൽ പ്രതിഷേധമണെന്നും ഇതുവരെയുള്ള ലോകത്തിന്റെ നിഷ്ക്രിയത്വം ഇന്ധനമാക്കിക്കൊണ്ടുള്ള അനീതിക്കെതിരായ ഒരു പൗരന്റെ രോഷം ഉയർത്തിക്കാണിക്കാൻ ലളിതവും ഫലപ്രദവുമായ മാർഗമാണെന്നും ഇതിന്റെ പിന്നിലുള്ള കാമ്പയ്ൻ പ്രചാരകർ വ്യക്തമാക്കുന്നു. ഈ കൂട്ടായ പ്രവർത്തനത്തിലൂടെ അൽഗോരിതങ്ങൾക്ക് ശക്തമായ ഒരു ഡിജിറ്റൽ സിഗ്നൽ അയക്കുകയും ഗസ്സയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യും.
ഇങ്ങനെ ഡിജിറ്റൽ നിശബ്ദത പാലിക്കുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നും അവർ പറയുന്നു.
1. അൽഗോരിത ആഘാതം
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ സ്ഥിരമായ ഉപയോക്തൃ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് ഉപയോക്താക്കൾ അഥവാ യൂസർമാരാണ്. ഒരു ചെറിയ സമയത്തേക്ക് പോലും പ്രവർത്തനത്തിലെ പെട്ടെന്നുള്ള സമന്വയക്കുറവ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അവ ഇങ്ങനെയായിരിക്കും.
ദൃശ്യപരമായ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തും. തത്സമയ ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെ ബാധിക്കും. അസാധാരണമായ ഉപയോക്തൃ പെരുമാറ്റത്തെക്കുറിച്ച് സെർവറുകളിലേക്ക് സാങ്കേതികമായ സിഗ്നൽ അയക്കും.
2. പ്രതീകാത്മക ആഘാതം
ഹൈപ്പർ കണക്റ്റഡ് ആയ ലോകത്ത് ഡിജിറ്റൽ നിശബ്ദത ഒരു ശക്തമായ പ്രസ്താവനയാണ്. സോഷ്യൽ മീഡിയയുടെ ശബ്ദവും ഗസ്സയിലെ നിർബന്ധിത നിശബ്ദതയും തമ്മിലുള്ള ഒരു വലിയ വ്യത്യാസത്തെ ഇത് ഉയർത്തിക്കാണിക്കും.
3. സാമൂഹിക ആഘാതം
കാനമ്പയ്ൻ വ്യാപകമായാൽ പൗരന്മാർ ഗസ്സയിലെ കുറ്റകൃത്യങ്ങൾ നിരസിക്കുന്നുവെന്നത് അതതു രാഷ്രടത്തലവൻമാർക്കുമേൽ സമ്മർദമേറ്റും. അങ്ങനെയെങ്കിൽ മാത്രമേ അവർ അതിനെതിരെ നിലപാടുകൾ എടുക്കൂ. ഇത് കൂട്ടായ പ്രതിഫലനത്തിന്റെ ഒരു നിമിഷമാണ്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പുരോഗമന തരംഗം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും കാമ്പയ്നു പിന്നിലുള്ളവർ വ്യക്തമാക്കുന്നു.